രചന : ശ്രീകുമാർ എം പി ✍

ഒരുവട്ടം പൂക്കുന്ന
മാമരച്ചോട്ടിലായ്
ഒരുപാട്ടു പാടുന്ന
കുയിലു വന്നു
ഒരുനേരം വീശുന്ന
പൂങ്കാറ്റു വന്നിട്ടു
ഓമനിച്ചൊന്നു
തഴുകീടവെ
ആനേരം പൂത്തുപോയ്
മാമര മടിമുടി !
പൂങ്കുയിലുച്ചത്തിൽ
പാടിയപ്പോൾ !
പൂവർഷം പെയ്യുന്നാ
പൂക്കാലം തീരവെ
മാലോകരറിഞ്ഞു
വന്നെത്തീടുമ്പോൾ
പൂങ്കുയിൽ പറന്നു പോയ്
പൂങ്കാറ്റകന്നു പോയ്
മാമരം വീണ്ടും
തപസ്സിലാണ്ടു !

ശ്രീകുമാർ എം പി

By ivayana