രചന : കൃഷ്ണമോഹൻ കെ പി ✍

പീതവർണ്ണാങ്കിതേ, അധ്വാനശീലർ തൻ,
ഭീതികളൊക്കെയൊഴിക്കുന്ന നായികേ…
പഞ്ചഭൂതാത്മക, ദുർഗതൻ പാവനം
അഞ്ചാം ദിനത്തിലെ മാതേ നമസ്തുതേ
കുഞ്ജ കുടീരത്തിലല്ലാ, കുമരന്റെ
മഞ്ജുള മാതാവായ് കാത്തു നില്ക്കുന്നതും
സ്കന്ദൻ്റെയമ്മ, കഠിന പ്രയത്നത്തിൻ
സംസ്ക്കാരമോതുന്ന, പുണ്യ പ്രഭാമയീ…
കൈവല്യമേകും, നീയാന്മാർത്ഥമായിട്ട്
കല്മഷഹീന, ശ്രീ ദുർഗയായീ
കാലഘട്ടത്തിൻ്റെ, ആത്മപ്രബോധിനീ..
കാരണകാര്യേ, നമിച്ചിടട്ടേ
കാമ്യങ്ങളില്ലാ, ഭവതിക്കഹോദിനം
കാര്യങ്ങൾ ചെയ്യാനുരച്ചിടുന്നൂ
ഭോഗങ്ങളുള്ളിൽ അഭിരമിക്കുന്നൊരീ
ഭൂലോകവാസി, കേട്ടാർത്തൂ സ്വയം
ഭാവുകമെന്നെന്നുമോതും ഭഗവതീ
ഭാസുരേ,
സ്കന്ദമാതാവേ, ജയ ജയ🖋️

കൃഷ്ണമോഹൻ കെ പി

By ivayana