രചന : നവനീത ശർമ്മ..✍

അർത്ഥ പൂർണ്ണമായോരു ജന്മം
നിഷ്കാമകർമ്മ വഴിയെ
അല്പ വസ്ത്രം അർദ്ധസന്യാസി
അശ്വമേധം മാതൃ മോചനം.


ലക്ഷ്യവും മാർഗ്ഗവുമൊരുപോൽ
വ്രതശുദ്ധമാക്കി സത്യമായ
കുതിരപ്പുറമേറി മനസ്സിൻ
ശക്തിയിൽ പടവാൾ തിളക്കം.


മാതൃകാപര ജീവിതത്തി
ന്നാശ്രമ ശുദ്ധിയിൽ ഭവനം
നാടു നീളേ തീർത്ഥയാത്രകൾ
മാതൃരാജ്യത്തിൻ വിമോചനം


ശിശുസഹജ പിടിവാശി
സത്യാഗ്രഹ. നിസ്സഹകരണ
വഴികളിൽ വലിയ പൻക്
പലരാൽ നേടുന്നു സ്വാതന്ത്ര്യം.


വിജയ ആഘോഷ ലഹരി
സ്വാതന്ത്ര്യ മധുര മേവരും
മതിമറന്നു നുകരവേ
ഇവിടൊരാൾ മാത്രമേകനായ്


അകലെയപ്പോഴുമശാന്തി
പടരുന്ന പരമ സാധു
ജനങ്ങൾ തന്നരികിലായ്
ഹൃദയമാകെ യീ ഗാനവും


“വൈഷ്ണവ് ജൻ തൊ തേനെ കഹിയെ
ജെ പീഡ് പരായി ജാണെ റെ……….

നവനീത ശർമ്മ..

By ivayana