രചന : മായ അനൂപ്✍

തുഷാരമുത്തുകൾ തിരുമുടിയിൽ ചാർത്തി
ഒരുങ്ങി വരുന്നൊരു പ്രഭാതമേ…… (2)
പനിനീർ ചോലയിൽ നീരാടി വന്നുവോനീ
പൂനിലാപ്പുടവയും ഉടുത്തു വന്നോ..(2)

സുപ്രഭാതത്തിൻ ശീലുകൾ മുഴങ്ങുന്ന
പഴയൊരാ കോവിലിൻ തിരുമുറ്റത്തോ….
കിളികളും കുരുവിയും തുയിലുണർത്തീടുമാ
ഭഗവതിക്കുന്നിൻ ചെരുവിൽ നിന്നോ….(2)

എവിടുന്നാണെവിടുന്നാണണഞ്ഞത്
നീയെന്റെ മനസ്സാകും ശ്രീകോവിൽ
നടയിൽ നിന്നോ….? (2) (തുഷാര )

സരസ്വതീ യാമത്തിൽ ഉണർന്നുവോ നീ
ഇന്ന് നിർമ്മാല്യദർശനം കണ്ടുവോ നീ….? (2)
കൈകളിലേന്തിയ തളികയിൽ നിന്നൊരു
പൂജാമലരിതൾ എനിക്ക് തരൂ……
ഒരു പൂജാമലരിതൾ എനിക്ക് തരൂ …..(2)
(തുഷാര )


പുതിയൊരു പ്രതീക്ഷതൻ ഉണർത്തു പാട്ടുമായിന്ന്…..
അരുണകിരണങ്ങളാം പൊന്നിൻ പ്രഭയാലേ…..
മന്ദമന്ദമായെന്റെ അരികിൽ വന്നെന്നെ നീ
ചുംബിച്ചു ചുംബിച്ചുണർത്തീടുമോ….?
നെറ്റിയിൽചുംബിച്ചു ചുംബിച്ചുണർത്തീടുമോ….? (2)
(തുഷാര )


മായ അനൂപ്

By ivayana