രചന : പട്ടം ശ്രീദേവിനായർ✍

“എന്റെ ആദ്യത്തെ വിദ്യാലയമായ തിരുവനന്തപുരത്തെ മോഡൽ സ്കൂളിനു മുന്നില് ഞാൻ എന്റെ സ്നേഹോപഹാരം ആയി ഈ വരികൾ” അര്പ്പിക്കുന്നു “””

അറിവിന്റെ നൊമ്പരപ്പാടിനായ് ഇന്നലെ ,
അച്ഛന്റെ കൈകളിൽ ഞാൻ പിടിച്ചു …
അക്ഷരങ്ങളെ കൂട്ടിനായ് ഏൽപ്പിച്ചു …
അച്ഛനെങ്ങോ , പോയ്മറഞ്ഞു ..
എന്നേയ്ക്കുമായി എന്നെ വേർപിരിഞ്ഞു !

അക്ഷരങ്ങൾ പിന്നെകൂട്ടിനായെത്തി ,
എന്റെ ജീവിത സായൂജ്യ സാമീപ്യമായ് ….
ഇന്നും പകൽ പോലെ സത്യം സമാധാനം …
എൻ പ്രിയ വിദ്യാമന്ദിരമേ ….!
നിന്നിലൂടെ ഞാനും എന്നെയുംകാണുന്നു ,
നിന്മഹത്വങ്ങളാം അപദാനവും …..!

പട്ടം ശ്രീദേവിനായർ✍

By ivayana