രചന : മംഗളൻ എസ് ✍

ഒഡിഷയിൽ നിന്ന് നിലവിളി കേൾക്കുന്നു
ഒഡിഷ രക്തക്കളമായി മാറുന്നു
ഒഡിഷത്തീവണ്ടി ദുരന്തമറിഞ്ഞു
ഓടിയെത്തി നാട്ടാർ ദുരിതാശ്വാസമായ്

ഇരുട്ടി വെളുക്കും മുമ്പെവിടുന്നെത്തി
ഇരുട്ടടിപോലെ വന്നൊരീ ദുരന്തം
ഇരച്ചു വന്നൊരു തീവണ്ടി രാത്രിയിൽ
ഇരച്ചുകയറി മറ്റൊരു വണ്ടിയിൽ..

ഇടിച്ചവണ്ടി മറിഞ്ഞൊരുപാളത്തിൽ
ഇടിച്ചു കയറി മറ്റൊരു തീവണ്ടി
ഇടിയുടെയാഘാതമിരട്ടിയാക്കി
ഇടിമുഴക്കമായ് ദുരിതം ദുരന്തം

ജീവന്റെ ജീവനാമുറ്റവർക്കായവർ
ജീവിതഭാരവുമായിപ്പുറപ്പെട്ടു
ജീവിതം പാതിവഴിയിലുപേക്ഷിച്ചോ
ജീവിതയാത്രയ്ക്കന്നന്ത്യം കുറിച്ചിതോ
ജീവനും റെയിൽവേക്കുദാനം നൽകിയോ
ജീവച്ഛവമായി യാത്രക്കാർ മാറിയോ!

നാനാ സ്ഥലങ്ങളിൽ പോകേണ്ടയാളുകൾ
നാലായിരത്തോളം രാത്രക്കാരുമായി
രാത്രിയിലോടിയ തീവണ്ടികൾ രണ്ടും
രാത്രിയിലന്ത്യം കുറിച്ചു പലരുടേം

അംഗഭംഗംവന്നതെത്ര ദേഹങ്ങളോ
അന്ത്യയാത്രയായതെത്രയോപേരഹോ!
അറിയാത്തതാം മൃതദേഹങ്ങളെത്ര
അവരെത്തിരയുന്ന ബന്ധുക്കളെത്ര!

ഇരവിലധികൃതർ കണ്ണടച്ചെന്നോ
ഇടതടവില്ലാ പണിചെയ്തുവെന്നോ
ഇവിടെപ്പകരത്തിനാളില്ലയെന്നോ
ഇരകളായ് നിരപരാധികളെന്നോ!

ദുരന്തങ്ങളിവിടെ തുടർകഥയായ്
ദുരന്ത നിവരണമസാധ്യമെന്നോ
ദുരന്തങ്ങളേകുന്ന ദുരിതങ്ങളാൽ
ദുരന്തത്തിലാകുന്നു ജനജീവിതം.

By ivayana