രചന : ജയരാജ്‌ പുതുമഠം.✍

കടലേ നുരഞ്ഞൊഴുകൂ
ഈ വരണ്ടുണങ്ങിയ
വഴികളിൽ വിരസയാകാതെ
തിരതല്ലി
നനവിൻ കുളിർമ്മ നുകരാൻ
നഗരം തളർന്നിരിപ്പൂ
സഹനങ്ങളൊരുപാട്
കടിച്ചിറക്കിയ
അവനിതൻ ഷഹനായ് കേഴൂ
വടിയൊടിഞ്ഞ കൊടിശീലകളിൽ
വിരഹത്തിൻ തളർന്ന് നരച്ച
അനുതാപ ചിഹ്നങ്ങൾ
വഴിയറിയാതെ
വിതുമ്പി നിൽപ്പൂ
തിരയടിക്കുന്ന കടലായ് മാറുന്ന
മനസ്സിന്റെ ഒരോ അടരുകളും
തിരയുന്നു
നിന്റെ നിഗൂഢകാന്തി
സമുദ്രാഴങ്ങളിൽ പൊട്ടിവിടർന്ന
മഹാപത്മമൊട്ടിന്റെ
വ്യാകരണംതേടി
ക്ഷീരപഥങ്ങളൊക്കെ
പരതുന്നു ഞാൻ
നിൻ അഗാധ നീലിമയിൽ
അമർന്നൊഴുകി
പ്രകൃതിയിലൊരു
പുതുനാമ്പായ് വിടർന്നുയരാൻ

ജയരാജ്‌ പുതുമഠം.

By ivayana