കർക്കടകമേ.., നീ…;മരിച്ചു
പോയല്ലേ.…!?
മർത്യരിന്നുരുട്ടിവച്ചീടും
ബലിച്ചോർ….!?
കർപ്പൂരക്കലർപ്പെരിയും
കരിമ്പുക….!!
കർക്കിടക്കറുപ്പറപ്പാക്കു
ന്നുൾത്തടം..!
നൽ മലയാളമേ…., ശ്രാദ്ധ
മൂട്ടീടട്ടേ.. ,
ചൊൽക! നീ.., കൊല്ലപ്പെട്ടു
വെന്നുള്ള സത്യം!
മൽ പ്രാണനിൽ, മാതാപിതാ
ഗുരുക്കൾ നീ..!
ഉൽപ്രേക്ഷാലങ്കാരോപമം;
കാവ്യഭൂഷാ !
അങ്കുരിക്കുന്നിടമറിയാത്ത,
ഭയം;
തങ്കലിഷ്ടപ്രണയാലങ്കാര
മാക്കിയോർ..!
ഇങ്കിലാബിൻ കാഹളം
പോലേറ്റിടുന്നു;
പങ്കമതെന്തെന്നറിയാതെ,
ഭോഷ്യമായ് !
പെറ്റമ്മയെ പോറ്റാതന്യ
മാതാക്കളെ-
പ്പറ്റമായൊറ്റക്കൂട്ടിലാക്കി,
കോട്ടയിൽ….!
മുറ്റിടും, സ്നേഹവായ്പിനാ
ലൂട്ടിയേറെ-
പ്പറ്റിടും, കീർത്തി! ലോകത്തിൻ
മുമ്പിലായ്..!
അല്ലലേറെ വരുത്തി നീ..
പണ്ടെൻ്റെയും;
നല്ലച്ഛമ്മമാരെ, പോയോരു
കാലത്തെ..!
ഇല്ലതിൻ കേടും തീർന്നില്ലല്ലോ,
പകയും..;
ചൊല്ലീടട്ടല്ലേ..! വല്ല , കർകീട
മെന്നോ….!!!

മോനിക്കുട്ടൻ കോന്നി

By ivayana