രചന : രഘുകല്ലറയ്ക്കൽ..✍️
സ്മരണാജ്ഞലികളർപ്പിച്ചു പിതൃതർപ്പണത്താലെ,
സംതൃപ്തരാമനേക ബന്ധു ജനസ്മൃതിയുണർത്തുന്നു.
സർവ്വാംശം അനുസ്മരണാഞ്ജലികളാർജ്ജവ,
സമ്പൂർണ്ണതയാലാത്മീയമായ്, സുഷുപ്തി,മർത്യരേറെ!
സ്നേഹത്തുടിപ്പാലനുഗുണ, ബന്ധങ്ങളറ്റകലുമ്പോൾ,
സങ്കടമേറി, ചിത്രങ്ങളിൽ, സ്മരണയായവരെത്രയോ.
സഹവാസമോർത്തു, സങ്കീർണ്ണമാം കാലം, മനം നീറി,
സംവേദമാക്കി മനംകലങ്ങി, സ്മരണകളോർത്തുള്ള നേരം!.
സാഹചര്യത്തിൻ സങ്കുചിതത്വത്തെ മറക്കും ചിലരെങ്കിൽ,
സങ്കോചമില്ല,സർവ്വവും നേടി, സഹജരെയകറ്റിയുള്ളോർ,
സ്വാർത്ഥർ, മർത്യരാം ശ്രേഷ്ഠരെ സ്മരിക്കാത്തവരേറുന്നു,
സകലതും കൈവന്നശേഷം, സഹായമരുളിയ മർത്ത്യരെ പോലും,
സാഷ്ടാംഗം പുച്ഛിച്ചു ഭേദ്യം നടത്തുന്നവരുമിന്നുമേറെ,
സാഹചര്യാൽ, സ്നേഹിച്ചോരെയകറ്റും, ഹൃദയശൂന്യർ!
സ്നഹത്തിൻ കണികയില്ലാത്തോർ നിർദ്ദയം അന്യത,
സൃഷ്ടിച്ചു, മനുജന്മനേട്ടമാക്കി, സഫലമാക്കുവതുണ്ടോ?!
സഹനത്താലാരിലും സൗമ്യതയേറ്റുള്ള സൗഹൃദമെന്നും,
സ്മരണയായ് മനക്കോണിൽ, സൂക്ഷിക്കാം സ്നേഹമോടെ,
സ്വർഗ്ഗമാക്കുമീ ജീവിതം സൗഹൃദത്താലരുമയായ് കരുതലായ്,
സമ്പൂർണ്ണതയാലെ സഹജരാൽ സ്നേഹത്താലാർജ്ജവമേറും!
സർവ്വതോന്മുഖമായ സല്ലാപമാരിലും സരസമാം ജീവിതം,
സരളതയാക്കാനുതകുന്ന സമുന്നത സ്മരണകളുമേറ്റം!
സമാഹരിക്കുക സ്നേഹത്തിൻ സമുച്ചയം സമാവേശം,
സമാപ്തതയല്ലയീ സമാരാദ്യരാം മർത്യസ്മരണവറ്റീടുവതില്ല!!
★
