രചന : മംഗളൻ. എസ്✍️
മുണ്ടകം പാടത്തെ പച്ചവയലിൻ്റെ
മറുകരയോരം പച്ചക്കൈതത്തോപ്പും
പാടവരമ്പിൻ നടുവിലെവൃക്ഷത്തിൽ
പൈയിനെക്കെട്ടി മേയാൻ വിട്ടതാരാവാം
ഞാറ്റുവേലക്കിളിപ്പാട്ടിന്നു താളമായ്
ഞാറില്ലാക്കണ്ടത്തിലുണ്ടൊര് വിളയാട്ടം
മഴനനഞ്ഞുല്ലാസമായീ ബാലകർ
മതിമറന്നുന്മത്തരായ് വിളയാട്ടം
താളമേളത്തിൽ ചുവടുവെച്ചങ്ങനെ
താരിളം തളിരുകതൻ താളമേളം!
മനുഷ്യജന്മത്തിലുൽകൃഷ്ടമാം കാലം
മതിമറന്നാടും ബാല്യകാലം മാത്രം