രചന : ഷിബു കണിച്ചുകുളങ്ങര ✍️
അവിൽപ്പൊതിയിൽ അഴല് കണ്ടു.
സതീർത്ഥ്യനുരുകും കണ്ണീര് കണ്ടു.
മായാത്ത രൂപത്തിൻ ഭംഗി കണ്ടു
മാഞ്ഞൊരാകാര അഭംഗിയും കണ്ടു.
ആലിംഗനത്തിൽ പ്രേമം നിറഞ്ഞു
അശ്രുവിലാനന്ദവിരഹം പൊഴിഞ്ഞു
പരിചരണങ്ങളിൽ പാദം നനഞ്ഞു
പരിചാരകവൃന്ദം തൊഴുതു നിന്നു.
അവിൽപ്പൊതിയിൽ അഴല് കണ്ടു
സതീർത്ഥ്യനുരുകും കണ്ണീര് കണ്ടു
മായാത്ത രൂപത്തിൻ ഭംഗി കണ്ടു
മാഞ്ഞോരാകാര അഭംഗിയും കണ്ടു
ദേവീസമേതനായ് ഭഗവാനിരുന്നു
കൈതവമൊത്തിരി കണ്ടു കണ്ണൻ.
ചെറുപുഞ്ചിരി കൊണ്ടെന്തെല്ലാം
ലഭിച്ചുവെന്നറിയാത്ത കുചേലനും .
അവിൽപ്പൊതിയിൽ അഴല് കണ്ടു
സതീർത്ഥ്യനുരുകും കണ്ണീരു കണ്ടു
മായാത്ത രൂപത്തിൻ ഭംഗി കണ്ടു
മാഞ്ഞൊരാകാര അഭംഗിയും കണ്ടു.
