രചന : ഖുതുബ് ബത്തേരി ✍
പുഴപോലെയാണ്
ചിലർ
പരന്നൊഴുകിയും
തഴുകിയും
നാമ്പുകളെ
നനയിച്ചും
വേരുകളെ
തലോടിയും
മൺതിട്ടകളെ
തൊട്ടും
ഒടുവിലൊരു
വിശാലതയിലേക്ക്.
ഓരോ പുൽനാമ്പും
വേരുകളും
മൺതിട്ടകളും
ഒഴുകിപരന്ന
നിമിഷങ്ങളെ
ചേർത്തുപിടിച്ചാസ്വദിക്കും.
എവിടെയും
പിടികൊടുക്കാതെ
നിഗൂഢത
നിറഞ്ഞൊരാഴുക്കിൽ
അവരോരായുസ്സിൽ
ഓർമ്മകൾ
ബാക്കിയാക്കി
കടന്നുപോകും.
തൊട്ടും
തലോടിയും കടന്നുപോകുന്നവരപ്പോൾ
ഓർമ്മകൾ
മാത്രമായി.
പരന്നൊഴുകുന്നവരോട്
അവരോഴുകട്ടെയെന്നു
മാത്രം
അവരിൽ
നാം
നനയുന്നുവെങ്കിലും,
വിരഹമായി
വിഷാദമായി
പരിഭവങ്ങളായി
നോവായി
മുറിവായി മാറാതെ.
നാം നമ്മളായി
മാറട്ടെ.
ഓരോപുഴയും
കടന്നുപോകും
തൊട്ടും
തലോടിയും.
ഉള്ളാകെ
കവർന്നെടുത്തും.
ഒടുവിലോരോ
പുൽനാമ്പും
മൺതിട്ടയും
വേരുകളും
കടപുഴകിപോകും
വരെ.
🕳️