ഹോ എത്രനേരമായിഞാനാഡോക്ടറെ വിളിച്ചിട്ട്
അനുപമയുടെക്ഷമയുടെ നെല്ലിപ്പലക കഴിഞ്ഞിട്ടും അക്ഷമയായിനെടു വീർപ്പിടുന്നശബദംഅന്തരീക്ഷത്തിൽ
അഴിഞ്ഞാടി.
ഇന്നലെ വരെഅവൾക്ക്ഒരു കുഴപ്പവുമില്ലായിരുന്നു, അവൾ രാത്രിയിൽ എന്റെ കട്ടിലിൽ
എന്നോടപ്പംമുട്ടിച്ചേർന്ന് കിടക്കുകയായിരുന്നു, അവളുടെ
പുറത്തെ രോമങ്ങൾഎന്നെഎത്ര
കണ്ട് സുഖശീതളമാക്കി,
അല്ലെങ്കിലും അവളോടുള്ള
സ്നേഹവും കരുതലും എന്റെത്രയും ഈവീട്ടിൽ ആർക്കുമില്ല,
ഗോപുവേട്ടൻ എപ്പോൾ വിളിച്ചാലും
കിളവന്റെയും കിളവിയുടെയും കാര്യങ്ങൾ മാത്രം ചോദിക്കും
ഹും പുരാവസ്തു എന്നും പുരാവസ്തു വല്ലെ,. പിന്നെയും അവറ്റകളോടാണ്
ഗോപുവിന് സ്നേഹം
വീണ്ടും അവൾ മൊബൈലിൽ ഡയൽ ചെയ്തു നോക്കി തലക്കലെ ശബ്ദം ഡയൽ ചെയ്ത നമ്പർ
മറ്റൊരു കാളിലാണ്..
വീണ്ടും അവൾ ഗേറ്റിന്റെ കൊളുത്തുകളിൽ അമർത്തിപ്പിടിച്ചു കൊണ്ട് ഗദ്ഗതം പറഞ്ഞു
ഈ നശിച്ച ഡോക്ടർ…
പെട്ടന്ന് അകത്തെ റൂമിൽ നിന്നും
ഒരു ഞരക്കത്തിന്റെ അകമ്പടിയോടെ
ഒരു ക്ഷീണിച്ച ശബദം
എടീ അനൂ…
ഇത്തിരി വെള്ളംതാമോളേ..
ഞരക്കത്തിന്റെ ക്ഷീണം
ആ വിളികളിൽ ഒരു ദയനീയതയുടെ മുഖം ആ മുറികളിൽ തൂങ്ങിയാടി…
പുറത്ത് ഒരു വാഹനത്തിന്റെ ഇരമ്പൽ
അവൾ വേഗം പുറത്തേക്ക് ഓടി
ഹ, ഡോക്ടർ
അനുപമയുടെ മുഖം ഉപമിക്കാനാവാത്ത ഭാവത്തിൽ
വിളങ്ങി…
പെട്ടന്ന് അവൾ ഡോക്ടറെയുംകൂട്ടി
അവളുടെ റൂമിലേക്ക് പോയി
അവൾ ഡോക്ടറോട് ഹൃദയത്തിന്റെ
പേശികൾ പൊട്ടിപ്പോകുന്ന രീതിയിൽ
തന്റെ അരുമയുടെ
രോഗാവസ്ത
അനുവർത്തിച്ചു…
പെട്ടന്ന് ഡോക്ടർ രോഗം കണ്ടെത്തി
ഇത് വലിയ കാര്യമില്ല.,
ഇത് ദഹനക്കേട്മൂലമുണ്ടായതാണ്..
ഇന്നലെ കൊടുത്ത ഫുഡിന്റെ
സൈഡ് എഫക്റ്റാണ്
ഒരു മരുന്ന് എഴുതി തരാം
ഡോക്ടർ പെട്ടന്ന് ഒരു തുണ്ടിൽ കുറിച്ച്,
അവൾ തുണ്ട്പരിഭ്രമത്തിൽ വായിച്ചു’
‘ സിഞ്ചിബറീസ്’, 1-1-!
അവൾ പെട്ടന്ന് സ്ക്യൂട്ടിയുടെ ചാവിയുമായി പുറത്തേക്ക് ഇറങ്ങവെ
അകത്തെ റൂമിൽ നിന്നും അവസ്സാന ചക്രശ്വാസത്തിന്റെ ഒച്ച അവളിൽ പെരുമ്പറയായി മുഴങ്ങി..
അവളുടെ മനസ്സ് അപ്പോൾ
അരുമ മൃഗത്തിന്റെ
മരുന്നിനായ് മെഡിക്കൽ ഷോപ്പെന്ന ലക്ഷ്യത്തിലെത്താൻഗേറ്റ്
മലർക്കെ തുറന്നു…

സജീവൻ. പി

By ivayana

Leave a Reply

Your email address will not be published. Required fields are marked *