സെക്സ് അല്ലെങ്കിൽ കേവലം രതിക്രീഡകളിൽ ഒതുങ്ങാതെ നോട്ടത്തിൽ,സ്പർശനത്തിൽ,പങ്കുവെക്കലുകളിൽ, പോസ്സസ്സിവുകളിൽ തെളിയുന്ന വർണാഭമായ അനുഭൂതിയാണ് പ്രണയം…
ശെരിയായ ആളെ ശരിയായ സമയത്തു കണ്ടെത്തുക എന്നതാണ് ഇതിലെ ടാസ്ക്. അല്ലാത്തതെല്ലാം ചീറ്റിപോകും 🤣🤣🤣
വര്ഷങ്ങള്ക്കു മുൻപ് ഞാൻ കരുതിയിരുന്നത് ഒരു പുരുഷന്റെ സംരക്ഷണം ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല എന്നാണ്. ഒരു സ്ത്രീ പുരുഷനില്ലാതെ,പ്രണയമില്ലാതെ,ഭർത്താവില്ലാതെ ജീവിക്കുക എന്നത് അസാധ്യമാണെന്ന് ഞാൻ കരുതിയിരുന്നു.അതായത് എന്റെ ഫാമിലിയിലും ചുറ്റുവട്ടതും സർവം സഹയായി സഹിച്ചു ജീവിക്കുന്ന പെണ്ണുങ്ങളെ കണ്ടു കണ്ട് അങ്ങനെയാണ് സ്ത്രീകൾ കഴിയേണ്ടതെന്നു ഞാൻ കരുതിയിരുന്നു. അതിനുമപ്പുറം ഉള്ളിന്റെ ഉള്ളിൽ നല്ലൊരു ഭർത്താവിനോടൊത്തു പ്രണയപൂർണമായ ഒരു കുടുമ്പജീവിതം ഞാൻ ആഗ്രഹിച്ചിരുന്നു.

അതുകൊണ്ട് തന്നെ ഭാര്യയും മക്കളും ഉള്ളത് അതിവിദഗ്ദമായി മറച്ചുവെച്ചോ അല്ലാതെയോ പ്രണയം നടിച്ചു വരുന്നവരുടെ വലയിൽ കറക്റ്റ് ആയി ഞാൻ പോയി വീണിരുന്നു 😁
ആ കാര്യത്തിൽ എന്റെ കഴിവുകേട് സമ്മതിക്കണമായിരുന്നു.😂
ഇത്ര കൃത്യമായി എങ്ങനെ സാധിക്കുന്നോ ആവോ 🤣
പിന്നീടിതു ഞാൻ അറിയുമ്പോഴേക്കും ഹൃദയത്തിൽ ഇവർ സ്ഥാനമുറപ്പിച്ചിരിക്കും. പിന്നവരെ ഇറക്കിവിടാൻ ഞാൻ പെടുന്നൊരു പാടുണ്ട്. ‘എന്റെ സിവനേ ’!!!🤣🤣🤣
ലാസ്റ്റ് എന്റെ സ്ഥാനത്തു ആ ഭാര്യയെ സങ്കല്പിച്ചു ചതിച്ചവനെ പറഞ്ഞു മനസ്സിലാക്കി ആ കുടുമ്പത്തിലേക്ക് തിരിച്ചയച്ചു ഞാൻ മാതൃകപുരുഷോത്തമിയാകും! 😂
അതെന്റെ ക്വാളിറ്റി🔥

അപ്പോഴേക്കും എന്റെ കയ്യിലെ നല്ലൊരു തുക പല ആവിശ്യങ്ങൾ എന്ന് പറഞ്ഞു എന്റെ കയ്യിൽനിന്നും അടിച്ചുമാറ്റിയിട്ടുണ്ടാകും.അത് വെള്ളത്തിൽ വരച്ച വര പോലെ ആകും! പൊടിപോലുമില്ല കണ്ടുപിടിക്കാൻ 😜
ഓരോ പ്രണയത്തിലും ഞാൻ കരുതും ഇതു ശെരിയാകുമെന്ന്. എവടെ…ഞാൻ യെസ് പറഞ്ഞ ശേഷം ആണ് ഏതേലും കൂട്ടുകാർ ലവന്മാരുടെ ഭാര്യയേം മക്കളേം ഫോട്ടോസഹിതം എന്റെ മുന്നിൽ ഹാജരാക്കുന്നത്. വീണ്ടും ഞാൻ തേഞ് 🤣🤣🤣
ഉറക്കമില്ലായ്മയും ഡിപ്രെഷനും അനുഭവിച്ച നാളുകൾ.റിക്കവർ ആകാൻ തിരഞ്ഞെടുത്ത വഴികൾ…യാത്ര…
അന്നു ഞാൻ അനുഭവിച്ച വേദനകൾ ഒക്കെ ഇന്ന് കോമഡി ആയി തോന്നുന്നു. 🤣😂
ശേഷം തിരിച്ചറിവ് വന്നു. വിദ്യാഭാസം നേടി. മനസ്സുകളെ കുറിച്ച് പഠനം നടത്തി. ഒറ്റക്ക് ജീവിച്ചാൽ എന്താണ് കുഴപ്പം എന്ന തിരിച്ചറിവ് നേടി. അതാണ് ബെറ്റർ.അതിലും ഞാൻ വിജയിച്ചു❤️

പിന്നീടൊന്നു വിവാഹാലോചനയായി എത്തിയപ്പോൾ (ഭാര്യ മരണപ്പെട്ട വ്യക്തിയുടെ ) ഞാൻ Ok പറഞ്ഞു. എല്ലാം സെറ്റായപ്പോൾ പെൺപിള്ളേരുടെ ഘോഷയാത്രയാണ് ഞാൻ കണ്ടത്!
കഞ്ചാവടിക്കാനും കൂടെ കിടക്കാനുമായി 20 മുതൽ 30 വയസ്സ് വരെ ഉള്ള പെൺകുട്ടികൾ ആ വീട്ടിൽ കയറി ഇറങ്ങുന്നു. ഒരു ജൂനിയർ വിജയ്മല്യ ആയിരുന്നു ആ കിളവൻ. ഭാര്യ മരിച്ചതാണല്ലോ എന്നുകരുതിയാണ് പ്രായം പോലും നോക്കാതെ ഞാൻ യെസ് പറഞ്ഞത്‌. അമ്മയില്ലാത്ത ഒരു മകനു എനിക്കൊരു അമ്മയാകാൻ സാധിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു.

എന്നാലോ..അന്വേഷിച്ചു തപ്പി പോയപ്പോൾ ഭാര്യ മരിച്ച ശേഷം ഈ നാറി മറ്റൊരു കല്യാണവും കഴിച്ചിട്ടുണ്ട് !
ഇയാളുടെ പെണ്ണുങ്ങളോടുള്ള ഫാന്റസി കണ്ടു മടുത്തിട്ടു ആ സ്ത്രീ സ്വയം ഇറങ്ങിപോയതാണത്രെ ! അതും മറച്ചു വെച്ചാണ് എനിക്ക് ആലോചനയുമായി വന്നത്.
‘NAAARRYY ’🤣😂
അല്ലേലും എനിക്കെന്തിന്റെ കേടായിരുന്നു. കിളവന്റെ ആലോചനയ്ക്ക് സമ്മതം മൂളാൻ. അമ്മയില്ലാത്തൊരു മകനെ ഓർത്ത് സമ്മതം മൂളിപ്പോയതാണ്. ഇടക്കെപ്പോഴോ വിനീത വിധേയൻ ആയ അദ്ദേഹത്തിന്റെ ‘മാന്യത’യും കണ്ടു എനിക്കുമൊരു ഇഷ്ടം തോന്നിയിരുന്നു.

‘അധിക മാന്യത കള്ളത്തരങ്ങളുടെ മൂട് പടമാണ്’ എന്ന തത്വം ഞാൻ പഠിച്ചു.
എന്തായാലും രക്ഷപ്പെട്ട്.അതവിടെ തീർന്നു.
കെട്ടിയിരുന്നെങ്കിൽ എന്താവുമായിരുന്നു അവസ്ഥ!!!
ഇതൊക്കെ കഴിഞ്ഞിട്ടു വർഷങ്ങൾ ആയി.
ഇപ്പോഴുള്ള എന്റെ ലൈഫിൽ എന്റെ പ്രിയപ്പെട്ടവനൊടുത്തു ഞാൻ ഹാപ്പി ആണ്. ❤️പൂർണമായും മനസ്സിലാക്കി ജീവിക്കുന്നതിന്റെ ഒരു സുഖമുണ്ട്.❤️

അതുകൊണ്ട് പ്രിയപ്പെട്ട സ്ത്രീ പുരുഷന്മാരെ…നിങ്ങൾ അധിക മാന്യത അണിഞ്ഞു മറ്റുള്ളവരുടെ മനസ്സിനെയും ഫീലിങ്‌സിനെയും വെച്ചു പന്താടാതിരിക്കുവിൻ.നിങ്ങളുടെ സന്തോഷം കളയാതിരിക്കുവിൻ. പോലിസ് കേസും ആയി നടക്കാതിരിക്കുവിൻ. അത്തരം ആഗ്രഹങ്ങൾ ഉണ്ടെങ്കിൽ ചതിച്ചു നേടാതെ ഉഭയസമ്മതപ്രകാരം
സുരക്ഷമാർഗങ്ങൾ സ്വീകരിച്ചുകൊണ്ട് പരിപാടികൾ നടത്തുവിൻ. പൊതുജന താല്പര്യാർത്ഥം :
Didi Ami
Shabana Jasmine M V

By ivayana