രചന : സഫി അലി താഹ. ✍
Wife exchange, wife swapping
എന്നാണ് കൂടുതൽ കാണുന്നത്. എന്താകും hus exchange എന്ന് അധികമൊന്നും കാണാറില്ല, എന്താകും അത്?
സ്ത്രീ എന്നത് നല്ല ഒന്നാന്തരം ഉപഭോഗ വസ്തുവായി കാണുന്നത് കൊണ്ടാകും അല്ലേ??
തന്റെ ഭർത്താവ് അപ്പുറത്തെ മുറിയിൽ മറ്റൊരുവന്റെ ഭാര്യയുമായി കഴിയുന്നത് അംഗീകരിക്കുന്ന പെണ്ണും, തന്റെ ഭാര്യ മറ്റൊരു മുറിയിൽ വേറൊരുവനുമായി കഴിയുന്നത് അംഗീകരിക്കുന്ന ആണും….. അവർ അതിശയമായിരുന്നു ഇതുപോലുള്ള കാര്യങ്ങൾ വായിക്കാൻ തുടങ്ങിയ,പലരും പറഞ്ഞ് അറിയാൻ തുടങ്ങിയ കാലത്ത്.
അന്നും ഇന്നും അതിന് എങ്ങനെ മനസ്സുണ്ടാകുന്നു എന്ന ചിന്തയാണ് ഉള്ളിൽ.
വിവാഹിതരായവർക്ക് ചിലപ്പോൾ ഒരാളോട് സ്നേഹം തോന്നാം.തെറ്റെന്ന് അറിഞ്ഞിട്ടും അങ്ങനെയൊരു ബന്ധം നൽകുന്ന വൈകാരിക പിന്തുണയിൽ ജീവിച്ചിരിക്കുന്ന മനുഷ്യരുണ്ട്.എന്നത് ഒരു വാസ്തവമാണ്, ഇവിടെ സ്വന്തം ഇണയുടെ പരാജയം തന്നെയാണ്.ചിലർ സ്വന്തം പരാജയം മറയ്ക്കാൻ വേണ്ടിയും കൂടുതൽ പങ്കാളികളിലേക്ക് പോകാം.മനുഷ്യരല്ലേ,
തെറ്റുകൾ സ്വാഭാവികം,തിരിച്ചറിഞ്ഞ് തിരുത്തി മുന്നോട്ട് പോകാൻ ശ്രമിക്കാം.
ഒരു റിലേഷൻഷിപ്പ് ഉണ്ടായിരിക്കാം.
പങ്കാളികളെ വഞ്ചിച്ചുകൊണ്ടുള്ള അത്തരം തെറ്റുകൾ സംഭവിച്ചു പോയിരിക്കാം. അല്ലെങ്കിൽ തുടരുന്നുണ്ടാകാം.അത് 100%തെറ്റ് എന്ന ബോദ്ധ്യത്തിൽ തിരികെ നടക്കേണ്ടതുണ്ട്. സമൂഹത്തിൽനിന്നും ഒളിച്ചു വെച്ചത് കൊണ്ട് അത് തെറ്റാല്ലാതാകുന്നില്ല.അങ്ങനെ ഒരാളുമായുള്ള റിലേഷൻ ഒരാളല്ലേ എന്നെങ്കിലും കരുതാം…..എന്നാൽ അഞ്ചുപേര് ‼️
ചിലർക്ക് ആ അഡീഷണൽ ബന്ധത്തിലും തുടരാൻ കഴിയില്ല. അവർ ഒന്നിൽനിന്നും മറ്റൊന്നിലേക്ക് പറന്നുപോകും, ആ മനുഷ്യരെ എന്താണ് വിളിക്കേണ്ടത് എന്നെനിക്കറിയുന്നില്ല. പങ്കാളിയെ വഞ്ചിച്ചു, പിന്നെ ലൈഫിൽ വന്നവരെ വഞ്ചിച്ചു,പിന്നെയും മറ്റൊരാൾ!ഇങ്ങനെയുള്ളവരുടെയൊക്കെ പങ്കാളികൾ ഇതൊന്നും അറിയുന്നുണ്ടാകില്ല അവരുടെ മുന്നിൽ ഇവരൊക്കെ മാന്യരാകും എന്നതാണ് സത്യം!!അതായത് അവരോടൊത്ത് നന്നായി ജീവിക്കുന്നുണ്ടാകും., എല്ലാവരേക്കാളും ഭയക്കേണ്ടത് ഇത്തരം മനുഷ്യരെയാണ്.sub ൽ നിന്നും skip ആയിപോയി sorry…..
വിവാഹം കഴിഞ്ഞ അഞ്ചു കൂട്ടുകാരന്മാർ അവരുടെ ഭാര്യമാരെയും കൂട്ടി ഒരു റിസോർട്ടിൽ മുറിയെടുക്കുന്നു. ഇവർ ഭാര്യമാരെ വെച്ച് മാറി ജീവിതം ആസ്വദിക്കാൻ (?)തീരുമാനിക്കുന്നു. ഇതിൽ ഒരുവന്റെ വൈഫിനും മറ്റൊരുവനും അംഗീകരിക്കാൻ കഴിയുന്നില്ല. ആ പെൺകുട്ടി അവിടെനിന്നും രക്ഷപ്പെടുന്നു. ആ യുവാവ് ഒന്നിലും പങ്കെടുക്കാതെ അവിടെ കഴിച്ചുകൂട്ടുന്നു.അവന്റെ ഭാര്യയും മനസ്സില്ല മനസ്സോടെ ഒഴിഞ്ഞു നിൽക്കുന്നു. ഫലത്തിൽ മൂന്ന് കപ്പിൾസ് exchange എന്നത് എക്സ്പീരിയൻസ് ചെയ്യുന്നു.
ഇതിൽ രണ്ട് കുടുംബബന്ധങ്ങൾ തകരുകയും,ഇതിൽ ഒരാൾ ഡിവോഴ്സ് നേടുകയും ചെയ്തു.
ഇന്ന് എന്റെയൊരു അനിയത്തിക്കുട്ടി വളരെ ടെൻഷനോടെ എന്റെ അരികിലേക്ക് ഓടിയെത്തി. Wife exchange ന് ഒരു ഗ്രൂപ്പ് ഉണ്ട്, അതിൽ 150 തിലേറെ mutual frnds നെ കാണിക്കുന്നുണ്ട് എന്നാണ് അവൾ പറഞ്ഞത്…..
അങ്ങനെ ഞാനും ആ അക്കൗണ്ടിൽ ഫ്രണ്ട് ആയി, മൊത്തത്തിൽ നോക്കിയ ശേഷം unfrnd ആക്കി. വളരെ സങ്കടം തോന്നി. ദൂരെ യാത്രകൾ ചെയ്യുകയും സന്തോഷജോഡികളായി ഫോട്ടോ ഇടുമ്പോൾ അതിന് താഴെ അള്ളാഹു അനുഗ്രഹിക്കട്ടെ, ജീസസ് കൃപയേകട്ടെ, ദൈവം നിലനിർത്തട്ടെ എന്നൊക്കെ നമ്മൾ പ്രാർത്ഥനപൂർവ്വം അനുഗ്രഹം ചൊരിയുന്ന ഒരു അക്കൗണ്ട് അവർ കടന്നുവന്ന എക്സ്പീരിയൻസ് അതിൽ എഴുതിയിട്ടുണ്ട്.ഞെട്ടിപ്പോയി.അവർ മറ്റുള്ളവരും അതിലേക്ക് ചെല്ലാൻ motivate ചെയ്യുന്നു.അവരോ പോയി പിന്നെന്തിനാ മറ്റുള്ളവരെയും ആ മാലിന്യത്തിൽ വലിച്ചിടുന്നത്!!അപ്പോൾ പറഞ്ഞ് വന്നത് ഇവിടെയുള്ള ചില കപ്പിൾ ഫോട്ടോ വെറും പ്രഹസനമാണ്.അവരവരുടെ ഫ്രണ്ട് list ഒന്ന് തപ്പുക, നിങ്ങളിൽ പലരെയും ടാഗ് ചെയ്യപ്പെടാം. 150 mutual ഫ്രണ്ടിൽ നിങ്ങൾ ആരുമാകാം.
(ഇഷ്ടമില്ലാത്തവരോടാണ് അല്ലാത്തവർ ഷെമി)
പോൺ അഡിക്ഷനെ കുറിച്ചായിരുന്നു എന്റെയൊരു പ്രോജക്റ്റ്.ആ പഠനക്കുറിപ്പുകൾ ഞാനിവിടെ എഴുതിയിരുന്നു. അന്ന് സംസാരിച്ച പല വ്യക്തികളും (ഡോക്ടർ, advt, അദ്ധ്യാപകർ, പ്രവാസികൾ, സ്റ്റുഡന്റസ് ഉൾപ്പെടെ)നമ്മൾ അകറ്റി നിർത്തുന്ന പലതിനെയും എണ്ണത്തിൽ കുറവാണെങ്കിലും പലരും അംഗീകരിക്കുന്നതാണ് കാണാൻ സാധിച്ചത്. അന്നൊരു ഗൂഗിൾ സർവ്വേ നടത്തിയിരുന്നു. ഒന്നിലധികം ഇണകളെ താല്പര്യം ഉള്ളവർ ഒരുപാടായിരുന്നു.
പഴഞ്ചൻ എന്നോ കാലഘട്ടത്തിന് അനുസരിച്ച് മാറാത്തവർ എന്നോ അമ്മായി അമ്മാവൻ വൈബ്സ് എന്നൊക്കെയോ ആകും ഇത്തരം കാര്യങ്ങളിൽ മുഖം തിരിക്കുന്നവരെ അവർ വിളിക്കുന്നത്. ചില കാര്യങ്ങളിൽ അത്തരം വൈബ് നല്ലതാണ്…..
ഇല്ലെങ്കിൽ ഒരു പ്രശ്നം വരുമ്പോൾ കൂടെയുണ്ടെന്ന് തോന്നുന്ന റിലേഷൻ കൈയൊഴിയും, ഇപ്പോൾ കൂടെയുള്ള കയ്പ്പ് ഒരുപാടുണ്ടെന്ന് നിങ്ങൾ കരുതുന്ന ജീവിതവും പോകും. നഷ്ടപ്പെടുമ്പോൾ മാത്രമാണ് അതിനായിരുന്നു മധുരം എന്ന് തിരിച്ചറിയുന്നത്, അപ്പോഴേക്കും വൈകിപ്പോകും….. തിരികെ ചെല്ലാനാകാതെ. ജീവിതം ആർക്കും നഷ്ടപ്പെടാതിരിക്കട്ടെ.
Nb:ഇഷ്ടപ്പെടുന്നവരുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തതല്ല, നിങ്ങൾ എന്തായാൽ ആർക്കെന്താണ്!!ഇഷ്ടപ്പെടാത്തവർ, അറിയാത്തവർ അവർക്ക് വേണ്ടിയാണ്,ചെന്ന് ചാടാതിരിക്കാൻ!!
Edit :മൊത്തത്തിൽ വായിക്കാതെ അഭിപ്രായം പറയരുത് പ്ലീസ്.

