രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍
കനലെരിയുന്നനെഞ്ചിൽ സ്നേഹമൊളിപ്പിച്ചു,
ഉള്ളുരുകിയവേദനകളെന്നുമടക്കി;
ചുളിവുകൾ വീണമുഖത്തെ ചിരിമായാതെ,
വിറയ്ക്കാത്തകരങ്ങളാൽ താങ്ങിനിർത്തി.
തണലായ്മാറിയൊരുമഹാവൃക്ഷമാണച്ഛൻ,
നോവിന്റെമുള്ളുകൾ സ്വന്തമായേറ്റുവാങ്ങി.
കണ്ണുനീർക്കടലിന്റെയാഴങ്ങളുള്ളിൽപേറി,
പുറമേചിരിച്ചുഭാരം ചുമക്കുന്നയന്ത്രമായി!
അല്ലലിൻ കൂരിരുളകറ്റുവാൻ,
അന്നമൂട്ടിയെന്നുംപോറ്റുവാൻ;
അഴലിൻ നിഴലുമകറ്റീടുവാൻ,
അന്തിയോളമധ്വാനിച്ചിരുന്നച്ഛൻ!
വാക്കുകൾ കുറവെങ്കിലും കരുണാർദ്രൻ,
കണ്ണിലെതിളക്കത്തിൽവഴികാട്ടി.
നിറങ്ങൾമായും ലോകത്തുസത്യമായെന്നും,
വീഴാതെതളരാതെകോട്ടകാക്കുംഭടനായി!
മകനായ്മകൾക്കായ് സ്വപ്നങ്ങൾ നൽകി,
സ്വയംമറന്നൊരുഹോമമീജീവിതം.
ഈജന്മംതീരുന്നനാളിലുമണയാത്ത,
സ്നേഹത്തിൻകൈത്തിരിയാണച്ഛനാമാൾരൂപം!

