തിരക്കാണോ എന്ന് ചോദിച്ചാൽ
“അതേ”എന്ന്
മറുപടി പറയാൻ പോലും
കഴിയാത്തത്ര തിരക്കാകണം.
എന്നെ ഒരിക്കൽക്കൂടി
അവഗണിക്കുവാൻ
നീ കൊതിയോടെ കാത്തിരിക്കും,
എന്റെ എണ്ണമില്ലാത്ത
അന്വേഷണങ്ങൾക്ക്
“തിരക്കാണ്” എന്ന മറുപടി
ടൈപ്പ് ചെയ്യാൻ
നിന്റെ വിരലുകൾ
വിറളി പൂണ്ടിരിക്കും.
അപ്പോൾ ഞാൻ തിരക്കിലായിരിക്കും.
നിന്റെ അവഗണനയെ-
ക്കുറിച്ചോർക്കാത്ത തിരക്കിൽ,
പുഞ്ചിരിക്കാൻ മറന്ന ചുണ്ടിൽ
താളമില്ലാത്ത ഒരു മൂളിപ്പാട്ടോടെ.
തിരക്കുകളൊഴിഞ്ഞു ഒരു നാൾ
ഞാൻ വരുമ്പോൾ നീ ചോദിക്കും,
“എവിടെയായിരുന്നു ഇത്ര നാൾ?”
അന്ന് ഞാൻ നിന്നെ
തിരിച്ചറിയുകയേ ഇല്ല.

By ivayana

Leave a Reply

Your email address will not be published. Required fields are marked *