രചന : ബിജു കാരമൂട് ✍
പാതിരാമീൻകടയിൽ
മെഴുകുതിരി വെട്ടത്തിൽ
മത്സ്യബന്ധനസ്ഥയായ
മീൻകാരി
അവൾക്ക്
മുന്നിൽ
കുന്തിച്ചിരുന്ന്
കണ്ണൻകൊഴിയാളയുടെ
ഫിസിയോളജിയും
അനാട്ടമിയും
പരിശോധിച്ച്
ബോധ്യപ്പെട്ടതിൽ
കരതൊടാത്ത
ഒരു വിലപറഞ്ഞു
ഓളപ്പരപ്പിലേക്ക്
പൊന്തി വന്ന
കടപ്പുറത്തെറിയെ
വിഴുങ്ങിക്കൊണ്ട്
“അതുനെനക്ക്
സ്ത്രീധനം കിട്ടു”മെന്ന് അവൾ
അങ്ങനെയാണെങ്കിൽ
നിന്നെ ഞാൻ
കെട്ടിക്കോട്ടേയെന്ന്
ഒച്ച താഴ്ത്തി
നാണിച്ചു ചിരിച്ച
മീൻകാരി
പെട്ടന്നഞ്ചാറ്
കണ്ണൻകൊഴിയാളകൾ കോർത്ത്
എന്റെ കഴുത്തിലണിയിച്ചു
അമ്പതിന്റെ
ആറുനോട്ട് കോർത്ത്
തിരിച്ചും
പോലീസുകാരൻ
വന്നു
മെഴുകുതിരിയണച്ചു
ഹാ
ഞങ്ങളുടെ
ആദ്യരാത്രി
❤️

