അടകിടപ്പാണൊത്തൊരുമിച്ച്
അടമഴപ്പോലണിയാപ്പാർട്ടികൾ
അധികാരത്താലാളായെന്നാൽ
അധീശരായിവിടെന്തും ചെയ്യാം.

അന്യോന്യമാക്ഷേപിച്ചുരസിച്ചും
അളമുട്ടുമ്പോപ്പാരപ്പണിഞ്ഞും
അടവുകളാലെയടികല്ലിളക്കി
അളിപിളിയാക്കിയ രാഷ്ട്രീയം.

അടിപതറാതെയാദർശത്താൽ
അല്ലലാലെ സേവനതൽപ്പരർ
അടക്കവുമൊതുക്കവുമായി
അഗ്നിപരീക്ഷകളതിജീവിച്ചാൽ.

അമരക്കാരന്മാരസ്സലായിട്ടു
അഴിമതിമാറ്റാനുത്സാഹിച്ചാൽ
അറ്റത്തെത്തുമരപ്പണിക്കാരോ
അവിടേമിവിടേമോടിയൊളിക്കും.

അണ്ണന്മാരുടെ വിടുവായിത്തരം
അപവാദപരമ്പരയാവർത്തിക്കെ
അഭിജനമതുകേട്ടാർത്തുച്ചിരിച്ച്
അപചാരമാണെന്നോതുന്നുണ്ടേ!

അന്തകരാകുമപഹാസങ്ങൾ
അവസരമൊത്തു കൂറും മാറി
അമാത്യരായതുയപദാനത്തിന്
അന്യാപേക്ഷയതില്ലാത്തവരായി.

അഹങ്കാരമേറുമവശേഷങ്ങൾ
അനുക്ഷണമൊന്നുന്നതിയാകാൻ
അഹോരാത്രമുന്നിപ്പരിശ്രമിക്കെ
അല്പന്മാരുടെകൈയ്യാങ്കളി കേന്ദ്രം.

അനുനയമങ്ങനുബന്ധത്താൽ
അധികമധികമാളേയും കൂട്ടി
ആട്ടക്കലാശം കൊട്ടി കയറേ
അധികാരത്തിനിലക്ഷനായി.

ആളെണ്ണി വോട്ടിടുമ്പോളെല്ലാം
അതിലൊരുഭാഗമസാധുവാകും
അജയ്യത നേടാൻ കള്ളവോട്ടും
ആരുണ്ടിവിടെ ചോദിക്കാനായി.

ആളുകളെല്ലാം സാക്ഷരരാണേ
ആഭാസത്തരമോയേറിയേറി
ആർജ്ജവമില്ലാപരുഷകളായി
ആദർശമോവാക്കിലൊതുങ്ങും.

ആരവമോയാളേയപമാനിക്കാൻ
ആലയിലായിവാളുപണിയിച്ചവർ
ആരേം വെട്ടും ആരേയുംകൊല്ലും
അങ്കത്തറയിൽതമ്മിതല്ലിമരിക്കും.

ആദായത്തിനായമ്മേം വിൽക്കും
ആധേയത്തിനായിയടിമകളേയും
ആട്ടോം പാട്ടും നഗ്‌നനൃത്തവും
ആനന്ദക്കേളിലഹരിക്കളമയ്യോ!

ആതപമെങ്ങുംകൂടുമ്പോളുരുകി
ആളുകളെല്ലാം എരിപ്പൊരിയായി
അടവിയിലെങ്ങും തരുനിരയില്ല
അകിലില്ലാത്തിടം ഫ്ലാറ്റായിന്ന്.

അരങ്ങിലൂറുമധികപ്രസംഗം
അടിപിടിയിന്നു മതവെറിയാൽ
അജ്ഞാനത്തിനടയാളങ്ങൾ
അറിവില്ലാതുന്നതരെന്നായി.

ആരുമാഴമറിയാതഹന്തയിൽ
അഞ്ജലിയൊന്നിനുമേകാതായി
അകതളിരാകെയപഥസഞ്ചാരം
അധർമ്മമെങ്ങും കളിയാടുന്നു.

അധികാരാസനമേറുവാനായി
അടിച്ചുകേറാനടിപണിയാനായി
അടിമകളേവരേമായുധമാക്കി
അടിപ്പെട്ടവരെല്ലാമസ്ഥിവാരം.

അഡ്വ: അനൂപ് കുറ്റൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *