ഈറൻ നിലാവിന്റെയീണവുമായി
ഇന്നെന്റെ ഓർമ്മകൾ പടി കയറിവന്നു
ഇന്നലെ കണ്ടൊരു അഴകിന്റെയലയിന്നു
സ്വപ്നത്തിൻ രഥമേറി കടന്നുവന്നു
അകതാരിൻ തളങ്ങളിൽ പതിഞ്ഞ പദനിസ്വനം
അനുരാഗിണീയവൾ വന്നതാണോ?
അതിഗൂഢമായെന്റെ മാനസ പൊയ്കയിൽ
മോഹത്തിൻ പെരുമഴ പെയ്തതാണോ?
പൂങ്കാറ്റുപോലെന്റെ മേനിയിൽ പടർന്നത്
പൂക്കാലമായ് വന്ന നിശ്വാസമോ
പൂന്തേൻ തുള്ളിയെൻ ചുണ്ടിൽ പകർന്നത്
പുളകത്തിൽ പൊതിഞ്ഞ നിൻ ശൃംഗാരമോ
ഇളകുന്ന അളകങ്ങൾ മാടിയൊതുക്കി
ഇണക്കിളി നീ എന്നു മുന്നിൽവരും
ഇന്ദ്രിയങ്ങളെ മെല്ലെ ലജ്ജയിലൊളിപ്പിക്കാൻ
സുന്ദര സ്വപ്നം വിട്ടെന്നുണരും…?

മോഹനൻ താഴത്തേതിൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *