ഒരു വലിയ നഗരത്തിലെ ഫ്ലാറ്റിൽ മാധവൻപിള്ള തന്റെ മകൻ അരുണിനും കുടുംബത്തിനുമൊപ്പമാണ് താമസിച്ചിരുന്നത്. …
പ്രായത്തിന്റെ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം മാധവൻപിള്ളയുടെ കൈകൾ എപ്പോഴും വിറച്ചിരുന്നു. ഭക്ഷണം കഴിക്കുമ്പോൾ പലപ്പോഴും പ്ലേറ്റിൽ നിന്നും പുറത്തേക്ക് വീഴും, ചായ ഗ്ലാസ് താഴെപ്പോകും….,😔😔😔

ഇത് അരുണിനും ഭാര്യക്കും വലിയ ബുദ്ധിമുട്ടായി തോന്നി. അവർ മാധവൻപിള്ളയെ ഡൈനിംഗ് ടേബിളിൽ ഒപ്പം ഇരുത്തുന്നത് ഒഴിവാക്കി. പകരം, അടുക്കളയുടെ ഒരു കോണിൽ ഒരു ചെറിയ മരമേശയും കസേരയും ഇട്ടുകൊടുത്തു. വിറയ്ക്കുന്ന കൈകളിൽ നിന്ന് വീണ് പാത്രങ്ങൾ പൊട്ടാതിരിക്കാൻ ഒരു വിലകുറഞ്ഞ പ്ലാസ്റ്റിക് പ്ലേറ്റും സ്പൂണും വാങ്ങി നൽകി…..😔😔😔
മാധവൻപിള്ള ഒന്നും മിണ്ടാതെ, ആ കോണിലിരുന്ന് കണ്ണീരോടെ ഭക്ഷണം കഴിച്ചു…😔😔😔
ഒരു ദിവസം വൈകുന്നേരം, അരുൺ തന്റെ ഏഴുവയസ്സുകാരൻ മകൻ രാഹുൽ തറയിലിരുന്ന് കാർഡ്ബോർഡ് കഷ്ണങ്ങൾ കൊണ്ട് എന്തോ നിർമ്മിക്കുന്നത് കണ്ടു.
“മോനെ, നീ എന്താ ഈ ഉണ്ടാക്കുന്നത്?”
അരുൺ സ്നേഹത്തോടെ ചോദിച്ചു.

രാഹുൽ നിഷ്കളങ്കമായി ചിരിച്ചുകൊണ്ട് പറഞ്ഞു:
“അച്ഛാ, ഞാൻ വലുതാകുമ്പോൾ അച്ഛനും അമ്മയ്ക്കും ഭക്ഷണം തരാൻ വേണ്ടി ഒരു ചെറിയ മരമേശയും പ്ലാസ്റ്റിക് പ്ലേറ്റും ഉണ്ടാക്കുകയാ! അപ്പോൾ അച്ഛന് അടുക്കളയിലെ കോണിലിരുന്ന് സുഖമായി കഴിക്കാമല്ലോ.”
മകന്റെ വാക്കുകൾ അരുണിന്റെ ഹൃദയത്തിൽ ഒരു ചാട്ടുളി പോലെ തറച്ചു. നാളെ തനിക്കും ഈ വാർദ്ധക്യം വരുമെന്നും, താൻ ഇന്ന് കാണിക്കുന്നതാണ് തന്റെ മകൻ നാളെ തനിക്ക് തിരിച്ചു നൽകാൻ പോകുന്നതെന്നും അവൻ തിരിച്ചറിഞ്ഞു.
ഓടിച്ചെന്ന് അവൻ തന്റെ അച്ഛന്റെ കൈകൾ പിടിച്ച് മാപ്പ് ചോദിച്ചു.
അന്നു മുതൽ മാധവൻപിള്ള വീടിന്റെ കോണിലല്ല, ആ കുടുംബത്തിന്റെ കേന്ദ്രമായി, എല്ലാവർക്കുമൊപ്പം ഒരേ മേശയിലിരുന്ന് ഭക്ഷണം കഴിച്ചു.
🩸🩸🩸ഓർക്കുക….

കുട്ടികൾ മുതിർന്നവരെ ബഹുമാനിക്കാൻ പഠിക്കുന്നത് സ്കൂളുകളിൽ നിന്നല്ല, സ്വന്തം വീട്ടിൽ മാതാപിതാക്കൾ മുത്തശ്ശീ മുത്തശ്ശന്മാരോട് പെരുമാറുന്നത് കണ്ടാണ്…
വയോജന പീഡനം എന്നാൽ ശാരീരിക ഉപദ്രവം മാത്രമല്ല; അവരെ ഒറ്റപ്പെടുത്തുന്നതും, ഒപ്പമിരുത്തി ഭക്ഷണം നൽകാതിരിക്കുന്നതും, മാനസികമായി വേദനിപ്പിക്കുന്നതും വലിയ പീഡനം തന്നെ ആണ്….👍🙏🙏

ഒരിക്കൽ നമുക്ക് വേണ്ടി മാത്രമായി ജീവിച്ചിരുന്നവരെ അവരുടെ ജീവിതത്തിൻ്റെ സായന്തന കാലത്ത് ഒറ്റപ്പെടുത്താതിരിക്കാം….ഹൃദയത്തോട് ചേർത്ത് പിടിക്കാം….💞💞🫂
ഇന്ന് ജൂൺ 15 💜💜
ലോക വയോജന ദുരുപയോഗ ബോധവൽക്കരണ ദിനം
(World Elder Abuse Awareness Day)
സ്നേഹപൂർവ്വം….
നിഷ രതീഷ് ✍️

By ivayana

Leave a Reply

Your email address will not be published. Required fields are marked *