വാടാമല്ലികൾ വാടിപ്പൊഴിയുന്നു
വേനലിൻ കഠിനമാം താപത്താലാകെ
ഭൂമിതൻ നെഞ്ചകം ഉരുകിപ്പടരവേ
ഇളം തെന്നലിൻ ചുടുനിശ്വാസത്തിൽ
നീർവറ്റും പുഴയുടെ കണ്ണിലെ മൗനം
വരളുമാ മണൽത്തിട്ടതൻ ശോകമായി
മഴപക്ഷിയുടെചുണ്ടുളിൽ വിതുമ്പും
നോവുകൾ കുളിർ മാഞ്ഞരാവിൻ
മാറിലുണരു താരാട്ടായി കരുതിയാ
കാർമുകിൽ പെയ്യാത ഉറങ്ങീടവെ
വീണ്ടും കൊടുമ്പാവിക്കോലങ്ങൾ കെട്ടി
മഴയ്ക്കായിക്കേഴുന്നു ധരിത്രിയിൽ
മനുഷ്യത്വം മറന്ന മർത്യജന്മങ്ങൾ
കാടുകൾ മറന്നു നാട്ടിൽ കടുവയിറങ്ങി
അതിരുകൾ കാത്ത മലകളുരുകി ഒലിച്ചു
കണ്ണിലെകാഴ്ച കത്തി കനലായുണർന്നു
കാലം കലിപൂണ്ടുറഞ്ഞുതുള്ളിയെങ്കിലും
വെളിച്ചപ്പെടാൻ മറന്നു മൂർദ്ധാവിൽ
വാളോങ്ങിനിന്നു

By ivayana

Leave a Reply

Your email address will not be published. Required fields are marked *