ഐ വായനയുടെ എല്ലാ നല്ലവരായ വായനക്കാർക്കും ഐശ്വര്യ പൂർണ്ണമായ ഓണാശംസകൾ !

ഓർമ്മയിലില്ലാത്തവ
രില്ല കേരളമെന്ന
കർമ്മഭൂവിലെസ്നേഹം
തുളുമ്പും ഓണക്കാലം!
ഇന്നത് വ്യാപാരിക്കും
അധികാരത്തിൽ സൗഖ്യം ഊന്നുന്നവർക്കും
ലാഭ ലഹരിക്കുതകുമ്പോൾ
പോയകാലത്തിൻ നന്മ
യൊക്കെയുമുൾക്കൊള്ളണം
ഈ യുഗ തലമുറയ്ക്കാ കാലമുണർത്തണം
തുമ്പപ്പൂവിശുദ്ധിയിൽ
പൂക്കൾതൻധാരാളിത്തം
ഇമ്പത്തിൽ ഓണപ്പാട്ടും
തുഴയും വഞ്ചിപ്പാട്ടും
ഭേദചിന്തകൾ മാറ്റി മാബലി വാഴ്‌വിൽ ജനം
സന്താപമെല്ലാം മറ
ന്നുള്ളൊരാ സൗഹാർദ്ദവും
വാമനാവതാരത്താല
ഹന്ത നശിപ്പതും
തൂമയേറീടും പുന്നെൽ
കതിരിൻ ഐശ്വര്യവും
ക്ഷേത്രങ്ങൾ തോറും ജ്വലിച്ചീടുന്നചൈതന്യവും
ക്ഷാത്ര വീര്യത്തെ ഓ ർമ്മിപ്പിക്കുന്നൊരോണത്തല്ലും
നൃത്തനൃത്യങ്ങൾ ഓണക്കളികൾ ഊഞ്ഞാലാട്ടം
ഹൃദ്യമാം ഓണപ്പാട്ടോ ടൊത്തുള്ള ചുവടുകൾ
കീർത്തനാലാപം തിങ്ങും അന്തരീക്ഷത്തിൻ ശുദ്ധി
കീർത്തി യേറീടും നാനാ ഗ്രാമീണ കലാ കേളി
ഓർമ്മയിൽനിന്നും ഗ്രഹിച്ചോതണം ഉൾക്കൊള്ളണം
ധർമ്മ കർമ്മത്തിൽ സത്യസന്ധത പുലർത്തുവാൻ
ഭാരതസംസ്കാരത്തിൽ ഉൾച്ചേർന്നൊ രോണത്തിൻ്റെ
സാരാംശം സ്നേഹം തന്നെ, ലോക സൗഖ്യത്തിൻ മാർഗ്ഗം
ആരൊക്കെ സംസ്കാരത്തിൻ,ഭാരത മഹത്വത്തിൻ
വേരറുക്കുവാൻ ദിവാസ്വപ്നം കണ്ട ലഞ്ഞാലും
സത്യദീക്ഷയിൽ ഉണർന്നുയർന്ന് വിരാജിക്കും
ഉത്തമ രാഷ്ട്രത്തിൻ്റെ ഉൺമയ്ക്കാണെന്നും ജയം!

സി. മുരളീധരൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *