ഐ വായനയുടെ എല്ലാ നല്ലവരായ വായനക്കാർക്കും ഐശ്വര്യ പൂർണ്ണമായ ഓണാശംസകൾ !

ഇന്ന് വീട്ടിൽ, ഞാൻ അംഗമായ CSI സഭയിലെ ഫാദർ വന്നിരുന്നു. കക്ഷി ഇവിടെ ചാർജ്ജ് എടു
ത്തിട്ട് അധികനാൾ ആയിട്ടില്ല.
ജന്മം കൊണ്ട് ക്രിസ്തുമതത്തിൽ ആണെങ്കിലും എനിക്ക് സഭയിൽ വിശ്വാസം ഇല്ല. ആരാധനയ്
ക്ക് പോകാറുമില്ല. അതുകൊണ്ട് പഴയ ഫാദർ മാറിയതും പുതിയ ഫാദർ ചാർജ്ജ് എടുത്തതും അറിഞ്ഞില്ല / ശ്രദ്ധിച്ചില്ല. ശ്രദ്ധിക്കാൻ താല്പര്യവും ഇല്ല.
എൻ്റെ മേഖല സാഹിത്യത്തിൻ്റേത് ആണ്. സഭാ
പുരോഹിതർക്ക് ദഹിക്കാത്ത വിഷയം ആണല്ലോ
അത്.

എന്നെ വീണ്ടും സഭയിലേക്ക് കൂട്ടിച്ചേർക്കണം, അതിനാണ് പുതിയ ഫാദർ വന്നത്. ഒപ്പം, സഭയി
ലെ മതജീവികൾ ആയ രണ്ടു അംഗങ്ങളും ഉണ്ടായിരുന്നു.
ഞാൻ മൂന്നു പേരെയും ആദരവോടെ ക്ഷണിച്ചി
രുത്തി. വിശേഷങ്ങൾ സംസാരിക്കുന്നതിനിടയി
ൽ, ഞാൻ എഴുതിയ ”കഥകളുറങ്ങുന്ന വിജന
തീരം” നോവലിൻ്റെ ഒരു കോപ്പി എടുത്ത് ഫാദറിന്
നേർക്ക് നീട്ടി. എന്നാൽ, അദ്ദേഹം അത് സ്വീകരി
ച്ചില്ല.
” ദൂരെ കൊണ്ടു പോ… അങ്ങോട്ടെങ്ങാനും കൊ
ണ്ടു പോയി എറിയ്… ഞാൻ ബൈബിൾ മാത്രമേ വായിക്കാറുള്ളൂ…” എന്ന്.
ഞാൻ പറഞ്ഞു:
” അച്ചൻ വായിക്കുന്ന ബൈബിളും സാഹിത്യ
കൃതി ആണ്… പണ്ട് ആരൊക്കെയോ എഴുതിവച്ച
തുകൊണ്ടാണല്ലോ അച്ചനിത് വായിക്കുന്നത്…”
എൻ്റെ വാക്കുകൾ ഒരു അങ്കത്തിന് തിരികൊളു
ത്താൻ പോന്നതായിരുന്നു. 11.30 മുതൽ 1.30 വരെ നീണ്ട രണ്ട് മണിക്കൂർ ആണ് ഞങ്ങൾ തമ്മിൽ തർക്കിച്ചത്.

അവസാനം, പുള്ളിക്കാരന് മതിയായി. ചടങ്ങിന്
ഒരു പ്രാർത്ഥനയും നടത്തി, ” വീണ്ടും കാണാം…”
എന്നു പറഞ്ഞ് പടിയിറങ്ങി.
അതവിടെ അവസാനിച്ചു എന്ന് ഞാൻ കരുതി.
പക്ഷെ, സംഗതി സീരിയസ് ആയിരുന്നു. കുറച്ചു
മുൻപ് സഭയിലെ ഒരു വിശ്വാസി (മതജീവി )
എൻ്റെ ഫോണിലേക്ക് വിളിച്ചു.
“‘ നീ ഇന്ന് മരിച്ചു പോയാൽ അടക്കം നടത്താൻ
അച്ചൻ തന്നെ വരണം…” എന്ന്.
ഞാൻ പറഞ്ഞു:
” എനിക്ക് കല്ലറയിൽ കിടക്കാൻ താല്പര്യം ഇല്ല…
ചരമ പ്രാർത്ഥനയും വേണ്ട….”

അന്നേരം ആ മതജീവി അലറി. കാൻസർ എന്ന്
ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. തർക്കത്തിനി
ടയിൽ അച്ചൻ്റെ നാവിൽ നിന്നും അങ്ങനെയൊ
രു വാക്ക് കേട്ടതായി ഓർമ്മയുണ്ട്.
എൻ്റെ അഭിപ്രായത്തിൽ മതഭ്രാന്ത് ആണ് കാൻസറിലും ഭീകരൻ.
NB :വ്യക്തിപരമായ വിഷയങ്ങൾ ഞാൻ ഇവിടെ
എഴുതുന്ന പതിവില്ല. എങ്കിലും, ഇത് ഇവിടെ
കുറിച്ചിടണമെന്ന് തോന്നി. ✍️

By ivayana

Leave a Reply

Your email address will not be published. Required fields are marked *