ഗാസ
അശാന്തമാണിന്നും.
കലുഷമായ
ഒരു കടൽ പോലെ.
കടൽ ഒരു സുനാമിയായി
വാനോളം ഉയരുന്നു.
കാട്ടുതീ പോലെ പടരുന്നു.
യുദ്ധത്തിന്റെ
കലാശക്കൊട്ട് കഴിഞ്ഞെന്ന് പറയുന്നു.
എയർ റേഡ് സൈറണുകൾ
ഇപ്പോഴും മുരളുന്നു.
മിസൈലുകൾ
പായുന്നു.
പീരങ്കികൾ ഗർജ്ജിക്കുന്നു.
മനുഷ്യർ
അഭയം തേടി
ഇപ്പോഴും പായുന്നു.
ഓരോ ഇസ്രയേലി സൈനികനും
ഇരകളെ തേടുന്നു.
മുതിർന്നവരേക്കാൾ
അവർ കുട്ടികളെ
ലക്ഷ്യമാക്കുന്നു.
അവർ കുട്ടികളെ ഭയക്കുന്നു.
അവർ കുട്ടികളോടലറുന്നു: നീയാണെന്നും
ഞങ്ങളുടെ പേടിസ്വപ്നം.
നീയാണ്
ഗാസയുടെ ഭാവി.
നീയാണ്
ഞങ്ങളുടെ ഭീഷണി.
ഞങ്ങൾക്ക് വേണ്ടത്
നിന്റെ തലയാണ്.
നിന്റെ കഴുത്തണ്.
മാറിടമാണ്.
നീ വളർന്നാൽ
നീ ഞങ്ങളുടെ
രക്തം തേടും.
നീ നിലനിൽക്കാൻ
അനുവദിച്ചുകൂടാ.
നിന്റെ കുരുതി,
നിന്റെ രക്തം
അതാണ് ഞങ്ങളുടെ വീഞ്ഞ്.
ഞങ്ങളുടെ സുരക്ഷക്കായി
ഞങ്ങൾ നിന്നെ
കുരുതി കഴിക്കുന്നു……

കെ.ആർ.സുരേന്ദ്രൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *