ഡിസ്ബിൾ ആയ കുട്ടികളുടെ മാതാപിതാക്കൾ അനുഭവിക്കുന്ന മാനസികമായ ബുദ്ധിമുട്ട് ഉണ്ട്, സമൂഹത്തിനു മുന്നിൽ അവർ അനുഭവിക്കുന്ന ഒരു അവഗണന,
പുച്ഛം,
പരിഹാസം,
സത്യത്തിൽ ഏറ്റവും പരിഗണന ലഭിക്കേണ്ട ആളുകൾ ആണ് ഈ മാതാപിതാക്കൾ ഈ കുട്ടികളെ കാണുമ്പോൾ, അവരുടെ മാതാപിതാക്കളെ കാണുമ്പോൾ ആളുകൾ അവരെ തുറുപ്പിച്ചു നോക്കി, വിലയിരുത്തുന്നത് വളരെ സങ്കടകരമായ അവസ്ഥയാണ്….
മെന്റലി ഡിസ്ബിൾ ആയ കുട്ടികളെ, അല്ല അവരുടെ മാതാപിതാക്കളെ കുറിച്ച് ആലോചിക്കുക ആയിരുന്നു ഇന്നലെ മുഴുവൻ,
ലോകത്തിനു മുന്നിൽ അവർ എത്രയോ ശക്തരാണ്
എത്രയോ സമ്പത്തുള്ളവർ ആണ്
ഇന്നത്തെ ലോകം അവരെ സ്തുതിക്കുന്നു,
ആ സ്തുതികൾ കേട്ട് അവർ ആനന്ദിക്കുന്നുണ്ടാകുമോ….
ഇല്ല..
അവരുടെ ഉള്ള് വേവുകയാണ്
അത് നമ്മളാരും അറിയുന്നതേയില്ല…
ഇന്നലെ ഒരു പോസ്റ്റ് വായിച്ചു,
ഇന്നലെ മുഴുവൻ എന്റെ മനസും അതിനൊപ്പം വേകുന്നത് ഞാൻ അറിയുന്നുണ്ട്
പക്ഷെ
ഞാനും നിസ്സഹായയാണ്
അവർക്കൊപ്പം നില്കുന്നു എന്ന് പറയാനല്ലാതെ എനിക്കു മറ്റൊന്നിനും കഴിയുകയുമില്ല…

😔😔😔
മോൻ പ്ലസ് ടു പഠിക്കുന്ന സമയം…
സ്കൂളിൽ നിന്നും ഒരു 11 മണി ആയപ്പോൾ അവന്റെ ടീച്ചർ വിളിച്ചു..
പയസ്ന് നല്ല ശരീരം വേദന യുണ്ട്,
അവനെ വന്നു കൊണ്ട് പൊയ്ക്കോളൂ എന്ന് പറഞ്ഞിട്ട്.
അവന് വയറ് വേദനയും ശ്വാസം മുട്ടും സ്ഥിരം ആയത് കൊണ്ട്, ഞാൻ ടീച്ചർ നോട്‌ പറഞ്ഞു
അത്രേം വയ്യ എങ്കിൽ ഒരു ഓട്ടോ വിളിച്ചു അവനെ വിടാമോ,
ഞാൻ അങ്ങോട്ട് എത്തുന്ന നേരം കൊണ്ട് അവന് ഇങ്ങോട്ട് വരാമല്ലോ എന്ന്… ഞാൻ ടീച്ചരോട് ചോദിച്ചു,
ഇല്ല,
അമ്മ വരണം,
ചെറിയൊരു ഇഷ്യു ഉണ്ട് എന്ന് പറഞ്ഞു ടീച്ചർ ഫോൺ വിളിച്ചു,
എന്റെ ഉള്ള് ഒന്ന് ആന്തി,
ഒന്നാമതേ കുറേ നാളായിട്ട് ഹോസ്പിറ്റലിൽ നിന്നും ഇറങ്ങാൻ പറ്റുന്നില്ല,
എന്താണാവോ പ്രശ്നം,
ഡ്രെസ് മാറാൻ ഒന്നും നിന്നില്ല,
ഒരു ഷോൾ എടുത്തിട്ട് ഓട്ടോ വിളിച്ചു ഞാൻ സ്കൂളിൽ പോയ്‌
എന്നെ കണ്ട പാടേ മോൻ ക്ലാസ്സിൽ നിന്നും ഇറങ്ങി വന്നു
ഒറ്റ കാഴ്ച്ചയിൽ എനിക്കത് കണ്ടപ്പോൾ ആശ്വാസം തോന്നി,
വലിയ പ്രശ്നം ഒന്നുമില്ല അവനെ കണ്ടിട്ട്
അടുത്തു വന്നപ്പോൾ ആണ് കണ്ടത്,
അവന്റെ താടിയിൽ ഒരു മുഴ,
കയ്യിൽ നിറയെ ചുവന്ന പാട്,
ഷർട് ന്റെ പോക്കറ്റ് കീറി, നെഞ്ചിൽ ഒരു മുറിവ്
എന്താടാ
എന്ത് പറ്റി
എന്ന് ഞാൻ ചോദിച്ചു,
വാ എന്നും പറഞ്ഞു അവൻ എന്നെയും കൊണ്ട് സ്റ്റാഫ് റൂമിൽ പോയ്‌..
അവിടെ വച്ചാണ് ഞാൻ അറിയുന്നത്,
മോന്റെ ക്ലാസിലെ
മെന്റലി ഡിസ്ബിൾ ആയൊരു കുട്ടി,
ഇരിക്കുന്ന ബെഞ്ചിൽ നിന്നും ഇത്തിരി നീങ്ങിയിരിക്കാൻ പറഞ്ഞതിന്
എന്റെ മോനെ ഇടിച്ചു, പിച്ചി, കടിച്ചു എന്ന്,
അതും
ടീച്ചർ ക്ലാസിൽ ഉള്ളപ്പോൾ…

എന്റെ മോൻ ആണേൽ ഇന്നലെ ക്ലാസിൽ ചെല്ലാൻ സമയം വൈകി,
ഇരിക്കാൻ കിട്ടിയത് ആ പയ്യന്റെ അടുത്താണ്, ഇവനും അവനും മാത്രം ആണ് ബെഞ്ചിൽ ഉണ്ടായിരുന്നത്…
നല്ല ഇടി കിട്ടിയിട്ടുണ്ടായിരുന്നു എന്റെ മോന്,
കുട്ടികൾ പിടിച്ചു മാറ്റാൻ നോക്കിയിട്ട് പറ്റുന്നില്ല,
ടീച്ചറും കുറേ ശ്രമിച്ചു,എന്ന് പറഞ്ഞു,
എങ്ങനൊക്കെയോ എന്റെ മോൻ അവന്റെ കയ്യിന്നു മാറി,
എന്നിട്ട് അവനെ കൈ ലോക്ക് ചെയ്ത് പിടിച്ചു വച്ച്,
പ്രിൻസിപ്പൽ ഒക്കെ വന്നു അവന്റെ പേരന്റസ് നെ വിളിച്ചു വരുത്തി സ്കൂളിൽ നിന്നും വിട്ടു…
അവന്റെ വീട്ടുകാരെ വിളിച്ചു തരട്ടെ,
പയസിന്റെ അമ്മയോട് അവർക്ക് സോറി പറയാൻ എന്ന് ടീച്ചർ ചോദിച്ചു,
എന്തിന്….?
ഞാൻ അത്ഭുതപെട്ടു..
എനിക്കു അതിന്റെ ആവശ്യമേ തോന്നിയില്ല,

കാരണം
അവരെന്തു പറയാനാണ് കുറേ സോറി നമ്മളോട് പറഞ്ഞിട്ട്, അവർക്ക് വിഷമം കൂട്ടാൻ അല്ലാതെ,
നമ്മളും അവരോട് എന്ത് പറയാനാണ്….?
സുഖമില്ലാത്ത ഒരു കുട്ടിയെ കുറിച്ച്,
ഞാൻ എന്റെ മോനെ കുറ്റം പറഞ്ഞു,
അവനെ
അവന്റെ അടുത്തുന്നു മാറി ഇരിക്കാഞ്ഞതിനു,
അതാണ് ശരി എന്നെനിക്ക് തോന്നി..
അത് മാത്രം ആണ് എനിക്കു ചെയ്യാൻ കഴിയുക.
“അമ്മയ്ക്ക് എനിക്കു ഇടി കിട്ടിയതിൽ കുഴപ്പം ഇല്ലേ,ന്ന് മോൻ ചോദിച്ചു..
നിനക്ക് ബോധവും വിവരവും ഉണ്ട്
പറഞ്ഞാൽ മനസിലാകും
അവനൊരു സുഖമില്ലാത്ത കുട്ടിയല്ലേ,
നീ മാറി പോയിരുന്നെങ്കിൽ ഇങ്ങനെ ഒരു സീൻ ഉണ്ടാവില്ലായിരുന്നു എന്ന് ഞാൻ അവനോട് തർക്കിച്ചു കൊണ്ടേയിരുന്നു..

അവന് വയ്യാത്തത് കൊണ്ടാണ് ഞാനും തിരിച്ചു ചെയ്യാഞ്ഞത്, ഇല്ലേൽ ഞാനും തിരിച്ചു കൊടുക്കാമായിരുന്നു എന്നെന്റെ മോൻ എന്നോട് പറഞ്ഞു,
അന്നേരം അവരുടെ ടീച്ചർ എന്നെ വഴക്ക് പറഞ്ഞു
അവന് നല്ല വേദന ഉണ്ട്,
നല്ല ഇടി കിട്ടി,
അവരെ പിടിച്ചു മാറ്റാൻ നോക്കിയിട്ട് എനിക്ക് എന്റെ കൈ നല്ല വേദന എടുത്തു
എന്നിട്ട് അമ്മ അവനെ ആണൊ കുറ്റം പറയുന്നത് എന്ന് ചോദിച്ചു…ടീച്ചർ….
ആ പയ്യന് വയ്യാത്തത് കൊണ്ടല്ലേ ടീച്ചറെ..
എന്ന് ഞാനും ടീച്ചരോട് പറഞ്ഞു
കൊറേ നാളത്തേക്ക് ഇനി ആ പയ്യൻ വരില്ല,
വിടേണ്ട എന്ന് അവന്റെ ഫാമിലി യോട് സ്കൂളിൽ നിന്നും പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞു,
അത് കേട്ടപ്പോൾ എനിക്ക് പിന്നേം വിഷമം ആയി,
ചില സമയത്ത് സ്കൂൾകാർക്ക് ഒരു ബോധവും ഇല്ലെന്ന് എനിക്ക് തോന്നാറുണ്ട്
സ്റ്റാഫ് റൂമിലെ ടീച്ചേഴ്‌സ് ഒക്കെ കുറേ സോറി പറഞ്ഞു,
പയസ് നെയാണ് ആ പയ്യൻ അടിക്കുന്നത് എന്ന് കേട്ടപ്പോൾ എല്ലാവരും അത്ഭുതപെട്ടു..
എന്റെ മോൻ ഭയങ്കര സൈലന്റ് ആണ്..

എല്ലാവരോടും സൗമ്യമായി മാത്രം പെരുമാറുന്ന ഒരാൾ..
അവന്റെ സ്ഥാനത് മറ്റൊരാൾ ആയിരുന്നു എങ്കിൽ,
അവിടെ കൂടുതൽ പ്രശ്നം ആകുമായിരുന്നെനെ എന്നെനിക്ക് അവരുടെ സംസാരം കേട്ടപ്പോൾ തോന്നി….
വീട്ടിൽ
അൽഷിമെഴ്‌സ് ന്റെ ആക്രമണത്തിൽ അമ്മ പലപ്പോഴും വയലന്റ് ആകാറുണ്ട്,
അടിക്കാറുണ്ട്,
ചീത്ത പറയാറുണ്ട്,. കയ്യിൽ കിട്ടിയത് വച്ച് എറിയാറുണ്ട്,
അതെല്ലാം അവന്റെ മനസ്സിൽ ഒളി മങ്ങാതെ നില്കുന്നത് നല്ലത് ആണെന്ന് ഞാൻ ചിന്തിക്കുന്നു…
അതൊക്കെ കണ്ടു അറിഞ്ഞു വളർന്നത് കൊണ്ടാകും എന്റെ മോൻ ആ പയ്യനെ മനസിലാക്കിയത്
ശരിക്കും ഈ ലോകത്തെ ഭിന്ന ശേഷിക്കാരായ മാതാപിതാക്കളോളം സഹിക്കാൻ, ക്ഷമിക്കാൻ, സ്നേഹിക്കാൻ കഴിയുന്ന ഒരാളും ഈ ഭൂമിയിൽ ഉണ്ടാകില്ല..
അവരാണ് ശരിക്കും വാഴ്ത്തപെട്ടവർ………..
അവരുടെ സഹനം
അതിനും അപ്പുറത്തേക്ക് മറ്റൊന്നും ഇല്ല………………
എങ്കിലും നമ്മടെ നാടും നാട്ടാരും സ്കൂളുകളും മനോഭാവവും ഇനിയും ഒരുപാട് മാറാനുണ്ട്.

ചാരു വാഴക്കൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *