2019 ഡിസംബർ 19-ന് ചേർന്ന ഐക്യരാഷ്ട്ര പൊതുസഭയുടെ 74-ാമത് സമ്മേളനത്തിലാണ് (Resolution 74/209) സെപ്റ്റംബർ 29 അന്താരാഷ്ട്ര ഭക്ഷണ നഷ്ടം, മാലിന്യ ബോധവൽക്കരണ ദിനമായി പ്രഖ്യാപിച്ചത്. 2020 സെപ്റ്റംബർ 29-മുതൽ ഈ ദിനം ആചരികുന്നുണ്ട്. ലോകമെമ്പാടും ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷണത്തിന്റെ വലിയൊരു പങ്ക് പാഴായിപ്പോകുന്നതിനെതിരെ ബോധവൽക്കരിക്കാനും അതിന് ആവശ്യമായ പരിഹാരം കണ്ടെത്താനുമാണ് ഈ ദിനം ലക്ഷ്യമിടുന്നത്.സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി 2030-ഓടെ ആഗോളതലത്തിൽ വ്യക്തിഗത ഭക്ഷണ മാലിന്യങ്ങൾ പകുതിയായി കുറയ്ക്കുക. എന്നതാണ് മുഖ്യ ലക്ഷ്യം. ഇത് എത്ര മാത്രം നടപ്പാകും എന്നത് വലിയ ചോദ്യമാണ്.

ആഗോളതലത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷണത്തിന്റെ ഏകദേശം മൂന്നിലൊന്ന് ഭാഗം പാഴാക്കപ്പെടുന്നു എന്നാണ് കണക്ക്.
പാഴാകുന്ന ഭക്ഷണം മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിൽ ചീഞ്ഞഴുകുമ്പോൾ വലിയ അളവിൽ ‘മീഥെയ്ൻ’ എന്ന ഹരിതഗൃഹ വാതകം പുറന്തള്ളപ്പെടുന്നു. ഇത് ആഗോള താപനം മുതലുള്ള സകല മലിനീകരണത്തിൻ്റെയും മൂല കാരണമാണ് എന്ന ആഗോള യാഥാർത്ഥ്യം
മനപ്പൂർവ്വം വിസ്മരിക്കുന്നു.അത് പോലെ വിളവെടുപ്പ് മുതൽ വിപണിയിൽ എത്തുന്നതുവരെയുള്ള ഘട്ടങ്ങളിൽ ഉൽപ്പാദനം, സംസ്ക്കരണം സംഭരണം, ഗതാഗതം, ക്രയ വിക്രയങ്ങൾ എന്നീ പ്രക്രിയകൾക്ക് ഇടയിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ ഭക്ഷണ നഷ്ടം എന്ന വെല്ലുവിളികൾക്ക് പ്രധാന കാരണമാണ് .


വീടുകളിലും ഹോട്ടലുകളിലും മറ്റ് ആഘോഷ പരിപാടികളിലും ആഹാരം പാകം ചെയ്ത ശേഷമോ അല്ലാതെയോ ആളുകൾ കഴിക്കാതെ ഉപേക്ഷിക്കുന്ന അവസ്ഥ ഇന്ന് സർവ്വ സാധാരണമാണ്.മനഃപൂർവ്വമോ അല്ലാതെയോ ലോകത്ത് ഉത്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ വലിയൊരു ശതമാനം പാഴായിപ്പോകുമ്പോൾ ലക്ഷക്കണക്കിന് ആളുകൾ പട്ടിണി കിടക്കുന്നു എന്ന യാഥാർത്ഥ്യം ഇക്കൂട്ടർ മനസ്സിലാക്കുന്നുണ്ടോ ? കൂടാതെ പാഴാകുന്ന ഭക്ഷണം വലിയ തോതിൽ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളി ക്ലോറോ ഫ്ലൂറോ കാർബൺ പോലെയുള്ള ജീവന് ഭീഷണി യുള്ള, ഓസോൺ പാളിയിൽ പോലും വിള്ളലുണ്ടാക്കുന്ന വാതകങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടുകയും ചെയ്യുന്ന തരത്തിൽ നമ്മുടെ അടുക്കളയിൽ നിന്നും ആരംഭിക്കുന്ന ഭക്ഷണം അശ്രദ്ധയും അഹങ്കാരവും കൊണ്ട് നഷ്ടപ്പെടുത്തുന്നതും അത് വരുത്തി വെക്കുന്ന വിനകളുമാണ് ഈ ദിനത്തിൽ ചർച്ച ചെയ്യപ്പെടേണ്ടത് .2026-ലെ അന്താരാഷ്ട്ര ഭക്ഷണ നഷ്ട-മാലിന്യ ബോധവൽക്കരണ ദിനത്തിന്റെ പ്രധാന പ്രമേയം
“ഭക്ഷണ നഷ്ടവും മാലിന്യവും കുറയ്ക്കുന്നതിന്റെ പരിവർത്തന സാധ്യതകൾ” എന്നതാണ്.


വികസിത രാജ്യങ്ങളിൽ ഉപഭോക്താക്കൾ ഭക്ഷണം പാഴാക്കുന്നതാണ് പ്രധാന പ്രശ്നമെങ്കിൽ, വികസ്വര രാജ്യങ്ങളിൽ താരതമ്യേന ഭക്ഷണ നഷ്ടത്തിൻ്റെ തോത് ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷണത്തിൻ്റെ ഏകദേശം 40 ശതമാനത്തോളം ഉപഭോക്താക്കളിലേക്ക് എത്തുന്നതിന് മുൻപ് തന്നെ നഷ്ടപ്പെട്ടു പോകുന്നു എന്നാണ്Food and Agriculture Organization (FAO) വ്യക്തമാക്കുന്നത്.അപര്യാപ്തമായ സംഭരണ സംവിധാനങ്ങൾ പഴങ്ങൾ, പച്ചക്കറികൾ, പാൽ, മാംസം തുടങ്ങിയ വേഗത്തിൽ കേടുവരുന്ന സാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനുള്ള
ശീതീകരണ സംവിധാനങ്ങളുടെ (Refrigeration) വലിയ കുറവ് മോശം ഗതാഗത സൗകര്യങ്ങൾ വിപണിയിലെ പ്രശ്നങ്ങൾ എല്ലാം ഇതിൻ്റെ ആക്കം കൂട്ടുന്നു.ഭക്ഷണ നഷ്ടം കുറയ്ക്കുന്നതിലൂടെ ഈ രാജ്യങ്ങളിലെ ദാരിദ്ര്യവും പട്ടിണിയും വലിയ തോതിൽ കുറയ്ക്കാനും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും സാധിക്കും.ഇതിന് ഭരണ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കണം
ഓരോ ദിവസവും വീട്ടില്‍ തയ്യാറാക്കുന്ന ഭക്ഷണം സംബന്ധിച്ചൊരു മാര്‍ഗരേഖ ഉണ്ടാകണാം . മുൻപ് സിനിമയിൽ പറഞ്ഞതുപോലെ നമുക്കൊരു പ്ലാൻ വേണം പ്രത്യേകിച്ച് ഭക്ഷണത്തിന് .
അതുപോലെ സാധനങ്ങൾ വാങ്ങാനായി പോകുമ്പോള്‍ ആവശ്യമുള്ള ഭക്ഷണ സാധങ്ങള്‍ മാത്രം വാങ്ങിക്കുക, സ്റ്റാറ്റസ് നിലനിർത്താൻ അമിതമായി വാങ്ങിക്കാതിരിക്കുക ചോറ് പോലെ ഏറ്റവുമധികം കഴിക്കുന്ന ഭക്ഷണങ്ങൾ അളവില്‍ കണിശത പുലര്‍ത്തുക. വീടുകളില്‍ ബാക്കിയാകുന്ന ഭക്ഷണം, ഉപയോഗിക്കാൻ സാധിക്കാത്ത ഭക്ഷണാവശിഷ്ടങ്ങള്‍ എന്നിവയെല്ലാം അപ്പപ്പോള്‍ സംസ്കരിക്കുക.ഇതൊക്കെ തന്നെ ചെയ്താൽ വലിയൊരളവിൽ ഭക്ഷണ നഷ്ടം ഒഴിവാക്കാം .

ഭക്ഷണം തന്നെയാണ് മരുന്ന്’ (Food is Medicine) എന്നത് വെറുമൊരു പഴഞ്ചൊല്ലല്ല, ആരോഗ്യകരമായ ജീവിതത്തിന്റെ ഏറ്റവും മർമ്മപ്രധാനമായ കാര്യമാണ് .അത് മനസിലാക്കി വ്യക്തികളിൽ നിന്നും പൊതു ബോധം ഉണരട്ടെ…

അഫ്സൽ ബഷീർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *