രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍️
കൗമാരമെപ്പോഴുമൊരുക്കുതിരപ്പോൽ
കുതിച്ചുച്ചാടിയൊഴുകുന്നയരുവിയായി
കാരണമില്ലാതെ കലഹമോടെയൊഴുകി
കിലുകിലശബ്‌ദിച്ചുള്ളോരുപ്പോക്കിൽ.
കുലുങ്ങിക്കുലുങ്ങിമാറിടം തൃസിപ്പിച്ചു
കിടനിൽക്കാനുറച്ചധീരരായിയിളയിൽ
കൃപയുണ്ടുള്ളിലെന്നാലുമെതിരാലെ
കണ്ണിൽ കണ്ടതൊന്നും പിടിക്കാക്കിടി .
കടുകുമണിപ്പോലാണവരീയൂഴിയിൽ
കുഞ്ജരമാണെന്നഹുങ്കാരധ്വനിയാൽ
കുരുപൊട്ടുന്നൊരഹന്തയധികമായി
കൃതിയെല്ലാമന്ത്യമാപത്തായിത്തീരും.
കുഴൽ വിളിച്ചോരു കേമത്തത്താലെ
കളങ്കമൊഴിഞ്ഞുന്തിയമാനസത്താൽ
കായബലമേറിമുഷ്‌ടിച്ചുരുട്ടിയെറിഞ്ഞ്
കാളയേപ്പോലൂറ്റം കൊള്ളുന്നവറ്റകൾ.
കുലുക്കമില്ലാത്തൊരുപ്പോക്കിലായി
കിടിലമാർന്നധികോർജ്ജവാഹികൾ
കൂടാരമാകെ കലപിലച്ചിലച്ചെന്നാലും
കണ്ണിലുണ്ണികളായോരുയിരായെന്നും.
കമ്മികളാണുമതിയായതില്ലാതങ്ങു
കണ്ടതിനെല്ലാമന്വേഷണമേധയാൽ
കാകുവായിയുളളിലുണരുന്നതെല്ലാം
കണ്ടാലാരോടും തിരക്കുന്ന ശീലവും.
കാണുന്നോരെല്ലാമുറ്റവരെന്നറിവാൽ
കാഴ്ചയിലെല്ലാo സമമെന്നോർത്ത്
കാരുണ്യമേറുന്നലിവുമായിയെങ്ങും
കാത്തുരക്ഷിക്കാനുറച്ചവരുത്തമർ.
കൃപാണംപോലറ്റംകൂർത്തജ്വഹിയാൽ
കറത്തീർന്നുച്ചരിക്കുന്ന വാക്കിനാൽ
കത്തിക്കയറിയെതിരാകുമെവിടെയും
കൂസില്ലാരേയുമെന്തും പറഞ്ഞീടുവാൻ.
കീരം പോലെ ചിലക്കുന്നനസ്യൂതമായി
കിണിപോലുരുവായ നാദം കിനിയവേ
കാളിന്ദിപ്പോൽകളകളമൊഴുകുമ്പോൾ
കാല്യത്തിലേ കണിമലരായിത്തീരുന്നു.
കളേബരമാകെയലങ്കാരമധികമായി
കാഞ്ചനം പോലെ തിളങ്ങി തിളങ്ങി
കളസമിട്ടവർകുണുങ്ങികടന്നുവരവേ
കാണികൾപോലുമാശ്ചര്യഭരിതരാകും.
കേമന്മാരായിയവരെവിടെയുമങ്ങനെ
കൂത്തരങ്ങിലായികളിയാട്ടമാടീടുമ്പോൾ
കോമരം തുള്ളുന്നരങ്ങേറ്റത്തിലായാഹാ
കായൽ പോലെ പരന്നവർ ചിരിക്കുന്നു.
കാമമേറുമുൾക്കടച്ചിത്തത്തിലുന്മാദം
കാന്താരിച്ചുണ്ടപ്പോലെയെരിവോടവർ
കാമിനിമാരോട് പഞ്ചാരയടിച്ചലിഞ്ഞും
കാന്തമിരുമ്പിലൊട്ടും പോലെയ്യയ്യയ്യാ .
കൂമൻ കുറുകുoപോലുറങ്ങാതിരുട്ടിൽ
കൊണ്ടാട്ടമാടിയുമാർത്തുമുല്ലസിച്ചും
കണ്ടിടമെല്ലാമലഞ്ഞലഞ്ഞുലഞ്ഞവർ
കൊടിയവിപത്താകാനുറച്ചനുനിമിഷം.
കൗമുദിപ്പോൽഇരവിലുദിച്ചുoപ്പരന്നും
കുമുദത്തിലാഴ്ന്ന് ചുംബിച്ചുണർത്തി
കോട്ടമില്ലാതെതുള്ളിതുള്ളിയിമ്പമായി
കണ്ടാലാരുമനുരാഗവിവശരാകുവാൻ.
കൈവശമുണ്ടേറെ കഴിവുകളറിയാതെ
കൈലാസത്തോളംതൊട്ടുണർത്തിയാൽ
കൈരളിക്കെന്നുമുപയുക്തമാകുവാൻ
കെൽപ്പുള്ളവർ ;അവരാണെന്നറിയേണം.

