വിശപ്പാണ് ശത്രു
വിശപ്പിൻ്റെവേരറുക്കാൻ അന്നത്തിനുദാരിദ്രം.
ദാഹമാണ്പിന്നെയുംശത്രു
ദാഹമകറ്റാൻശുദ്ധജലത്തിനു ദാരിദ്രം.
വായുവുമെൻ്റെശത്രു
ശുദ്ധവായുവിനുദാരിദ്രം.
മാനമാണ് ശത്രു
മാനംമറയ്ക്കാൻഉടുതുണിക്കു ദാരിദ്രം.
തൊഴിലാണ് ശത്രു
തൊഴിലിൻ്റെകൂലിയാണെൻ്റെ ശത്രു.
പണമാണ്പിന്നെൻ്റെശത്രു
പണത്തിൻ്റെമൂല്ല്യമാണതിദാരിദ്രം.
ബന്ധങ്ങളാണുശത്രു
ബന്ധങ്ങളറിയാത്തതെൻ്റെ ദാരിദ്രം.
പ്രണയമെൻ്റെശത്രു
വാക്കുക്കൾക്കതീതമായി
വർണ്ണപ്രപഞ്ചത്തെകപടമായി
പ്രണയിച്ചകന്നവെറും വാക്കാണെൻ്റെശത്രു.
കപടതയാണീലോകം
കപടതയില്ലാത്തതാണെൻ്റെ ദാരിദ്രം.
മഴയാണെൻ്റെആശ്വാസം
മഴയില്ലാക്കാലമെൻ്റെശത്രു.
രോഗമാണെൻ്റെ ശത്രു
രോഗത്തിൻകാര്യമാണാശ്ചര്യം.
മതമാണെൻ്റെശത്രു
മതത്തിൻഅതിർ
വരബാണെൻ്റെദു:ഖം.
വേദങ്ങളാണെൻ്റെശത്രു
വേദത്തിൻഅക്ഞതയാണെൻ്റെ ദാരിദ്രം.
ഭക്തിയാണെൻ്റെശത്രു
ഭക്തിക്കുഞാൻകണ്ട മാർഗ്ഗമാണെൻ്റെദാരിദ്രം.
ദാരിദ്രമാണെൻ്റെശത്രു
സത്ചിന്തയില്ലാത്തതാണെൻ്റെ ദാരിദ്രം.
മൗനമാണെൻ്റെരക്ഷ
മൗനത്തിൻപഴഞ്ചൊല്ലാണെൻ്റെ ശത്രു.
ജനനമാണ്സത്യം
ജനനത്തിനായികാത്തിരിപ്പാണ് ദാരിദ്രം.
മരണമാണ് മോക്ഷം
മോക്ഷത്തിലേക്കുള്ള
തിരിച്ചറിവാണ് ദാരിദ്രം.
ഞാനെന്നഹംഭാവമാണെൻ്റെ ശത്രു
എനിക്കുഞാൻതന്നെശത്രു.
കുറവുകളാണെൻ്റെശത്രു
കുറവിനെ തിരിച്ചരിയുന്നതാണെൻ്റെ
ഗുരുത്വം.
വാക്ക്ദേവതയാണെൻ്റെശക്തി
ആഴമുള്ളവാക്കുകളാണെൻ്റെ
ആയുധം.

കെ ബി എം കുമരം കരി

By ivayana

Leave a Reply

Your email address will not be published. Required fields are marked *