പഴയകാലത്തിന്റെ പെരുമ അറിയേണ്ടതാണ്…
പട്ടണങ്ങളുടെ ആദിഖ്യമില്ലാത്ത നാട്ടിൻ പ്രദേശങ്ങളാണേറെയും… ഹരിതാഭയരുളുന്ന സാന്ത്വനമുണരുന്ന ഗ്രാമാന്തരീക്ഷം….
കഷ്ടപ്പാടുകളുടെ പട്ടിണിയുടേയും കാലമായിരുന്നു ആക്കാലമെങ്കിലും..
ആഗ്രഹങ്ങളും അതിമോഹങ്ങളും ഏറെയില്ലാത്ത സമാധാനത്തിന്റെ സഹിഷ്ണുത കൈമുതലായ സാധാരണജനത സമാധാനത്താൽ കഴിഞ്ഞ കാലം…
രാജവീഥികൾ, ടാർ റോഡുകൾ ആയിരുന്നില്ല.. മണ്ണുവഴികളായിരുന്നു….
തണൽമരങ്ങൾ നിരയായ ഇരുവശങ്ങളും മനോഹരമായിരുന്നു.

രാജവീഥികളിൽ വഴിനടക്കാൻ ക്യാരി വിശ്രമ കേന്ദ്രങ്ങൾ ഉണ്ടായിരുന്നു, സ്വശ്ചന്ദമായ അന്തരീക്ഷം
വഴികളിൽ ജനസഞ്ചാരവും കുറവ്, വാഹനങ്ങൾ തീരെയില്ല.. കാൽ നടയാത്രികരാണ് ഏറെയും അവർക്കായി
ചിലയിടങ്ങളിൽ സംഭാര വിതരണവും ഉണ്ടായിരുന്നു
വിശാലമായ തൊടികളിൽ കനമാർന്ന കുലകളുമായ് നിരന്നു നിൽക്കുന്ന കല്പക വൃക്ഷങ്ങളേറെ.
ഓടിക്കളിച്ചു ആർത്തുല്ലസിച്ചും രസിച്ച ആ കുഞ്ഞു പ്രായം ഏറെ ഇഷ്ടമായിരുന്നു..
വള്ളിനിക്കറും കൊച്ചുടുപ്പും അണിഞ്ഞ് കയ്യിൽ അമ്പത്തൊന്നക്ഷരങ്ങൾ കരിമ്പനയോലയിൽ ആശാൻ നാരായത്തിൽ എഴുതിയ തുമ്പുകെട്ടിയ എഴുത്തോലയുമായി ആശാൻ കളരിയിലേക്കുള്ള പോക്ക്..
പേടിപ്പെടുത്തുന്ന അന്തരീക്ഷത്തിൽ
ആശാന്റെ മുന്നിൽ ഒന്നിനും കഴിയാത്ത ഭയമൂറുന്ന ദിവസങ്ങൾ…
നാട്ടിൻപുറത്തിന്റെ തനിമ അറിയിക്കുന്ന മണൽ തറയിൽ നിലത്തിരുന്ന് നിലത്തെഴുതി പഠിക്കുന്ന ആശാൻ കളരി…

ആ കാലം ഇന്നത്തെ തലമുറയ്ക്ക് ഏറെ വിചിത്രമെന്ന് തോന്നാം
ദീർഘമായ ശബ്ദത്താൽ ആശാൻ പറയുന്ന അക്ഷരങ്ങള്‍ മണ്ണിൽ കൈവിരലാൽ എഴുതണം…
സൂഷ്മ നിരീക്ഷകനായ ആശാന്റെ ദൃഷ്ടിയിൽ തെറ്റിയാൽ ഓലയിൽ എഴുതുന്ന നാരായം കൂട്ടി തുടയിൽ പിടിക്കും വേദനയാൽ കരായാനാവാതെ വിതുമ്പിയ കാലം….
കരഞ്ഞാൽ ശിക്ഷയേറും..
അസഹ്യമായിരുന്നെങ്കിലും ശിക്ഷണം ആവശ്യമായിരുന്നു….
നാലു തൂണുകളിൽ ഓലമേഞ്ഞ മേൽക്കൂര മാത്രമുള്ള ചുറ്റുമറയില്ലാത്ത ആശാൻകളരിയും ഷർട്ടിടാതെ ഒറ്റമുണ്ട് മാത്രം ഉടുത്ത് നേര്യത് കഴുത്തിലിട്ട് തുറിച്ച നോട്ടമുള്ള ആശാനെയും മറക്കാൻ കഴിയില്ല….
മണ്ണിൽ നിരയായി ചമ്രം പടഞ്ഞിരുന്ന് ആശാന്റെ ആജ്ഞകൾ നിശബ്ദമായി അനുസരിക്കുന്ന പിഞ്ചു പൈതലുകൾ….
അക്ഷരങ്ങളെ അറിയുക മാത്രമല്ല ശീലങ്ങളെ അനുസരിക്കാനും പഠിച്ച ആ കാലം മറക്കാനാവാത്തതാണ്..

നൊമ്പരങ്ങളിലും സുഷുപ്തിയുടെ ഉറവ ആ അദ്ധ്യായനത്തിന് ഉണ്ടായിരുന്നു…
അദ്ധ്യാപകരെ ഗുരു തുല്യരായി കണ്ടിരുന്ന വദ്യാഭ്യാസ അനുകരണങ്ങളായിരുന്ന പഴയകാല അനുഭവങ്ങള
ശേഷജീവിത നിലാവാരത്തിന്റെ വ്യതിയാനം വിദ്യാഭ്യാസ വിവേചനങ്ങള്‍ക്ക് വഴിവച്ചു…
ആധുനീക പാഠ്യ രീതീകൾ
പലതട്ടുകളിൽ വിദ്യാർത്ഥികളെ വേർതിരിച്ചു…
ധനിക പാമര നിലവാരം വദ്യയിലും അഭിമാന വിഷയമായി…
ജാതി ചിന്തപോലെ വിദ്യാലയങ്ങളും
തൊട്ടുകൂടായ്മയുടെ അതിർവരമ്പുകൾ കെട്ടിയുയർത്തി..
മലയാളത്തെ ഏറെ ആദരിച്ച അനേക സർഗ്ഗ പ്രതിഭകൾ അലമുറയിട്ട നാട്ടിൽ മലയാളം സംസാരിച്ചതിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട വിദ്യാർത്ഥികൾ എത്രയോ ഉണ്ടായി….
അന്ധതയുടെ ആൾ രൂപമായ ഗുരുക്കന്മാരും…
അഹന്തയാൽ അറിവിൽ അവരാണ് അവസാനം എന്ന ചിന്തയും….
ഗുരുക്കന്മാരുടെ അന്തസ്സിന് കോട്ടമാക്കാനെ കഴിഞ്ഞുള്ളു..

ഇന്നും വിദ്യാഭ്യാസത്തിൽ വിവേചനവും സവർണ്ണതയും തുടരുന്നു എന്നത് ഖേദകരം തന്നെയാണ്….
രണ്ടുതരം പൗരത്വം വാർത്തെടുക്കുന്ന തലമുറയെ സൃഷ്ടിക്കുന്ന വദ്യാഭ്യാസ രീതി ഭാരതത്തിന്റെ അഖണ്ഡതയെ അലോസരമാക്കുമെന്നതിൽ തർക്കമില്ല….
സ്വന്തം മാതൃഭാഷ ഉച്ഛരിക്കാൻ അവകാശമില്ലാത്ത വദ്യാലയങ്ങൾ രാജ്യത്തിന് ആപൽക്കരമാണ്..
ഭാഷ ഏതിനേയും അപഹസിക്കുന്ന മനോഭാവം വിദ്യാഭ്യാസ ചുമതല വഹിക്കുന്നവർ വച്ചു പുലർത്തുന്നത് ഉചിതമല്ല..
വായനയിലൂടെ ഉത്ഭുദ്ധരായ ജനതയാണ് സാഹിത്യത്തേയും കലകളേയും ഉയർത്തി വളർത്തിയത്
ഗുരുതുല്യരായ അനേകം കവികളും സാഹിത്യ പ്രതിഭകളും നമുക്ക് മാർഗ്ഗദർശികളായിരുന്നു..
ആരും എതിർക്കാതെ വിവേചനം ഇന്നും തുടരുകയാണ്…
അച്ചടിയുടെ ആവിർഭാവമാണ് സാഹിത്യ രചനകളിലൂടെ കൂടുതൽ അറിവുകളിലേക്ക് ജനതയെ നയിച്ചത്…

വിദ്യാലയങ്ങളില്‍ പുസ്തകങ്ങളിലൂടെ അറിവുകൾ കരസ്ഥമാക്കിയ വിദ്യാർത്ഥികൾ ഇന്റർനെറ്റിന്റെ വരവോടെ TVചാനലുകളിലൂടെ വിദ്യ അഭ്യസിക്കുന്ന മനോഭാവം ഉൾക്കൊണ്ടു തുടങ്ങിയിരുന്നു…
2020-ലെ ലോകമഹാമാരിയായ കൊറോണ വദ്യാലയങ്ങളെ അക്ഷരാർത്ഥത്തിൽ നിശ്ചലമാക്കി..
വിദ്യാഭ്യാസത്തിന്റെ ഈ കാലഘട്ടത്തിന്റെ പുതിയ വഴി തുറക്കാൻ തന്മൂലം വിദഗ്ദ്ധരും തയ്യാറായി ഓൺലൈൻ വിദ്യാഭ്യാസം കുട്ടികളിൽ മെല്ലെ പരീക്ഷിക്കുകയും
പൂർണ്ണമായ വിജയം കൈവരിച്ചില്ലെങ്കിലും
ഈ കാലഘട്ടത്തിന്റെ
ആവശ്യമായി വന്നിരുക്കുന്നു… മൊബൈൽ ഫോണുകൾ വ്യാപകമായി കുട്ടികൾ ഉപയോഗിച്ചുതുടങ്ങി
കൊറോണയെന്ന വിപത്തിൽ നിന്ന് പരിരക്ഷയ്ക്ക് പൂർണ്ണമായും ഓൺലൈനിലൂടെ വദ്യാഭ്യാസം തുടരാതെ നിവർത്തിയില്ലാത്ത കാലമായി നാം ഉൾക്കൊള്ളുക തന്നെ വേണം….
മുട്ടികൂടിയിരുന്നുള്ള വിദ്യാഭ്യാസ രീതിൾ ആശാസ്യമല്ലാത്ത അവസ്ഥയിൽ അകന്നിരുന്നു പഠിക്കുക മാത്രമായി….

ആവുന്നതും വീട്ടിലിരുന്നു പഠിക്കുക ഓൺലൈൻ അനിവാര്യമാണ്
മണ്ണിലുരുന്നു പഠിച്ച ആ പഴയ കാലത്തെ പിഞ്ചു കുരുന്നുകൾ ഓർമ്മയിൽ മാറ്റങ്ങൾ ഏറെയായി..
ഇന്ന് ഓൺലൈനിൽ അക്ഷരങ്ങൾ പഠിക്കുന്നത് വീട്ടിലെ മുറിയിലിരുന്ന്…
ഓർക്കുമ്പോൾ കാലഘട്ടത്തിന്റെ മാറ്റം ആസ്വദിക്കുക ഏറെ രസകരമാണ്..
ഓൺലൈൻ മാധ്യമരംഗവും…
ഓൺലൈൻ സാഹിത്യരംഗവും അരങ്ങുതകർക്കുന്ന ഈ കാലഘട്ടത്തെ ഏറെ തൃപ്തിയോടെ വരവേൽക്കാം….
അന്നത്തെ എഴുത്തോലയിൽ നിന്ന് ഇന്ന് ഓൺലൈനിലൂടെ വിദ്യഭ്യാസമാറ്റം മാത്രമല്ല….
സകല കാര്യങ്ങളും ഓൺലൈനിലൂടെ ആയി കഴിഞ്ഞിരിക്കുന്നു…
അകലെയുള്ളവരെ അടുത്തുകാണുന്ന സംവിധാനങ്ങൾ മാത്രമല്ല….
വീഡിയോയിലൂടെ സകല പ്രവർത്തികളും…

അപ്പപ്പോൾ നിരീക്ഷിക്കാനും
ബാങ്കിംഗ് സംവിധാനങ്ങൾ മുതൽ മറ്റിതര ഇടപാടുകളും….
ഓൺലൈനിലൂടെ നാം അനുവർത്തിക്കാൻ നിർബ്ബന്ധിതരായിക്കഴിഞ്ഞു…
എഴുത്തോല മുതൽ ഓൺലൈൻ വരെ നാം എത്തിയിരിക്കുന്നു….
ഇനിയും കാലത്തിന്റെ മാറ്റങ്ങൾ കാത്തിരുന്ന് ആസ്വധിക്കാം

By ivayana

Leave a Reply

Your email address will not be published. Required fields are marked *