രചന : രജിത. എൻ.കെ✍️
ചന്ദനഗന്ധം നിറഞ്ഞ
സന്ധ്യകൾ
അരയാലിലകൾ
അക്ഷര മാലകൾ
ചൊല്ലി കൊടുത്തു
തുളസിയും സിന്ധൂരവുമണിഞ്ഞ
പുലരികളിൽ
ദേവി നവ .ഭാവമണിഞ്ഞ്
പല പേരുകളിൽ
കലാഹൃദയങ്ങളെ
പുതുക്കി പണിതു
ശൈലപുത്രിയായും
കാർത്ത്യായായും
ഗൗരിയായും
സിദ്ധിദാത്രിയായും
പ്രകാശം ചൊരിഞ്ഞ്
കരുത്തിന്റെ
പെൺകഥകൾ
പഠിപ്പിച്ചു..
മാതൃക കാണിച്ചു തന്ന്
സ്ത്രീയുടെ വീര്യത്തെ ഓർമ്മിപ്പിക്കുന്നുണ്ട്
വ്രതശുദ്ധിയിൽ
വീണ്ടും
ഹൃദയം ഉണർന്നു
സൗപർണികാ തീരഭൂമിയെ
പുൽകാം
ശുഭ്രധാരിണിയിൽ
അലിഞ്ഞു
താമരയിതളിൻ
നൈർമ്മല്യത്തെ
അറിയാം
വീണാപാണിനിയുടെ
ചിലങ്കയുടെ
നാദത്തെ കാതോർത്തിടാം
നവരാത്രിയുടെ നൃത്തത്തെ അറിയാൻ
എത്തുന്ന മഴ ഒരു പതിവ് കാഴ്ചയായിരുന്നു പണ്ടു മുതലേ..
അമ്മയുടെ ” ത്രിമധുരം’ നേടാൻ
എത്ര കല്ലും മുള്ളും ചവിട്ടി നടക്കണം
എത്ര കാടുകൾ കയറി അലയണം..
ഇന്നും “ടിപ്പുവിൻ സലാമിന്’
പ്രതിവന്ദനം ചെയ്യുന്നുണ്ട് മായാദേവി..
വാക്ദേവിയ്ക്ക് അറിവില്ലായ്മയും കണ്ണുനീരും
കൊണ്ടൊരു രക്തഹാരമർപ്പിച്ചീടാം
ജഗദംബയുടെ
സ്നേഹകടാക്ഷങ്ങൾ വരികളിലൂടെ
മാനവ ഹൃദയങ്ങിലേയ്ക്ക്
കൃപ ചൊരിയട്ടെ

