സുബ്ദ്ര
രചന : ഉണ്ണി കിടങ്ങൂർ ✍ പച്ചമഴവില്ലിന്റെ വലയത്ത്കൃഷ്ണന്റെ ചിരി ചാർത്തിയമംഗല്യ ദിവസം—പുതുഗൃഹത്തിലേക്ക് കടന്നപ്പോൾസുബ്ദ്രയുടെ ഹൃദയംപൂർണചന്ദ്രമായി മിന്നി.എന്നാൽയുദ്ധത്തിന്റെ കറുത്ത കുതിരമുന്നിൽ സവിശേഷമാക്കിയ പാതയിൽ,അർജുനന്റെ അസ്ത്രശബ്ദംഅവളെ ദിനവും രാത്രിയുംഅകറ്റിപ്പിടിച്ചു.പാലനീയനായ അഭിമന്യുവിനെകൈകളിൽ തൂങ്ങിയുറങ്ങുമ്പോൾഅവൻ ഇല്ലാത്ത വീട്ടിലെഅവ്യക്തനിശ്ശബ്ദംസുബ്ദ്രയുടെ നെഞ്ചിൽതണുത്തൊരു മുറിവായി.ധൈര്യം—അവൾ ഒരിക്കലും പ്രഖ്യാപിച്ചില്ല;കണ്ണീർ—അവൾ ഒരിക്കലും ഒഴുക്കിയില്ല.പക്ഷേ,…
ലോകത്തിലെ ഏറ്റവും വലിയ ദേശാടനം?ഇണചേരലും പ്രസവവും എല്ലാം ഈ യാത്രയിലാണ്.
രചന : വലിയശാല രാജു✍ ഭൂമിയിലെ ഏറ്റവും അമ്പരപ്പിക്കുന്ന കാഴ്ചകളിൽ ഒന്നാണ് ആർട്ടിക് പ്രദേശത്തെ റെയിൻഡിയറുകളുടെ (കരിബൂ) ദേശാടനം. ലക്ഷക്കണക്കിന് മൃഗങ്ങൾ ഒരുമിച്ച്, മാസങ്ങളോളം നീണ്ടുനിൽക്കുന്ന ഒരു യാത്രയാണിത്. ഇത് വെറുമൊരു സഞ്ചാരമല്ല, മറിച്ച് ഭക്ഷണവും അതിജീവനവും ഉറപ്പാക്കാനുള്ള ഒരു വാർഷിക…
‘ പുലരി’
രചന : ഷാജി പേടികുളം✍ തണുവാർന്ന കൈകളാൽപുലരി തഴുകവേഎൻ തനു കുളിരുകോരുന്നൂ.പൂവിൻ ദലങ്ങളിൽ മിന്നിത്തുളുമ്പുന്നുകുഞ്ഞു സൂര്യൻ പോലെഹിമകണങ്ങൾകുരുവിക്കുരുന്നുകൾതേനുണ്ടു പാടുമീഹൃദയരാഗം കേട്ടുമഞ്ഞലയിൽനീന്തിത്തുടിച്ചീറൻചേല വാരിപ്പുതച്ചൊരുകുഞ്ഞു കാറ്റെന്നെതഴുകീടവേകിഴക്കൻ മലയിൽചെങ്കുങ്കുമപ്പൊട്ടിൻ്റെചെഞ്ചാറു വീണുപരക്കുമ്പോൾമഞ്ഞല പുൽകിയപുൽക്കൊടിത്തുമ്പുകൾആയിരം സൂര്യനുദിച്ചപോലെ.കൊട്ടും കുരവയുംതാളമേളങ്ങളോടൊത്തൊരുകന്യക താലമേന്തിവരവേൽക്കയാണീപുലരി തൻ പൊൻപ്രഭപുതുജീവിതത്തിൻ്റെനാൾ വഴിയിൽഉണരുവിൻ കൂട്ടരേഉണരുവിൻ നിങ്ങൾപകലോൻ്റെ വരവുകണ്ടാനന്ദിപ്പിൻ
ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ്ബ് വാർഷിക കുടുംബ സംഗമം വർണ്ണാഭമായി നടത്തപ്പെട്ടു.
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി ലോങ്ങ് ഐലൻഡ് കേന്ദ്രീകൃതമായി സ്പോർട്സ് പ്രേമികളെ ഒത്തൊരുമിപ്പിച്ച് പ്രവർത്തിക്കുന്ന ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ്ബ് അതിന്റെ 2025-ലെ വാർഷിക കുടുംബ സംഗമം പ്രൗഢഗംഭീരമായി കഴിഞ്ഞ ദിവസം ന്യൂ ഹൈഡ് പാർക്കിൽ നടത്തി. ന്യൂ…
ലൈഫ് ആൻഡ് ലിംബ് 41 പേർക്ക് കൂടി കൃത്രിമ കാലുകൾ ജനുവരി 9-ന് കോട്ടയത്ത് വച്ച് നൽകുന്നു.
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: വിധിയുടെ ക്രൂരതയാൽ വിവിധ അപകടങ്ങളിൽപ്പെട്ടും തടയാനാവാത്ത രോഗങ്ങൾ മൂലവും കാലുകൾ നഷ്ടപ്പെട്ട ഹതഭാഗ്യർക്ക് താങ്ങായി കൃത്രിമക്കാലുകൾ നൽകിവരുന്ന “ലൈഫ് ആൻഡ് ലിംബ്” (Life and Limb) എന്ന ചാരിറ്റബിൾ പ്രസ്ഥാനം 2025-ൽ രണ്ടാംഘട്ടമായി 41 പേർക്ക് കൃത്രിമക്കാലുകൾ…
മനപ്പൊരുത്തം
രചന : ഉണ്ണി കെ ടി ✍ വരൂ….ഗേറ്റുതുറന്നു ഉമ്മറത്തേയ്ക്കുകയറിയപ്പോൾ വാതിൽ മലർക്കെത്തുറന്നവൾ എന്നെ അകത്തേക്കാനയിച്ചു. ആദ്യമായി കാണുന്നതിന്റെ അപരിചിതത്വം അലിയിച്ചുകളയുന്ന തരത്തിലുള്ള പെരുമാറ്റം!അകത്തേയ്ക്കുകയറി സ്വീകരണമുറിയിലെ സോഫയിൽ ഇരുന്നപ്പോൾ തൊട്ടെതിരിലുള്ള സെറ്റിയിൽ ഒട്ടും സങ്കോചമില്ലാതെ അവളും ഇരുന്നു.എങ്ങനെയാണ് തുടങ്ങേണ്ടത് എന്നൊരു ആശങ്കയിൽ…
ചെന്തീയപ്പൻ’
രചന : ജീജോ തച്ചൻ ✍ അപ്രത്യക്ഷരാകുന്ന പെണ്ണുങ്ങൾ ജീജോ തച്ചൻ അവളുടെ വസ്ത്രങ്ങൾഓരോന്നായി ഉരിയപ്പെട്ടു:ആദ്യം സൽവാർപിന്നെ കമ്മീസ്പിന്നെ അടിവസ്ത്രങ്ങൾ.കേശഭാരംകൊണ്ടു മാറിടവുംകൈകൾ കൊണ്ട് ഉപസ്ഥവും മൂടികണ്ണുകൾ താഴ്ത്തിഅഴിയിട്ട മരക്കൂടിന്റെവെളിച്ചം കുറഞ്ഞ മൂലയിൽകണ്ണീരിൽ നനഞ്ഞദേഹം ആവുന്നത്ര മറച്ച്ഒരു പൂച്ചക്കുഞ്ഞിനെപ്പോലെഅവൾ പതുങ്ങിയിരുന്നു.കറുത്ത മേലങ്കിയണിഞ്ഞവിചാരണക്കാരുംതലപ്പാവുവെച്ച ഗുമസ്തരുംമൃഗശാലയിലെ…
മരണ മാല
രചന : പ്രസീദ ദേവു ✍ നീണ്ടു നിവർന്നുകിടപ്പവളിങ്ങനെ,നീരാട്ടിനാളുകൾതിടുക്കമായി,മുല്ലയാൽ ചൂടിച്ചപൂവില്ലയെങ്കിലുംതുമ്പമലർ കൊണ്ടുതാലികെട്ട്,ഒന്നുരണ്ടാളുകൾചാർത്തുന്നു തൊടുകുറി ,മിണ്ടാതനങ്ങാതെകിടപ്പുണ്ടവൾ,വെള്ളപട്ടാടകൾഉടുപ്പിച്ചു കൊണ്ടവർ,വിളക്കു കൊളുത്തുന്നുശിരസ്സു മേലെ ,നാളികേരമുറിരണ്ടായ് പിളർന്നിട്ട്നെഞ്ചത്തു വെയ്ക്കുന്നുഒരാൺമുറിയെതലയ്ക്കാംപാട്ടിലൊരുപെൺമുറി സങ്കല്പംമക്കളായ് ആർത്തെരിയാൻവിതുമ്പിന്നിതേവം,ചുറ്റിലുമുള്ളആളുകളൊക്കെയുംമഴയായ് തോരുന്നുണ്ടത്ര മാത്രം,കരയാതെയൊരു മേഘംഉരുളുന്നുണ്ടപ്പോളുംമറ്റാരുമറിയാതെപെയ്തീടാനായ്,സമയത്തിനാളുകൾവരുമെന്നൊരറിയിപ്പുകാർക്കായ്മുഹൂർത്തമെപ്പോളെന്നുപറയുന്നുണ്ടൊരാൾ.ഒറ്റയ്ക്ക് വാവിട്ടുതളർന്നൊരാ ഉണ്ണിയ്ക്ക്ഇത്തിരി വെള്ളം കൊടുക്കവേണം.വിശപ്പറിയിക്കാതെവളർത്തിയ കൈകൾമരിച്ചിട്ടുമാരോടോചൊല്ലുന്നിതോ,തല തല്ലി കരയല്ലെ മകളെനിനക്കൊരു…
എന്റെമരണം
രചന : പ്രകാശ് പോളശ്ശേരി ✍ ഞാൻ മരിച്ചുവെന്നു നീയറിയില്ലഒരു പുളിനത്തിന്നടിയിലായിരിക്കാംഎന്റെ ചിന്തകളുടെ നന്മ നീയറിഞ്ഞില്ല യിതുവരെ കാരണം,നീയതിനു വേണ്ടി കാത്തിരുന്നിട്ടില്ലഎന്റെശബ്ദത്തിന്റെമാസ്മരികതനീയറിഞ്ഞില്ല ,ആപേക്ഷികമായവിചാരത്തിലായിരുന്നുനീ,കനൽപുകയും മനസ്സിന്റെ ഉള്ളറനീതേടിയതുപോലുമില്ലല്ലോപഴയ ഓർമ്മകൾ പേറിയൊരു പക്ഷേഏതോമോർച്ചറിയിൽ വെട്ടിപ്പൊളിക്കാൻഎന്നാലും മനസ്സാർക്കു കാണാൻ പറ്റുംകവിതയെന്ന തമ്പിൽ കുടുങ്ങിക്കിടക്ക യായിരുന്നുഞാൻ,പക്ഷെഇതുസർക്കസല്ല ജീവനമാണ്കരളിൽപ്പടർന്നആർദ്രത…
നിങ്ങളുടെ ഹൃദയത്തിലേക്കുള്ള വഴികളിൽ
രചന : ജിഷ കെ ✍ നിങ്ങളുടെ ഹൃദയത്തിലേക്കുള്ള വഴികളിൽഒറ്റയ്ക്കെന്ന് വേരോടുന്ന ആൽമരത്തറകൾസൂക്ഷിക്കുക…നിറഞ്ഞ തണലിൽ തണുപ്പിറ്റ് വീഴും ഇല പ്പച്ച കരുതുക….കാര മുള്ളിനാൽ വിരൽ മുറിഞ്ഞുംമണൽ പഴുപ്പിൽ കാൽപ്പാടുകൾ വെന്തുംരാത്രി വീഴും പോലെ വേച്ചു വെച്ചോരാൾ വരും വരെയുംനിങ്ങളുടെ ഹൃദയത്തിലേക്കുള്ള വഴികളിൽവിളക്കു…
