മാ നിഷാദാ!
രചന : ഗിരിജാവാര്യർ ✍ വാല്മീകിയോട് ചോദിക്കാൻ എത്രയെത്ര ചോദ്യങ്ങൾ.. ഓരോ കർക്കടകത്തിലും അവ ഉണരും.. കുറെയേറെ സംശയങ്ങളും.. പിന്നെയവ ഉത്തരം കിട്ടാതെ അവശേഷിക്കും..ആവർത്തനങ്ങൾ 🙏❤️ രത്നാകരത്തിന്റെ ഗാംഭീര്യമോലുംരത്നത്തിടമ്പാം കവിശ്രേഷ്ഠ!നിന്റെയജ്ഞങ്ങൾ സമ്പൂർണ്ണമായോ?ഇഹത്തിൻ –യത്നങ്ങൾതൻ സ്വേദബിന്ദുക്കൾ മാഞ്ഞോ? അമ്പേറ്റ ക്രൌഞ്ചക്കുരുന്നിന്റെ ദുഃഖംകമ്പങ്ങൾ തീർത്തോ,…
സ്നേഹത്തിന്റെ മിടിപ്പ്🌺🌺
രചന : ആർച്ച ആശ✍ എന്തോ അടുത്തേക്ക്ചെല്ലുമ്പോഴൊക്കെ,അയാൾഅകന്നുമാറിപ്പോകുന്നു.ചോദ്യങ്ങൾക്ക് മാത്രംമൂളലിൽഒതുങ്ങിയ ഉത്തരങ്ങൾ.ചിലപ്പോഴൊക്കെ,ഒന്നും മിണ്ടാതെ,മൗനത്തെ തന്നെഅലങ്കാരമാക്കുന്നു.വാക്കുകളെ ഉള്ളിൽ പൂട്ടി,കാതുകളെ മാത്രംസ്വതന്ത്രമാക്കി,എന്നെകേട്ടുകൊണ്ടിരിക്കുന്നവൻ…ചില നിമിഷങ്ങളിൽ,വല്ലാത്തൊരുഅടുപ്പത്തോടെ,കണ്ണുകളിൽചിരിയുടെ തിളക്കം ധരിച്ച്,ഇമയൊന്ന്പൂട്ടിത്തുറക്കുമ്പോൾ,അവിടെയാണ്എന്റെ ചെറിയ സ്വർഗ്ഗം.ആ തിളക്കംചുണ്ടുകളിൽ വിരിഞ്ഞ്,ഹൃദയത്തിലേക്ക് ഒഴുകി,ഒരു ഉണർവായിമാറുന്നു.പക്ഷേ,പലപ്പോഴും,അറിയാത്തവനെപ്പോലെ,എവിടെയോ ദൂരേക്ക്യാത്ര പോകുന്നു.അവന്റെ ഓർമ്മകളെചേർത്തുപിടിച്ച്നിമിഷങ്ങളെകാത്തിരിക്കുമ്പോൾ,സമയംഒരു പിടപ്പോടെകടന്നുപോകുന്നു.അപ്പോഴാണ്തിരിച്ചറിയുന്നത്,അതേ ഓർമ്മകളിലാണ്എന്റെ സമാധാനം.അതാണോ സ്നേഹം…എന്നിലേറിയമിടിപ്പുകൾസാക്ഷ്യം പറയുന്നത്.എന്റെ…
അവൾ പത്താം ക്ലാസ്സിൽ പഠിക്കുന്നു.
രചന : മംഗളാനന്ദൻ✍ അടുപ്പില്‍ അന്തിക്കഞ്ഞിതിളക്കാന്‍ മടിക്കുന്നു.അരികില്‍ തീയുതിക്കൊ-ണ്ടവളും കിതക്കുന്നു..കുടിലില്‍ ഇരുള്‍കേറി –പ്പറ്റുന്നു കുടിപാര്‍ക്കാന്‍,അവളീവര്‍ഷം പത്താം-തരത്തിൽ ജയിക്കേണ്ടോള്‍.കഞ്ഞിവേകുന്നു കറി-യുപ്പതിലലിയുന്നു.പിന്നിലെയടുക്കള –വാതിലുമടയുന്നു.തവിയും പിഞ്ഞാണവുംകൂട്ടിമുട്ടുന്നു, തള്ള-മകളെ കരിക്കാടി –യൂട്ടുന്നു, തലോടുന്നു.പിന്നീടു രസതന്ത്ര-ബുക്കവള്‍ തുറക്കുന്നുനല്ലപോല്‍ പഠിക്കേണം,പത്തിലാണവളിപ്പോൾ.ഇടയ്ക്കു നിറുകയില്‍തള്ളപ്പേന്‍ കടിക്കുന്നു,അവള്‍ക്കു മുന്നില്‍ “ ന്യൂട്ടണ്‍”വന്നു കണ്ണുരുട്ടുന്നു.ഗണിതം കരിന്തിരി-കത്തുന്നു,…
അർബ്ബുദം വരുന്ന വഴി
രചന : എം പി ശ്രീകുമാർ ✍ പഴുത്ത പ്ലാവിലകോർത്തു കുത്തിയമകുടമൊന്നുശിരസ്സിൽ ചൂടിചെറിയ വെള്ളയ്ക്കഈർക്കിലു കുത്തികടുക്കനാക്കിചെവിയിലിട്ട്കളങ്കമില്ലാതെകൂട്ടുകാരുമായ്കളിച്ചിരുന്നുകഴിഞ്ഞകാലം.കൊലയ്ക്കു കുഞ്ഞിനെകൊടുത്തിടുന്നതൊന്നുമവിടെകാണുവാനില്ല.കൊതിയൊരിക്കലുമടങ്ങിടാത്തകളിചിരികൾ.തളിർത്തുനിന്നുകൊടിയ കാകോളവികിരണങ്ങൾശിരസ്സിലേല്ക്കുംപുതിയ കാലംനെടിയ തിമിരബോധമുണർന്നപുതിയലോകവികലകാലംചെറു ബാല്യങ്ങൾക്കർബ്ബുദമേകുംമൊബൈൽ ഫോണുകൾകൊടുക്കുന്നാളുകൾഇവിടുണ്ടെന്ന്പറയുന്നതുഭിഷഗ്വരൻമാർമികവാർന്നവർ .
ആരെയോ കാത്ത്
രചന : ഷാനവാസ് അമ്പാട്ട് ✍ ആരും ആരുമല്ലാത്ത വഴികളിൽആരെയോ കാത്തവൾ നിന്നുഅന്തിത്തിരിവെട്ടം മായുന്നവേളയിൽആലില പോലെ ഉലഞ്ഞു.മൗനമാം മാനസം ആലിംഗനങ്ങളാൽഅശ്രുപുഷ്പങ്ങൾ പൊഴിക്കേതൂവെള്ള നിറമുള്ള തൂവാല കൊണ്ടവൾതുന്നുന്നു തൂവർണ്ണ പൂക്കൾനെയ്യുന്നു സ്വപ്നമാം പൂക്കൾ.ഹൃദയം നുറുങ്ങുന്ന വേദനയാൽ ഞാനെൻപ്രണയം പകുത്തു നൽകുന്നുഞാനെൻ പ്രാണൻ പകർന്നു…
ഗദ്യവരികൾ-ഇതെഴുതിയവൾ…… ഭ്രാന്തിയാവാം ….
രചന : പത്മിനി അരിങ്ങോട്ടിൽ ✍ ആശുപത്രിയിലെ രണ്ട് ദിനംആശുപത്രിയിൽകൂട്ടിരിപ്പുകാർ,,,വേദന കണ്ട് മരവിച്ചവരെന്ന്തോന്നിയേക്കാം,,സർവ്വയിടങ്ങളിലും ഓടി നടക്കാൻ ഉൽസാഹിക്കുന്നവർ,, ചിലർ,,അടുത്ത കിടക്കയിലുള്ളവർക്കും ചില നേരം ആശ്രയം പകരുംകാപ്പി വാങ്ങിക്കാൻ,, ചിലപ്പോ,,രോഗിയെ ഒന്ന് ചാരിയിരുത്താൻഒക്കെ, അടുത്തയാളെ സഹായിക്കാൻ ഉൽസാഹിക്കുന്നവർ.എന്നാൽ ചിലർ,,,,ഇരുന്നിടത്ത് അനങ്ങാൻ,,,മടിയാണൊ, ഭയമാണോ.,,പുറമേ കാത്തിരിക്കണം…
ശാസ്ത്രീയമായി ഉപയോഗിച്ചില്ലെങ്കിൽ പാരസെറ്റമോൾ കരളിനെ അപകടപ്പെടുത്തുംകൂടുതൽ സൂക്ഷിക്കേണ്ടത് മദ്യപാനികൾ ?
രചന : വലിയശാല രാജു✍ ശാസ്ത്രീയമായി ഉപയോഗിച്ചില്ലെങ്കിൽ പാരസെറ്റമോൾ കരളിനെ അപകടപ്പെടുത്തുംതലവേദനയോ പനിയോ ചെറിയൊരു ശരീരവേദനയോ വരുമ്പോൾ ഭൂരിഭാഗം ആളുകളും ആദ്യം തേടുന്നത് ഒരു പാരസെറ്റാമോൾ ഗുളികയാണ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ (Over-the-Counter) എളുപ്പത്തിൽ ലഭ്യമാകുന്നതുകൊണ്ട് തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ ദുരുപയോഗം…
അക്ഷരപ്പൂക്കൾ
രചന: അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍ അർക്കനേകിയയുത്സാദനത്താലെഅനുക്ഷേപണ മലരുണരുമ്പോൾഅപദാനകർമ്മത്താലാസിതമാകിയഅപചിതവനവാടിയുത്സാഹമോടെ.അനംഗരഥമേവുംവസന്തപാദത്തിൽഅക്ഷരനൂപുരമണിക്കിലുങ്ങുമ്പോൾഅപരാജിതാക്കാന്തിയഴകാകിടുമ്പോൾഅഭയകന്നികൾ നിരനിരയൊക്കുന്നു.അസിതമൊഴിയുന്ന ധൂമളമാകെയുംഅവനിയിലാകെ ചെമ്പട്ടു ചാർത്തുന്നുഅരിയയാതപമുതിരുന്നൊരാവേശംഅഗമത്തിലായി ആപാദമലിയുവാൻ.അധരപുടത്തിലാമധുവാണിയുതിർന്നുഅക്ഷരചോലകളാർത്തൊഴുകുമ്പോൾഅഭിമതമോടെ അലിയുവാനായായിരംഅടവീമലർശ്ശിരസ്സുണരുമ്പോലാശ്ചര്യം.അനുക്ഷണമലിയുന്ന കാറ്റിനോടായിഅനൂകൂലസല്ലാപമാർന്നിതായലർവാടിഅകതാരിലിമ്പമാർന്നാസ്വദിച്ചവരെന്നുംഅത്യോത്സാഹത്താലെ ആസ്വദിക്കാൻ.അസുക്കളിലായിച്ചേർന്നാകർണ്ണത്തിൽഅതീവരഹസ്യങ്ങളാർത്തങ്ങോതിയുംഅലയുമ്പോലനുഭവമാകുന്ന കാഴ്ചകൾഅഴകായകഥാമൃതമായാനന്ദമോതിയും.അവധാരണമാർന്നിണങ്ങിയസൗഹൃദംഅചഞ്ചലമൊന്നിപ്പിച്ചോരവധാനത്താൽഅൻപിന്നായോടുന്നഴകാർന്നജാലങ്ങൾഅവ്യയമാർന്നോരാശ്ചര്യഗർഭഗൃഹത്തിൽ .അഭയസ്ഥാനത്തിനായി തേടി നടക്കുന്നഅമ്മവ്രന്ദത്തിന്നരുമയായ മക്കളാൽഅഖിലവുമാവാസയോഗ്യമാമിടമാകെഅരുളുവാനുത്തമഗേഹമായീമണ്ഡലം.അക്ഷരപ്പൂക്കൾ സുസ്മേരഭരിതരായിഅനുബന്ധമാക്കിയപുണ്യസങ്കേതത്തിൽഅംഗാരിതമെല്ലാമെന്നും വായ്ക്കുവാൻഅവലോകനത്താലാരു അടിമയാകുന്നു.അഞ്ജലിയേകുന്നോരരുണകുമാരനോഅനുഗ്രഹിച്ചാദരാൽ അന്തേവാസിയേഅഭിമാനപ്പുരസ്സരമാകാന്തിയിലലിയേഅവതാളമെല്ലാമേയൊഴിഞ്ഞകലുന്നു.അഭിജനസൗഭാഗ്യദായകയിടമായിടംഅഭിവൃന്ദമൊന്നിച്ചഭിവൃത്തിക്കായിതാഅക്ഷീണമിളയിലദ്ധ്വാനിക്കുമ്പോഴോഅതിവർത്തനസംഗീതരാഗമുണരുന്നു.അന്യരാസ്ഥാനത്തായൊന്നു നിന്നാൽഅക്ഷരവാടിയിലാസ്വാദനത്താലുയ്യോഅപഹരിച്ചൊന്നോടാനാഗ്രഹമുണ്ടാമേഅവ്യയമാർന്നന്ത്യത്തിലലിയുവാനായും.അനന്യജനിദാനകല്പിതകലാമണ്ഡപേഅനുഗ്രഹമാർന്ന ഭദ്രനികുഞ്ചത്തിൽഅഭിമാനപുരസ്സരം നമസ്കരിക്കാനായിഅധീശരായൊന്നന്ത്യം വിലയിക്കാനായും.അപസർപ്പകരാരുമിവിടെയണഞ്ഞാലുംഅപവാദത്താലെയാദ്യമികഴ്ത്തുവാൻഅനന്തരമെല്ലാ൦ കണ്ണോടിച്ചിട്ടാശ്ചര്യംഅനുഭാവമോടിവിടെകഴിയാനാശിക്കും.അക്ഷരവാടിയിലായുദ്യാനപാലകൻഅംബരോദയത്തിൽ…
ഫൊക്കാന സാഹിത്യസമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
കോരസൺ വർഗീസ് (സാഹിത്യ സമ്മേളന ചെയർമാൻ) ✍ ഫൊക്കാന(Fokana) ഇന്റർനാഷണൽ കൺവൻഷനിൽ പെന്‍സിൽവാനിയയിലെ കലഹാരി റിസോർട്ടിൽ വെച്ചു 2026 ആഗസ്ത് 6 മുതൽ 8 (വ്യാഴം, വെള്ളി, ശനി) വരെ നടത്തപ്പെടുന്നു. ഫൊക്കാന സമ്മേളനത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന സാഹിത്യ സമ്മേളനത്തിനു ഒരുക്കങ്ങൾ പൂർത്തിയായി,…
