എൻ്റെ ഗ്രാമം
രചന : പ്രസീദ ദേവു ✍ പച്ചനിറങ്ങൾഅരമണി കെട്ടിയപാടവരമ്പിൻ ഓരത്ത്അരവയറൊന്നുമുറുക്കി കെട്ടികറ്റപെണ്ണതു നിൽക്കുന്നേ,കൊറ്റിക്കാലിൽഒറ്റയ്ക്കൊരുവൻതപസ്സു ചെയ്യും നേരത്ത്പട്ടിണി മാറ്റാൻകൈക്കോട്ടേന്തികതിരോൻ ചെക്കൻപായുന്നേ,കലപില കൂട്ടിചായക്കടയിൽഅറുപതു കാലംതുടിക്കുമ്പോൾ,ചെറു ചെറു പിള്ളേർമാവിൻ കൊമ്പിൻചറപറയാടി രസിക്കുന്നേ,ഉടുതുണിയാകെഉലച്ചിട്ടൊരുവൾനടനടയെന്ന് പായുന്നേകുളവക്കത്തെകോഴിക്കൂട്ടർകൂകാതങ്ങനെ നിൽക്കുന്നേ,മലയിൽ നൃത്തംചെയ്യാനെത്തുംമഴയൊരു താളമടിക്കുമ്പോൾകാട്ടാറുകളിൽശ്രുതിയതു മീട്ടിമരങ്ങളാടി രസിക്കുന്നേ,പരൽമീനുകൾപതഞ്ഞു രസിക്കുംതോട്ടിൻ വക്കിനോരത്ത്എന്നുടെ തോണിനിന്നിലതെത്താൻഒഴുക്കിൽ തപ്പുകൾകൊട്ടുന്നേ…
മഴ നനഞ്ഞൊരു പെൺകുട്ടി
രചന : ബിനോ പ്രകാശ് ✍ പുറത്തു പെയ്യുന്ന മഴയെ ജാലകവാതിലിലൂടെ നോക്കിയിരിക്കാൻ എത്ര രസമാണെന്നോ.ആകാശം ഭൂമിയിലേക്ക് വിതറുന്ന നീർകണങ്ങൾക്ക് എന്തൊരു പ്രണയഭാവംകഴിഞ്ഞ മാസങ്ങളിൽ എന്തായിരുന്നു വെയിൽ. ഉരുകിയൊലിക്കുന്ന ഉഷ്ണത്തിൽ വെന്തു പോകാതിരിക്കാൻ രാവിലെയും വൈകിട്ടും എന്ത് മാത്രം വെള്ളമൊഴിച്ചതാണ്ഈ ചെടികൾക്കെല്ലാം.…
ഇരട്ടമുഖം
രചന : സിജു ജേക്കബ് ✍ ആധുനിക മനുഷ്യൻമുഖത്ത് പുഞ്ചിരി,ഉള്ളിൽ മൂടൽമഞ്ഞ്…അപരന്റെ വേദനയ്ക്കു മുന്നിൽഒരു ഇമോജിയുടെ കണ്ണീർ പൊഴിച്ച്കടന്നുപോകുന്ന കാലം.കയ്യിൽ മൊബൈൽ,ഹൃദയം ഓഫ്ലൈൻ…വാക്കുകൾക്കു വിലയിടുകയുംവികാരങ്ങൾക്കു കൃത്രിമ നിറം ചാർത്തുകയും ചെയ്യുന്നഡിജിറ്റൽ ലോകത്തെജീവിക്കുന്ന മുഖംമൂടികളായി നാം.അകലെയുള്ള അപരിചിതന്സൗഹൃദത്തിന്റെ വാതിൽ തുറക്കുന്നു;അരികിലുള്ള മനുഷ്യനു മുന്നിൽമൗനത്തിന്റെ…
🌹🌹ഒക്ടോബർ 14 -ആഗോള വികസനത്തിന്റെ അളവുകോൽ: ലോക സ്റ്റാൻഡേർഡ് ദിനം (World Standards Day)🌹
രചന : സജീവ് ഓയൂർ ✍ ആധുനിക ലോകത്ത് നാം നിത്യം ഉപയോഗിക്കുന്ന വസ്തുക്കൾ മുതൽ അത്യാധുനിക സാങ്കേതികവിദ്യകൾ വരെ ശ്രദ്ധിക്കാതെ പോകുന്ന, എന്നാൽ നമ്മുടെ ജീവിതത്തെ സുരക്ഷിതവും സുഗമവുമാക്കുന്ന ഒരു അദൃശ്യ കണ്ണിയുണ്ട്, അതാണ് മാനദണ്ഡങ്ങൾ അഥവാ സ്റ്റാൻഡേർഡുകൾ. നാം…
നേഹ ബോറ എന്ന സമരസൂര്യൻ…..
രചന : മുഹമ്മദ് സഗീർ പണ്ടാരത്തിൽ ✍ ഇന്നലെ അർദ്ധരാത്രി പോലീസിന്റെ തടങ്കലിൽ നിന്നിറങ്ങുമ്പോൾ നേഹ ബോറയുടെ കൈത്തണ്ടകളിൽ ചതവുകളുടെ നീലപ്പാടുകളുടെ അയ്യരുകളിയായിരുന്നു. എന്നാൽ, ഒട്ടും സമയം കളയാതെ അവൾ തന്റെ സോഷ്യൽ മീഡിയയിൽ ‘ദില്ലിയിലെ മറ്റൊരു തെരുവിനെ ഞാൻ നാളെ…
അമ്മത്തൊട്ടിൽ
രചന : രാജൻ കൈലാസ് ✍ വെറുതേ നടക്കുവാ-നിറങ്ങീ വൈകുന്നേരം..ഒപ്പമെൻ മകൾ,കയ്യിൽ-തൂങ്ങുന്നൂ പേരക്കുട്ടി.അക്ഷരംപഠിക്കുന്നോ-രുണ്ണിയാമവൻ കണ്ണിൽ-ക്കാണുന്ന വാക്കോരോന്നുംകഷ്ടിച്ചു വായിക്കുന്നു…തൈക്കാട്, വഴി വക്കിൽകാൺകയാ’യമ്മത്തൊട്ടിൽ’വായിച്ചു നിൽക്കേ, ഉണ്ണി-ക്കെന്തതെന്നറിയണം.!‘അമ്മത്തൊട്ടിലാണെങ്കിൽഅമ്മയും കുഞ്ഞും വേണ്ടേ?ഉണ്ണിപോയ് കിടക്കട്ടേ?കൂട്ടിനമ്മയും വരൂ…’വാശിയായ് ,വീണ്ടും കൈയിൽവലിക്കേ ചൊല്ലീ ഞാനും‘അമ്മമാർ കളയുന്നകുഞ്ഞിനാണമ്മത്തൊട്ടിൽ! ‘പെട്ടെന്നു മുഖം വാടിചോദിക്കയാണെന്നുണ്ണി…‘അമ്മമാർ കുഞ്ഞുങ്ങളെകളയുന്നതെന്തമ്മേ?’ഉത്തരം…
എഴുത്തോല മുതൽ ഓൺലൈൻ വരെ
രചന : രഘുകല്ലറയ്ക്കൽ.. S ✍ പഴയകാലത്തിന്റെ പെരുമ അറിയേണ്ടതാണ്…പട്ടണങ്ങളുടെ ആദിഖ്യമില്ലാത്ത നാട്ടിൻ പ്രദേശങ്ങളാണേറെയും… ഹരിതാഭയരുളുന്ന സാന്ത്വനമുണരുന്ന ഗ്രാമാന്തരീക്ഷം….കഷ്ടപ്പാടുകളുടെ പട്ടിണിയുടേയും കാലമായിരുന്നു ആക്കാലമെങ്കിലും..ആഗ്രഹങ്ങളും അതിമോഹങ്ങളും ഏറെയില്ലാത്ത സമാധാനത്തിന്റെ സഹിഷ്ണുത കൈമുതലായ സാധാരണജനത സമാധാനത്താൽ കഴിഞ്ഞ കാലം…രാജവീഥികൾ, ടാർ റോഡുകൾ ആയിരുന്നില്ല.. മണ്ണുവഴികളായിരുന്നു….തണൽമരങ്ങൾ…
|| ഹാജർ . . . ||☝🏻
രചന : ജയശ്രീ രാജേഷ് ✍ ഓരോ ദിവസവും നഗരംവിരലടയാളങ്ങൾ ശേഖരിക്കുന്നു,യന്ത്രങ്ങൾമുഖങ്ങൾ തിരിച്ചറിയുന്നു ,വിരലുകൾസ്ക്രീനുകളിൽ പേരെഴുതുന്നു,കണക്കുകൾക്കുള്ളിൽമനുഷ്യർ കൃത്യമായിഹാജരാകുന്നു . . .അയൽവീട്ടിലെ നിലവിളിക്ക്മാത്രം ഒരു ബയോമെട്രിക്സംവിധാനവുമില്ല;വിശന്നുറങ്ങുന്ന ബാല്യത്തിന്ഒരു ഓൺലൈൻ രജിസ്റ്ററുമില്ല;ആൾക്കൂട്ടത്തിൽതനിച്ചായിപ്പോയവരുടെവേദനകൾക്ക്ഒരു കോളവുംനീക്കിവെച്ചിട്ടില്ല . . .എല്ലാവരും തിരക്കിലാണ് – സ്വന്തം ജീവിതത്തിൽസാന്നിധ്യം…
സൗഗന്ധികപ്പൂക്കൾ…
രചന : ഷാഹുൽ കാടഞ്ചേരി ✍ നടന്നുതീരാത്ത ഈ വിജനപാതകളിൽ,കണ്ണെത്തുന്ന ദൂരത്തോളംനിന്റെ പാദമുദ്രകൾ മാത്രം…പാദസ്പർശമേറ്റ മണൽത്തരികളിൽഇപ്പോഴും മായാതെ ശേഷിക്കുന്ന വിരലടയാളങ്ങൾ,എന്റെ ഏകാന്തമായ ഓർമ്മച്ചെപ്പുകളെആർദ്രമായി തഴുകിയുണർത്തുന്നു.മുള്ളുകളും പടർപ്പുകളും നിറഞ്ഞഈ പാതയോരങ്ങൾ പോലും,ഇന്ന് നിന്റെ നയനങ്ങളുടെ അഗാധതയെക്കുറിച്ച്മൗനമായി വാചാലമാകുകയാണ്.വീശിയകലുന്ന ഓരോ ഇളംകാറ്റിലുംനിന്റെ സ്മരണകളുടെ സൗഗന്ധികപ്പൂക്കൾ…
ചന്ദ്രഘണ്ടാവന്ദനം
രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ. ✍️ ചൊവ്വുള്ളയരുമയാമരുണവർണ്ണിനിചെണ്ടുമലർപ്പോലെ ചേതനയിലായിചേവടിയിലഴകാർന്നനൂപുരമണിയാൽചേലൊത്തുച്ചാഞ്ചാട്ടമാടീടുവാനായി.ചന്ദ്രാകാരമണിഫാലത്തിലഴകാർന്നുചാരുഗ്രാത്രത്തിലലങ്കാരാടയാഭരണംചങ്ങാത്തമോടുള്ളകിങ്ങിണിസ്മേരംചലാചലമെല്ലാമാകർഷമായലിയുന്നു.ചന്ദ്രഘണ്ടാകാന്തിയിന്ദുഗോപമായിചാരെമഴയോടുപെയ്തിറങ്ങുമ്പോൾചിലമ്പൊലിതൂകുന്നനേർത്തനാദംചന്നം ഛിന്നമായി തൂകിയടരുവാൻ .ചണ്ഡവേഗിനിയചഞ്ചലമാർന്നങ്ങുചേതനയിലായൂർജ്ജപ്പൂർണ്ണമാകേചലനജലോച്ഛ്വാസവാണിയാലാനന്ദംചാരത്തണഞ്ഞങ്ങുദദ്രതയാർന്നു.ചാരിതാർത്ഥ്യമോടേകുന്നനുഗ്രഹംചെയ് വിനയെല്ലാമുത്തമമാക്കാൻചേഷ്ടകളിലേപാംശുവൊഴിച്ചാഹാചുമതലാബോധത്തിലേകാഗ്രമാക്കും.ചന്ദ്രഗ്രഹണംപോലജ്ഞതയാലെചിതലരിച്ചൊടുക്കുന്ന വാരകകൾചാരുനയനാഗ് നിയാലുരുക്കുവാനുംചേരേണ്ടതനുചിതംചേർക്കാനായും.ചോരിവർണ്ണാകാരക്കാന്തിയാലെചാലെയലിയുന്നഷ്ടൈശ്വര്യസിദ്ധിചാരുദീപ്തിയായിയുരിത്തിരിഞ്ഞ്ചാലായിത്തീരുന്നഭാസിലായാകാരം.ചട്ടമാഗമതത്ത്വവിതാനനിദർശനംഛിദ്രമൊഴിക്കാനുള്ള ഹേതുവാകെചേതനയേയെല്ലാമുത്തമമാക്കാൻചൂഡയിലറിവായവിജ്ഞാനകമലം.ചീത്തയായുള്ളവൃത്താന്തമെല്ലാമമ്മചിത്തശുദ്ധിയാൽ നിവർത്തിയാക്കേചതുരതയോടേകുന്നുപദേശമോടെചിഹ്നമാക്കുന്നാധാരസ്വസ്തിച്ചക്രം.ചിന്താവിഷയമാത്മാനാത്മവിവേകംചഞ്ചലച്ചിത്തത്തിൽവേർതിരിക്കേചിത്രമാകുന്നോരാത്മബോധോദയംചീട്ടുപോലുള്ളിലെഴുതീടുവാനായമ്മ.ചികുരകാന്തിയിലാകാശമണ്ഡലംചുട്ടിയിലായിതാപ്രകാശഗോളങ്ങൾചോലപ്പോലാനന്ദകടാക്ഷപ്പുഞ്ചിരിചുവടിലതിമഞ്ജുളനർത്തനമുദ്രയും.ചിതാനന്ദനിലാദരവോടലിയുമ്പോൾചാരത്തിരുന്നൊത്തു സല്ലപിക്കാനുംചക്രവർത്തിനീശ്രീവിലാസത്താലേചിലയിടങ്ങളിൽ സംഹാരരുദ്രയായി.ചന്ദനത്തൈലസുഗന്ധംപൂശുമ്പോൾചാരുഗാത്രാംഗശൃംഗാരചേഷ്ടയാൽചേതസ്സാമാകർഷണമാതംഗിയായിചന്ദത്തിലാരെയുംവശ്യമാക്കാനായും.ചരാചരങ്ങൾക്കാശ്രയനിദാനമായിചാരിതാർത്ഥ്യമേറിയരുളുമ്പോളോചാരിത്രശീലമാരക്കേളിയേൽക്കാതെചാരേച്ചിരിക്കുന്നദുർഗ്ഗാകന്യയായും.ചാരുശാഖയിലേപ്പൂങ്കുയിൽനാദമായിചിലമ്പൊലിയാൽവിശ്രുതദീപ്തിയിൽചൂഢാമണിയായചന്ദ്രഘണ്ടയായമ്മചിന്മയരൂപമായാരിലുമലിഞ്ഞീടുന്നു.ചണ്ഡാഗുണനുപ്രഹരമേകുന്നുചിതംചരണദാസർക്കാനന്ദലബ്ധിയാലെചിതാമോദലോകത്തിലെത്തിയാൽചിന്മയരൂപത്തിലലിഞ്ഞുച്ചേരാനും.
