കളിയാട്ടം

രചന : ശ്രീജിത്ത് ഇരവിൽ ✍️ അമ്മ പൂർണ്ണഗർഭിണിയാണ്. ആ കാരണം കൊണ്ട് അച്ഛന്റെ കൂടെ കളിയാട്ടം കാണാൻ പോകാൻ എനിക്ക് കഴിഞ്ഞില്ല. അവിടുത്തെ കളിപ്പാട്ട ചന്തകളെ കണ്ടും തൊട്ടും നടക്കാൻ വല്ലാതെ ആഗ്രഹിച്ചിരുന്നു.‘അതെന്താ ഞാൻ പോയാൽ..?’വേദന വന്നാൽ ആരെയെങ്കിലും അറിയിക്കാൻ…

അവകാശം

രചന : രവനിഷ് രാമൻ ✍️ ജനിച്ച നാൾ തൊട്ടേ കൂടെയുണ്ടായിരുന്നുശ്വാസത്തിനും സ്വപ്നത്തിനും അവകാശം;സ്വന്തം വഴികളിലൂടെ നടക്കാൻ പോലുംഅന്യന്റെ അനുവാദം കാത്തുനിൽക്കുന്നു!അതിരുകൾ തീർത്ത് ചിലർ നിൽക്കുന്നു,അവകാശങ്ങൾ അളന്നുതരുന്നു;ജന്മം നൽകിയ സ്വാതന്ത്ര്യത്തിനു മേൽഅധികാരത്തിന്റെ വേലികൾ ഉയരുന്നു.സ്നേഹമെന്ന പേരിൽ ചില കൈകൾഹൃദയത്തിനു ചുറ്റും ചങ്ങലയിടുന്നു;ചിറകുകൾ…

നഷ്ടങ്ങളുടെ ഉമ്മറപ്പടി…: ഗദ്യകവിത…

രചന : ബദറുദീൻ പികെ.. ✍️ ഒരുപാട് കാലങ്ങൾക്ക് ശേഷംഞാൻ ആ പഴയ വീട്ടിലേക്ക് തിരിച്ചു നടക്കുകയാണ്.കാൽച്ചുവട്ടിൽ പൊടിഞ്ഞുപോയ വഴികളിൽഇപ്പോഴും പഴയ മരങ്ങളുടെ മണം ബാക്കിനിൽക്കുന്നുണ്ട്.കതക് തുറക്കാൻ ആരുമില്ലെങ്കിലും തുരുമ്പെടുത്തകുറ്റിയിട്ട വാതിൽ എന്നെ നോക്കി കൺമിഴിച്ചു നിൽക്കുന്നുണ്ട്.ഉമ്മറത്തെ ചായ്പ്പിലിരുന്ന പഴയ മൺചട്ടിയിൽആരോ…

ഉന്മാദത്തിന്റെ ശാന്തത🔥🌿🔥

രചന : ആർച്ച ആശ ✍️ ഉള്ളം വല്ലാതെ വിങ്ങുമ്പോൾകവിത വിരൽത്തുമ്പ് വിട്ട്ആദിത്യനൊപ്പം ആഴിയിലിറങ്ങും.കരളുരുകിയൊഴുക്ക് തുടരുമ്പോൾദ്രുതമന്ദഗതിയിലിളകിമറിയുന്നഞാവൽപ്പഴത്തിന്റെ ചായങ്ങൾ ചാലിച്ച്,മിഴി കവിളിലേക്ക് നേർത്ത ചാലിട്ട്മുഴുത്ത തുള്ളികൾ തള്ളിനീക്കിഒരു പുഴയൊരുക്കുന്നു.ഹൃദയമൊരുവേള ഉടമ്പടി തെറ്റിച്ച്താളമില്ലാതെ ഓടിത്തുടങ്ങുമ്പോൾഅലസമായ് ഉടൽ വാടിയൊടിയുന്നു.ധമനികൾ അതിവേഗം ചലിക്കുമ്പോൾചുടുരക്തകണികകൾ നുരഞ്ഞുപൊങ്ങിസിരയൊഴുക്കുകൾ ഗതിമാറിയകലുന്നു.ഉയർന്നു തെറിക്കുന്ന…

ഈ മനോഹരതീരം

രചന : രാജേഷ് പി ആർ ✍️ ഈ മനോഹരമാം തീരത്തു തരുമോഎനിക്കിനിയൊരു ജന്മം കൂടി.കാവ്യപതിയാം വയലാറിൻ വരികൾനാളേയില്ലിനി ഭൂജീവിതമെന്ന്.മാനുഷ ജൈവീകാകർഷണം പ്രണയംനിർമ്മല നിരാമയ സ്നേഹംആദ്യകാഴ്ചയിലൂറിടുമിഷ്ടമത്രേഅന്ത്യം വരേ തുടരേണ്ട ബന്ധംസംസ്കാരം ! എന്തിനേ ചെറുക്കുന്നുതിനെമതം എന്തിനേ നിഷേധിക്കുന്നുജന്മാവകാശം സമൂഹത്തെറ്റിൽ കുടുക്കുംവർത്തമാനം സ്വീകര്യമല്ല…

” ചിലതുണ്ട് മറതിയ്ക്കറുതിയില്ലാത്തവ”

രചന : മേരിക്കുഞ്ഞ്. ✍️ അനന്തയുടെവധുവായൊരു മകൾ;വെൺപൂക്കളണി –ഞ്ഞൊരുങ്ങി….കിടപ്പാണ്മൃത്യുവിന്റെമണി മഞ്ചയിൽഉൾക്കിടിലങ്ങൾ സർവ്വംഘനീഭവിച്ച ,മഞ്ഞു വെണ്മയുടെവിതാനച്ചുവട്ടിൽ….മുറ്റത്തെ പന്തലിൽ .പ്രിയ സുഹൃത്തിന്റെകൊച്ചു പുത്രിയാണവൾ.ആദ്യമായ് അവളെ കണ്ടതിന്നലെ….അതും ഇമ്മട്ടിൽമുഴങ്ങുന്നു മൗനത്തിൽഉള്ളമർന്ന വേദന.ഭൗമികമായവൾക്കുള്ളതെല്ലാംമണ്ണിനെ തിരിച്ചേൽപ്പിക്കാൻഅവൾസെമിത്തേരിയിൽഎത്തിച്ചേരുന്ന നേരംഎത്തിക്കഴിഞ്ഞു.മൃത്യുവിൻ ചെന്തീ –ച്ചിറകും വീശി –യെത്തിയ മാലാഖമെല്ലെയ വളെ –തൊട്ട മാത്രയിൽ…

ജനനീ ജൻമഭൂമി

രചന : എം പി ശ്രീകുമാർ ✍️ മഞ്ജുകൈരളി മധു നിറയുന്നഅഞ്ജിത കേരളമെ ജയിക്കുകശിഞ്ജിതമോടെ നിൻ ചാരുനൃത്തം ക-ണ്ടഞ്ചിടട്ടെ സമസ്ത ലോകങ്ങളും !നിരനിരയായി കേരങ്ങൾ നിന്നുനിറപീലി നീർത്തി ചാമരം വീശിചന്ദ്രശോഭയിൽ ചേലോടെയാതിര-നൃത്തമാടുന്ന ചാരു മലയാളം !ശിരസ്സുയർത്തി സഹ്യാദ്രി കിഴക്കുംഅലയടിക്കുന്നാഴി പടിഞ്ഞാറുംഅനന്തശായി കണക്കെയങ്ങനെപള്ളികൊള്ളുന്നയെൻ…

കുഞ്ഞോം: ഓർമകളുടെ കാട്ടുവഴികൾ

രചന : മജിദ നസീം ✍️ “എത്ര കോടാനുകോടി മരങ്ങളാണ് ഈ ഭൂമിയിൽ! ഓരോന്നിനും ഓരോ ഛായ. പടച്ചോന്റെ കുദ്രത്ത് കണ്ടോ!”ഉമ്മ മരങ്ങളെപ്പറ്റി വാചാലയായി.ഒച്ചയും പടയും ഒഴിഞ്ഞ ഒരു വൈകുന്നേരം. ചെടികൾ നനയ്ക്കാനിറങ്ങിയതാണ്. വയനാട്ടിലേക്ക് വന്ന അന്നുമുതലേ എനിക്കുള്ള സംശയമാണ്, ഇവിടെ…

തോന്നൽ

രചന : കെ.ആർ.സുരേന്ദ്രൻ✍️ എന്നോ,എവിടെയോകണ്ട് മറന്നപോലെ.ജീവിതത്തിന്‍റെഏതോ കല്പടവിൽപരസ്പരം പരിചയപ്പെട്ടത് പോലെ.ഏതോ കിനാവിന്‍റെപൂന്തോട്ടത്തിലെഒരു പനിനീർപ്പൂ മുടിയിൽകുത്തിവെച്ചത് പോലെ.ഏതോ അസുലഭനിമിഷത്തിൽനെറുകയിൽ പ്രണയസിന്ദൂരംചാർത്തിയ പോലെ.ജീവിതത്തിന്‍റെഏതോ നാല്ക്കവലയിൽപരസ്പരം യാത്ര പറയാതെപിരിഞ്ഞുപോയ പോലെ.തമ്മിൽ കണ്ടതും,ജീവിതത്തിന്‍റെഏതോ കല്പടവിൽ പരിചയപ്പട്ടതും,കിനാവിന്‍റെ പൂന്തോട്ടത്തിൽമുടിയിൽ പനിനീർപ്പൂചാർത്തിയതും,ഒരസുലഭനിമിഷത്തിൽപ്രണയ സിന്ദൂരംനെറുകയിൽ ചാർത്തിയതും,പരസ്പരം യാത്ര പറയാതെപിരിഞ്ഞതുംവെറുമൊരു തോന്നൽ പോലെ.എല്ലാമൊരു…

‘പ്രാഗ് അസ്ട്രോണമിക്കൽ ക്ലോക്ക്’

രചന : © ജോർജ് കക്കാട്ട് ✍️ ലോകത്തിലെ ഏറ്റവും പഴക്കമേറിയതും ഇപ്പോഴും പ്രവർത്തിക്കുന്നതുമായ ജ്യോതിശാസ്ത്ര ഘടികാരമാണിത്: പ്രാഗിലെ ഓൾഡ് ടൗൺ ഹാൾ ഗോപുരത്തിൽ സ്ഥിതി ചെയ്യുന്ന ‘പ്രാഗ് അസ്ട്രോണമിക്കൽ ക്ലോക്ക്’മധ്യകാല എഞ്ചിനീയറിംഗിന്റെ അസാധാരണമായ ഒരു മാസ്റ്റർപീസ് ആണിത്. 1410-ൽ ഘടികാര…