” അത്രമാത്രം “

രചന : ഷാജു. കെ. കടമേരി ✍️ ആഴങ്ങളിലേക്ക്ഓടിക്കിതച്ച് ചുവട് തെറ്റിവഴുതി വീഴേക്കാവുന്നഇത്തിരി സ്ഥലത്ത്ചവിട്ടി നിന്ന്ലോക ഭൂപടം വരയുന്നകഴുകൻ കണ്ണുകൾ .കാലം നിവർത്തിയിട്ടആകാശത്തിന്റെഅതിരുകളിലേക്ക്പോലും ചിറകടിച്ചുയർന്ന്ഗർജ്ജിക്കുന്നമഴമേഘങ്ങൾക്കിടയിലൂടെചിറകിനടിയിലൊതുക്കാൻവെമ്പുന്ന തലതെറിച്ചചിന്തകൾനിലച്ച് പോയേക്കാവുന്നചെറു ശ്വാസത്തിനിടയിലൂടെപിടഞ്ഞ് കൂവുന്നു.അളന്ന് തീരാത്തത്രഗ്രഹങ്ങൾചുരുളുകൾക്കുള്ളിൽനിന്നും നിവരുന്നു.കൊടുങ്കാറ്റൊന്ന്ആഞ്ഞ് വീശിയാൽമഴയൊന്ന് നിലതെറ്റിപെയ്താൽകടൽ ഒരു നിമിഷം കരയെആഞ്ഞ് പുണർന്നാൽമഹാമാരികൾക്കിടയിൽനമ്മൾവട്ടപൂജ്യമാവുമ്പോൾദുരിത…

ജവാന്മാർ പാടുന്നു… ❤️

രചന : രാജു വിജയൻ ✍️ ഭാരതാംബേ….ഭാരതാംബേ….ഭാരതാംബേ നിൻ മക്കൾ ഞങ്ങൾനിന്നെ കാക്കുന്നോർ…കരളു തുളയ്ക്കും വെടിയുണ്ടകൾ തൻമുന്നിൽ നിരക്കുന്നോർ… അമ്മേമുന്നിൽ നിരക്കുന്നോർ…കാപാലികർ തൻ നിണകരമാലെനിന്നെ മുറുക്കാതെകാറ്റും, കോളും കൂസാതെന്നുംകാവലിരിക്കുന്നോർ.. കാവൽ-ക്കോട്ടപ്പണിയുന്നോർ…ഞങ്ങളൊഴുക്കും ഓരോ തുള്ളിചോരയുമോരോ തൂണുകളാവുന്നു.. പൊട്ടാ-തൂണുകളാകുന്നു…ആ തൂണും പൊട്ടിച്ചമ്മയെ വെട്ടാ-നില്ലൊരു കരവാളും,…

” അത്ഭുതം “

രചന : മേരി കുൻഹു ✍️ അമ്മയ്ക്ക് നല്ലചെവിടോർമ്മയാണ്.പട്ടാമ്പിയിൽ തീവണ്ടികൂക്കുന്നതുംനിലം വിറയ്ക്കുന്നതുംനാട്ടുദൂരത്തിന്നപ്പുറത്തുംഇരുൾപ്പരപ്പിന്നിപ്പുറത്തുംഅമ്മ പതിവായി അറിയും.എന്നും പറയും ,കിടക്കപ്പായയിൽനടു നൂർക്കും നേരം……ഒന്നു പോയി കാണാർന്നു.അങ്ങനെയാണ്മൊലക്കുട്ടീനെഒക്കത്തെടുത്ത്തട്ടിത്തടയുന്നോനെഅപ്പൻ്റെ തോളത്തിരുത്തിപിന്നൊരുത്തനെവല്ല്യേച്ചീടെ വിരലിൽതൂക്കി,രണ്ടാമൻ വിരുതനെരാജാവാക്കി, കൈവീശിച്ച്നാഴിക പന്ത്രണ്ടും താണ്ടിപട്ടാമ്പിയിലെത്ത്യേതുംവാസൂൻ്റെ ചായപ്പീട്യേകേറിവാഴയിലയില് കുത്തിയിട്ടചുട്ട പുട്ട് കടലച്ചാറിൽ കുഴച്ച്ഉരുട്ടിക്കഴിച്ചതുംപാൽച്ചായ ഊതിയൂതിപതുക്കനെ കുടിച്ചതും……ഹായ്…

പ്രത്യാശാതാരകം

രചന : തോമസ് കാവാലം ✍️ (കഴിഞ്ഞദിവസം കാലം ചെയ്ത അഭിവന്ദ്യ ഫ്രാൻസീസ് മാർപാപ്പയ്ക്ക് അശ്രുവിൽ കുതിർന്ന ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഈ എളിയ വരികളെ സമർപ്പിക്കുന്നു.) എളിമയൊന്നിനാൽ എഴുതിവെച്ചൊരുവിളിയായി ജീവിച്ച കർമ്മയോഗിതെളിഞ്ഞ മാനസമാനത്തു രുവായവെളിച്ചമായൊരു സൂര്യനവൻ.ഹൃത്തിനാൽ സംവദി,ച്ചാത്മീയനന്മകൾമുത്തായി വാരി വിതറിയവൻസത്തായമാനവദർശനം നൽകിയുംഉത്തമ…

ഉണരൂ.. വേഗമുണരൂ..

രചന : മംഗളൻ’കുണ്ടറ✍️ എന്നിലെ പ്രേമപുഷ്പമാല്യം നിൻമുഗ്ധ കണ്ഠത്തിൽ ചാർത്തിടട്ടെ ഞാൻസടകുടഞ്ഞെഴുന്നേൽക്കുക നിൻപാദപത്മം ചടുലമാക്കുക..ലാസ്യ നടനനോത്സവത്തിനായ്തങ്കച്ചിലങ്കയണിഞ്ഞീടുക..താളലയമോടെചുവടുകൾവെച്ചുന്മാദനർത്തനമാടിടാം..സ്വരഗുണങ്ങളെഴും ഗാനവുംഹസ്താംഗിത മുദ്രാ നടനവും..ഇടിമുഴക്കം തോൽക്കുമുച്ചത്തിൽചിലങ്കയൊലിയും മുഴങ്ങണം..പാദചലന ത്സടിതി കാൺകേദേവലോകമതിശയിക്കണം..മുനിവരന്മാരുമുണരണംജപം വെടിഞ്ഞു നൃത്തമാടണം..സ്വർഗ്ഗസീമകൾക്കപ്പുറത്തെഴുംഇന്ദ്രസദസ്സാകെയിളകണം..അപ്സരസ്സുകൾ ഗുരുത്വമോടെതവ പാദപത്മം വണങ്ങണം..സ്വരകന്യകമാർ ശ്രുതിമീട്ടിനമുക്കനുപല്ലവി പാടണം..ദേവലോകമിളകിയെത്തിയാചാരുനർത്തനമാസ്വദിക്കണം..ഉണരൂ.. വേഗമുണരൂ.. എൻ്റെപ്രണയ പുഷ്പഹാരമണിയൂ..

മഞ്ഞക്കിളിയുടെ സന്ദേശം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍️ മഞ്ഞക്കിളിയിണകൾമാമരക്കൊമ്പിലൊന്നിൽകൂടൊന്നു കിട്ടിയല്ലോഎത്രയും ഭംഗിയായിപെൺകിളിയാളൊരുനാൾമുട്ടയിട്ടു വെച്ചു കൂട്ടിൽഅടയിരുന്നു കുഞ്ഞിക്കിളിഒന്നു വിരിയാൻദിവസങ്ങൾ കടന്നു പോയിപെൺകിളിയിന്നു കേട്ടുകുഞ്ഞിക്കിളിമകളുടെ ശബ്ദംമധുരമൂറുന്ന ശബ്ദംആൺകിളിയും കുടെ തന്റെപെൺകിളിയും ഒത്തു ചേർന്നുആനന്ദമോടെ കുകിക്കുറുകികൊക്കുരുമ്മിപ്പുണർന്നുദിവസങ്ങളായി രണ്ടൂപേരുംകൊക്കിൽ തീറ്റയുമായികുഞ്ഞിക്കിളിക്കു നൽകിപാലിച്ചു പരിചരിച്ചുഅന്നൊരു നാളിണക്കിളികൾതീറ്റതേടി ഏറെ ദൂരംപാറിപ്പറന്നു…

വിധവകളും മനുഷ്യരാണ്!

രചന : റിഷു ✍️ ലോകത്തിൽ തന്നെ അധികമാരും എത്തിനോക്കാത്ത വിഭാഗമാണ്വിധവകളും അവരുടെ മക്കളും..!ഒരുപക്ഷെ പാതിവഴി ഒറ്റക്കായി പോകുന്ന ഇവർ അനുഭവിക്കുന്ന അപമാനവും അപവാദവും വിമർശനങ്ങളും മറ്റു മനുഷ്യ ജീവിതങ്ങളെക്കാൾ വിഭിന്നവും മറക്കാനും പൊറുക്കാനും കഴിയാത്തതുമായിരിക്കും. മാനവ രാശിക്ക് തന്നെ എന്തോ…

മതമൊരുഭ്രാന്ത്

രചന : അനൂബ് ഉണ്ണിത്താൻ ✍️ കണ്ണേ മടങ്ങുകമനസേ മരിക്കുകഇഹലോകവാസംമടുത്തില്ലെയേവർക്കുംഎന്തു കാണുവാനിനിനന്മയെന്നേ കടന്നുപോയി ….ജാതിമതചിന്തകൾഉള്ളറയിൽ ചങ്ങലക്കുള്ളിൽവെറുമൊരു തടവ് മാത്രംഏതു നിമിഷവും മതംമതമെന്നു തന്നെവെടിയുണ്ടയായും ഉതിർക്കുന്നു മതരാക്ഷസർമതം കൊണ്ടു മദിക്കുന്നു….ഒരു മതമെന്നു കാണികൾക്കുമുൻപിൽ പ്രഹസനംമതം രണ്ടെന്നുള്ളിൽആക്രോശിക്കുന്നനുനിമിഷം മതഭ്രാന്തർ …ചോര പകരുമ്പോൾ ഏകമതമെന്ന്ജീവൻ തുടിക്കുമ്പോൾമതം…

സൗഹ്യദം

രചന : റിഷു റിഷു ✍ സീമ അരവിന്ദന്റെ മെസ്സേജ് വന്നപ്പോൾ ഞാൻ റെയിൽവേ സ്റ്റേഷനിലായിരുന്നു.“മാഷേ..”ഉം..“മറന്നോ മാഷേ..കുറച്ചു ദിവസങ്ങളായി ഒരനക്കവുമില്ലല്ലോ..”അവിടുന്നും അനക്കമൊന്നും കണ്ടില്ലല്ലോ..“ആഹാ.. മാഷ് തിരിച്ച് പറയാനും പഠിച്ചോ..?”ചിലരുടെയടുത്ത് മാത്രം പിടിച്ച് നിൽക്കാനുള്ള ഊർജ്ജിത ശ്രമമായി കണ്ടാൽ മതി..“പോടാ കള്ള മാഷേ..…

”ഗായകനുണരുന്നു”

രചന : കല്ലിയൂർവിശ്വംഭരൻ.✍ ഞാനുറങ്ങിയില്ലയെന്നിലെ ഗായകനുണരുന്നുവീണപോൽവിരൽമീട്ടുന്നൊരെൻജീവതതന്ത്രിയിൽഗായകനുണരുന്നു.കേൾപ്പതില്ലയോനിങ്ങളെൻപാട്ടുകൾ?ശബ്ദകോലാഹാലങ്ങൾക്കിടയിലും,കാറ്റുവന്നൊച്ചവയ്ക്കുന്നു കൊടുംകൂരിരുട്ടിലും.മൂടിപ്പൊതിഞ്ഞകാർമുകിലുകൾക്കിടയിലും,ഭീതിയാർന്നൊരുശബ്ദമെന്തിതു?വായുവിൽപൊതിഞ്ഞൊരെൻസാന്ദ്രമാംമൗനസംഗീതം കേൾപ്പതില്ലയോ നിങ്ങൾ?പ്രേമംമൂലം സ്വപ്നസുഖം അനുഭവിക്കുന്നൊരെൻപ്രതികാരദാഹത്തെയുംരാഗാർദ്രമായ് വർണ്ണിച്ചു നിൽക്കുന്നുഞാൻ.താഴ്വരയൊക്കെയും പിന്നിട്ടൊരാട്ടിടയൻ ഗാഢംപുണരുന്നുനിങ്ങൾഎന്നിലെ പാട്ടുകേൾപ്പതിനായ്ഞാനുറങ്ങുന്നീല്ല എന്നിലെപാട്ടുറങ്ങുന്നില്ല,കേവലം നാട്യമിതെന്തിനെന്നാരോ പറയുന്നു?കത്തുന്ന തീയ്യിലെന്നീണങ്ങൾപൊള്ളുന്നു.മറ്റൊരാളൊത്തുഞാനാഹ്ലാദം പങ്കുവയ്ക്കുന്നു.ദുഃഖങ്ങളാൽരക്തമൊലിച്ചു നില്ക്കുന്നൊരുവെറുമസ്ഥിപഞ്ഞ്ജരമെന്റെ ചിന്തകൾ.നക്ഷത്രങ്ങൾശൂന്യമായ് കൂരിരുൾമൂടുന്നു വസ്ത്രംനനച്ചുകൊണ്ട് പുഴവക്കിൽ ഞാനിരിക്കുന്നു.വാക്കാൽ പുഷ്പങ്ങൾവർഷിക്കുന്നവർകുറ്റപ്പെടുത്തുമ്പോഴുമെന്നിൽ കവിതതൻഗായകനുണരുന്നു.ഞാനുറങ്ങുന്നില്ല എന്നിലെ ഗായകനുണരുന്നു…