പുലർകാല സ്വപ്നങ്ങളുടെ ഗീതം

രചന : ഉണ്ണി ഗുരുവായൂർ✍ കാലത്തിൻ കരിമ്പടം മാറ്റിടുന്നു ഭൂമി,കാൽചിലമ്പൊച്ചയോടെ പുതുവത്സരം.ഇലപൊഴിയും ശിശിരത്തിൻ ഓർമ്മകൾ മായ്ച്ചു-ന്നിതളിലായ് വിരിയുന്നു ഹിമകണങ്ങൾ.ഇന്നലെപ്പെയ്ത തോരാത്ത കണ്ണുനീർ തുള്ളികൾമണ്ണിലലിഞ്ഞൊരു വളമായ് തീരട്ടെ.നഷ്ടങ്ങളല്ലിനി, നേട്ടങ്ങൾ കൊയ്യുവാൻനെഞ്ചിലൊരു തരി കനലായ് ജ്വലിക്കട്ടെ.മണ്ണിൽ തകർന്ന കിനാവുകൾ തൻ ചാര-ത്തിന്നൊരു കനലായ് നാം…

വർഷാഗമനം

രചന : അനിഷ് നായർ✍ ഒരുമിച്ച് ഇങ്ങനെ,എല്ലാം കണ്ടു കണ്ട്,മിഴികൾ കുളിർന്നും,മനസ്സ് നിറഞ്ഞും,തമ്മിൽ പുണർന്നും,പെയ്തു നിൽക്കുന്നവർഷാനന്ദങ്ങളിലേക്ക്നമുക്ക് കൈകോർത്ത്നടന്നു പോകാം.ചിലപ്പോൾ,നിശ്ശബ്ദത തന്നെയാണ്നമ്മുടെ വാക്കുകൾ;എന്നാൽ ചിലപ്പോഴോ,ഈ ചിരിക്കിലുക്കങ്ങൾമഴത്തുള്ളികളെതോൽപ്പിക്കും.അറിഞ്ഞും നിറഞ്ഞുംവഴിയിലൊളിഞ്ഞകുഴികളൊഴിഞ്ഞുംനാം യാത്ര തുടരും….ഒന്നിച്ച് നനഞ്ഞ്,ഒന്നിച്ച് നടന്നാൽ,ഭാരം കുറഞ്ഞമേഘം പോലൊഴുകാമെന്ന്കാതിലാദ്യം പറഞ്ഞതാരാണ്!മരങ്ങളുടെകാൽച്ചിലമ്പൊലിയായഇലക്കിലുക്കങ്ങൾനമ്മുടെയുള്ളിൽ വന്ന്ജതിയുണർത്തുമെന്നും ….മുകിലുകളുടെപാദസര മഴക്കിലുക്കങ്ങൾ,അത്രമേൽസ്നേഹിക്കുമാത്മാക്കളെലാസ്യ നടനമാടിച്ച്ഇണചേർക്കുമെന്നും…ഓരോ…

പുതുവർഷമേപ്പൂത്താലമെടുത്താലും

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ✍ പുതുവർഷമിറയത്തുയാദരവാലെപേറുന്നൊരായിരം പൂത്താലങ്ങൾപുലരിയിലൊരു പുഴയൊഴുകീടുന്നുപുഞ്ചിരിപ്പാലൊളിപ്പരന്നുപ്പൊങ്ങി.പതനമെല്ലാമൊഴിയാനായൂഴിയിൽപയോധരമുന്നതമുലഞ്ഞുലഞ്ഞ്പരിശ്രീയേകുവാനായിയൊരുങ്ങിപേമാരിയല്ലിറ്റുപ്പുഷ്ക്കരമൂറുന്നു.പ്രഭാതഭേരിയാലുടുക്കുംക്കൊട്ടിപ്രണവമുണർത്തുന്നപ്പുണ്യഗേഹംപ്രാണേയമായ സുരലോകമിങ്ങുപൂമുഖത്തെത്തുന്നുപ്പൂമാതുമായി.പാവനമായൊരാ കീർത്തനങ്ങൾപൂന്തെന്നൽ പാടുന്നു ഇമ്പമായിപോരിമയില്ലാഗ്രാമക്കലികകൾപെരുമയിലാദ്രം വിടർന്നീടുവാൻ.പാടത്തൊരായിരംപ്പൂത്തിരികത്തിച്ചുപൂത്തു തെളിയുന്നുച്ചേലിലായമ്പോ!പക്കമായൊരാപ്പൂർണ്ണിമയിലായിപ്രാതമേകുന്നൊരാചാരമഹിമയും.പ്രണാമമായൊരാ ഹരിതാഭകൾപ്രാണനിലേകുന്ന ജീവതാളത്തിൽപൂജിച്ചിടുമാരും ആരാമകാന്തിയേപാണത്തുടിയിലായെന്നന്തരംഗം.പാടുന്ന താളത്തിൽ തുള്ളുന്നവർക്ക്പ്രേരകമേകുന്ന നളിനകാന്തങ്ങൾപൂമെയ്യഴകിലേ ആകർഷണത്തിൽപാരിലേപ്പരിമളം തൂകിപ്പരന്നെങ്ങും.പരിജനമെങ്ങെങ്ങുമാമോദത്താൽപിറവിയേപ്പുൽകുന്നപുണ്യതിഥിയിൽപ്രീതിയോടൊന്നിച്ചൊന്നാസ്വദിക്കാൻപാലമരച്ചോട്ടിലെത്തുമോ ; കൂട്ടരേ ?പ്രമദവനത്തിലെ ഭാജനങ്ങൾപ്രാകൃതമായൊരാപ്പാണിയേന്തിപ്രാണത്തുടിത്താളവൃത്തങ്ങളിൽപുരാണാദികഥകളെയുദ്ധരിച്ചു.പണ്ട് കാലത്തെ പതിവ് താളങ്ങൾപയ്യവേ…

പുതുവത്സരത്തിലെ കാറ്റു സ്ത്രീയുടെ ഇതിഹാസം

രചന : ജോർജ് കക്കാട്ട് ✍ മൂടൽമഞ്ഞിന്റെ മക്കളേ, എന്നെ കേൾക്കൂ,വാക്കുകളുടെ തീയോട് കൂടുതൽ അടുക്കുക, കാരണം ഞാൻ ഇപ്പോൾ നിങ്ങളോട് പറയുന്നത് വർഷം ശ്വാസം അടക്കിപ്പിടിച്ചിരിക്കുന്ന സമയത്ത് മാത്രമേ കേൾക്കൂ.പഴയ കാലത്ത്, സമയം ഒഴുകുന്നില്ല, ശ്വസിക്കുന്നു എന്ന് ആളുകൾക്ക് ഇപ്പോഴും…

പുതുവർഷപ്പുലരിയിൽ

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ ഹർഷമോടുണരുന്നതാം നവ വർഷമേ,ആനന്ദഭരിതമായുണരുമെൻ ഹൃദയമേ,സദയം കൊതിക്കുന്നുദയ മഹിതസ്മിതം,ഹരിതാഭമായുയർത്തേണമെൻ ഗ്രാമ്യകം. പുത്തൻ പ്രതീക്ഷാ പുലരിപോലനുദിനംനിത്യോപകാരപ്രദം സ്തുത്യ ജീവിതംസുകൃതമായാമോദ ചിന്തകൾപ്പകരുന്ന-കാവ്യമായുണരട്ടെയോരോ പ്രഭാതവും. കാലങ്ങളോരോന്നും രമ്യവർണ്ണങ്ങളിൽനന്മയാനുപമ സ്നേഹമായനുദിനംകളകളംപാടുന്ന യരുവിതൻ ഗാനമായ്കമനീയമായുമുണർത്തട്ടെ ജീവിതം. തളിരിട്ടുനിൽക്കുന്നതാം പുണ്യകാലമേ,തഴുകിയുണർത്തുന്നതാം സുദിനതീരമേ,കൈരളീസ്വപ്നമായിവിടെയീ കമനീയ-വാടിയിലൂടൊഴുകുന്നതാ,മരുവി…

മറിയാമ്മ വർഗ്ഗീസ് ന്യൂയോർക്കിൽ അന്തരിച്ചു.

മാത്യുക്കുട്ടി ഈശോ ✍ ന്യൂയോർക്ക്: തിരുവല്ല ഇരട്ടപ്ളാമൂട്ടിൽ പരേതനായ ഈ.ഏ. വർഗ്ഗീസിൻറെ ഭാര്യ മറിയാമ്മ വർഗ്ഗീസ് (മേരി 96) ന്യൂയോർക്കിൽ അന്തരിച്ചു. 1983-ൽ തിരുവല്ലയിൽ നിന്നും ന്യൂയോർക്കിലേക്ക് കുടിയേറിയ മറിയാമ്മയുടെ കുടുംബം ദീർഘ നാളായി ന്യൂഹൈഡ് പാർക്കിലാണ് താമസം. തികഞ്ഞ സഭാ…

പുതുവത്സരപ്പിറവി.

രചന : പ്രകാശ് പോളശ്ശേരി ✍ വിടപറയും രാവിന്റെ വേദനക്കുള്ളിലെൻഅടർന്നു പോയ സ്നേഹത്തിൻ ദലകുടങ്ങൾ .അടർന്നുപോയിയടർന്നുപോയിയവ,യെന്റെ ഹൃദിയിലായിരം മുറിവു ചാർത്തിയതല്ലെ .ഇനിവരില്ല,വരെന്റെഹൃദയാക്ഷരങ്ങളിൽഇനിവരില്ലനനവാർന്നമൃദുസ്പർശങ്ങളുംകൈവിരൽകോർത്തുനാംനടന്നവഴികളിലെകാൽവിരൽപ്പാടുകളുംകടലെടുത്തു പോയിതിരവന്നു മറച്ചോരാലിപികളെ തിരികെചേർക്കുന്നില്ലെൻ ഹൃദയത്തിലുംഇനിവരുന്നോരു പ്രഭാതകിരണങ്ങളെവരവേൽക്കട്ടെ,നിങ്ങളെമനതാരിലേക്കായിഅന്തിച്ചുവപ്പലയാഴിയിൽപതിക്കട്ടെനീലാകാശപ്പെരുമ വളർന്നിടട്ടെഇന്നോ ഉറക്കമില്ലാത്ത രാവിന്റെആലസ്യത്തിൽ പുതുയുഗം പിറന്നിടട്ടെ.✍️

കലണ്ടർ

രചന : പ്രസീദ.എം.എൻ ദേവു ✍ കലണ്ടർമറിച്ച് മറിച്ച്ആറേടിൽ തീരുന്നവൾ,ആദ്യയേടിലെമാസക്കുളി പോലെചുവന്ന അക്കങ്ങളോട്മാത്രം പ്രണയംനടിക്കുന്ന ചിലർ,പാൽക്കാരനും,പത്രക്കാരനുംദിനം പ്രതിയെഴുതുന്നസംഖ്യ കുറിച്ചെഴുതുന്നപ്രണയ ലേഖനം,ചിട്ടി പിടിച്ച നാൾമുതൽക്കുള്ളകൊടുത്തു തീർപ്പുകളെകുത്തും, കോമയുമിടാതെപ്രണയ പലിശകൊണ്ട് തീർത്തജനുവരികൾ,പ്രണയ നാളിൻ്റെവരവറിയിച്ചഫെബ്രുവരി പൂക്കൾക്ക്ഇരുപത്തെട്ടുകാരിയുടെപതം വന്ന തിളക്കം,മാർച്ചൊരുമച്ചാട് മാമാങ്കം പോലെ,അവിടേം ഇവിടേംഉത്സവമേളം,എപ്രിലിൽഊഞ്ഞാലു കെട്ടിയമാവിൻചോട്ടിൽഉണ്ണികളുടെസംസ്ഥാന സമ്മേളനം,മെയിൽകരിക്കിൻകാടിളക്കിപാലക്കാടൻ…

ചതികളിൽ വച്ചേറ്റവും വലിയ ചതി ..

രചന : രാധു ✍ ചതികളിൽ വച്ചേറ്റവും വലിയ ചതി …അത് വിശ്വാസവഞ്ചനയാണ്..അത്രമേൽ പ്രിയപ്പെട്ടവരായിഒപ്പം ചേർത്തുപിടിച്ചിരുന്നചില മനുഷ്യരെയൊക്കെപിന്നീടൊരിക്കൽഅത്രമേൽ നമ്മൾവെറുത്തിട്ടുണ്ടെങ്കിൽഅത് നമ്മളോട് കാണിച്ചവിശ്വാസവഞ്ചനകൊണ്ട്മാത്രമായിരിക്കും …അതൊഴിെകെയുള്ള എന്തുംഇന്നല്ലെങ്കിൽ നാളെനമുക്ക് ക്ഷമിക്കാം ….ഇത് പക്ഷേ …പ്രത്യേകിച്ച് , ഒപ്പം നടന്നവരോട്ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല …ക്ഷമിക്കരുത്നിഷ്കളങ്ക ഭാവം…

പുതുവത്സരം.

രചന : മംഗളാനന്ദൻ ✍ ഇരുപത്തിയൊന്നാം ശതകത്തിൽ നിന്നുംഒരു വർഷം കൂടി കൊഴിഞ്ഞു പോകവേ,പടിയിറങ്ങുന്ന ‘ഡിസംബറിന്നു’ നാംവിടചൊല്ലാൻ രാവിൻ കുളിരിൽ നില്ക്കവേ,അകലെ നിന്നാഴിത്തിര മുറിച്ചെത്തുംഅശുഭവാർത്തകൾ ഭയം പകരുന്നു.കടൽ കടന്നെത്തും പുലരിക്കാറ്റിനുവെടിമരുന്നിന്റെ മണമുണ്ടിപ്പൊഴും.പകയൊടുങ്ങാത്ത ഡിസംബറിൻ മുന്നിൽചകിതചിത്തയായ് ‘ജനുവരി’ നില്പു.നിരന്തരം നാശം വിതയ്ക്കുവാൻ മിസ്സൈൽപരസ്പരം…