പ്രണയത്തിൻ്റെ ചാരം

രചന : സെഹ്റാൻ ✍️. സിഗററ്റ് പോൽ പുകയുന്ന രാത്രി.ഏകാന്തതയുടെ കടുംചുവപ്പുകലർന്ന മദ്യം.ആകാശത്തുനിന്നുംനിരനിരയായിറങ്ങി വന്നസീബ്രാക്കൂട്ടം ഡൈനിംഗ് ടേബിളിലെജഗ്ഗിൽ നിന്നും വെള്ളം കുടിച്ച്അലസം വിശ്രമിക്കുന്നു.കർട്ടൻ വലിച്ചിട്ട് കാഴ്ച്ചയിൽനിന്നുമവയെ മറച്ചുകഴിയുമ്പോൾപൂച്ചയെപ്പോൽ പാദപതനശബ്ദംകേൾപ്പിക്കാതെ മെല്ലെമെല്ലെയതാഅവൾ!ചിതറിയ നീളൻമുടി.അധരച്ചുവപ്പ്.മാറിടങ്ങളിൽ നീലനക്ഷത്രങ്ങൾ.ആസക്തിയുടെ വെള്ളിമേഘങ്ങൾപെയ്ത്തിനൊരുങ്ങി ഇരുളുന്നു.പഞ്ഞിമെത്തയിൽ കടൽത്തിരകൾഅലതല്ലുന്നു.സീബ്രാക്കൂട്ടം തിരികെആകാശത്തേക്ക് മടങ്ങുന്നു.പ്രണയത്തിൻ്റെ ചാരംടീപോയിലെ…

അവളൊരു മിഥ്യ✍🏻

രചന : പ്രിയ ബിജു ശിവകൃപ ✍️. “ഇന്നത്തെ രാവിന് ഏറെ പ്രേത്യേകതയുണ്ട് “കയ്യിലിരുന്ന വൈൻ ഗ്ലാസ്‌ കാലിയാക്കി മുൻപിലെ ടേബിളിലേക്ക് വച്ചിട്ട് ഡോക്ടർ രഞ്ജൻ മേനോൻ കസേരയിലേക്കിരുന്നു.” എന്താടോ “മനോഹർ ചോദിച്ചു” അതൊക്കെയുണ്ട് “പറഞ്ഞാൽ നിങ്ങൾ പേടിക്കും” പേടിയോ അതെന്താ…

ആദ്യം വന്നത്

രചന : വൈഗ ക്രിസ്റ്റി ✍️. അടുപ്പുകല്ലിനരികിൽ പിറന്നു വീണവളായിരുന്നുനല്ലനടപ്പിൻ്റെവിവിധ സർട്ടിഫിക്കറ്റുകൾകൈയിലുണ്ടായിരുന്നുഇടവക പ്രമാണിമാരുടെയുംഅയൽക്കാരുടെയുംകോൺടക്ട് സർട്ടിഫിക്കറ്റുകൾഅവൾ അടുക്കി വച്ചിരുന്നുഅയാൾഅവളെ അടുക്കളയിലേയ്ക്ക്അപ്പോയിൻ്റ് ചെയ്തുഅയാൾക്ക് വേണ്ടിഅവൾ ,വിവിധതരം രുചിക്കൂട്ടുകൾ ചമച്ചുഎന്നാലും ,പെട്ടെന്ന് തന്നെയയാൾക്ക്മടുത്തുഅയാളവളെ അടുപ്പുകല്ലിന്ബലി കൊടുത്തുപിന്നെയും കാത്തിരിപ്പിലേയ്ക്ക്ചാരിയിരുന്നുകുറേയേറെപ്പേർ അയാളുടെവഴിയിലൂടെ നടന്നെങ്കിലുംഅവർ ,മുന്നോട്ടുള്ള യാത്രയിലായിരുന്നുഅക്ഷമയുടെ വന്യമൃഗംഅയാളെ ഉപദ്രവിച്ചു…

മീൻ വാങ്ങാൻ പോയൊരാള് …

രചന : രാജേഷ് കോടനാട് ✍️. അടുക്കള ഭാഗത്തുനിന്ന്മുകളിലേക്ക്പുക ഉയരുന്നുണ്ട്മുറ്റത്തൊരു പൂവൻകോഴിചിറകടർത്തികഴുത്ത് വലിച്ചുനീട്ടി കൂവുന്നുണ്ട്ഒരു ചെയ്ഞ്ചിങ് റോസിൻ്റെഇതളുകൾ മഞ്ഞുരുകിഓറഞ്ച് നിറമാവുന്നുണ്ട്പൊടുന്നനെ ഒരു തെങ്ങിൻപട്ടവന്നു വീണ്മൂക്കു ചൊറിഞ്ഞു കൊണ്ടിരുന്നപൂച്ചയെ തുരത്തുന്നുണ്ട്അടുക്കളയിലൊരുത്തിചുക്കുവെള്ളത്തിന് വെച്ചഅണ്ഡാവിന് താഴെതീയൂതിക്കൊണ്ടിരിക്കുന്നുണ്ട്ആരോ ഒരാൾമടിച്ചു മടിച്ച്പടികേറി വരുന്നുണ്ട്മുറ്റത്തെത്തിതുറന്നിട്ട ജാലകത്തിനുള്ളിൽ കൂടിമിടിച്ചു മിടിച്ച്ഒരു ഹൃദയംഉള്ളിലേക്കെത്തി…

അനാഥൻ്റെ മരണക്കുറിപ്പ്

രചന : സ്നേഹചന്ദ്രൻ ഏഴിക്കര ✍️. അനാഥൻ്റെ മരണകുറിപ്പിൽവികലാക്ഷരങ്ങൾതെഴുത്തു നിന്നുവടിവമില്ലാത്ത തൻ ജീവിതരഥ്യയിൽവഴികുഴഞ്ഞവനെന്തുവടിവമേറ്റാൻതോന്ന്യാക്ഷരങ്ങളാൽ കോറിവരച്ചതിൽചിതറിയ നൊമ്പരഛായകണ്ടുപേരിമ്പമോലാത്തപേരാണനാഥൻപോരിമ തീണ്ടാത്ത ജന്മമനാഥൻതെരുവുനായ്ക്കൂട്ടത്തിൽ ഒന്നാണനാഥൻവഴിതെറ്റി പിറകൊണ്ടതെറ്റാണനാഥൻഅറപ്പുതുന്നുന്നോർക്കുകാർക്കിച്ചു തുപ്പുവാൻആരോ പടച്ചിട്ടകുപ്പ അനാഥൻപൂർവ്വദിങ്ങ്മുഖമൊന്നുചോന്നു തുടുത്താൽപ്രാചിയിൽ പൂക്കുന്നപൂക്കൾ വിടർന്നാൽപ്രകൃതിയ്ക്കു നിറമിട്ടുവർണ്ണാഭ പൂത്താൽഅനാഥൻ്റെ കുക്ഷിയിൽപശി അഗ്നിപാറ്റുംഅവശൻ്റെ വിവശതകൾ അറിയാതെയൊഴുകുംജനസഞ്ചയത്തിലിവനെളുതല്ല വാസംആദിമദ്ധ്യാന്തങ്ങളില്ലാത്ത ദൈവങ്ങൾകാണാതെ…

അഭയാർത്ഥികൾ

രചന : ലാൽച്ചന്ദ് ഗാനെശ്രീഅ ✍️. അഭയം തേടി വരുന്നോരവരേ നാം,അഭയാർത്ഥികളെന്നു വിളിക്കുന്നുണ്ടല്ലോ…വേരുകളില്ലാതെ ജീവിതം തന്നേചോദ്യമായ് നിൽക്കുന്ന നേരത്തായ് മനുഷ്യർ അഭയാർത്ഥികളായി മാറുന്ന കാഴ്ചകൾനമ്മുടെ ഈയ്യോരു നൂതന ലോകത്ത്നിത്യമാം കാഴ്ചകളായിട്ടുമാറുന്നുഉറ്റവർ ഉടയവർ ആരുമില്ലാത്തോർ, രോഗപീഢകൊണ്ടങ്ങ് കഷ്ടപ്പെടുമ്പോൾഅഭയമന്ദിരങ്ങളിൽ അഭയാർത്ഥികളായിട്ട്പോകുന്ന കാഴ്ചയും കാണുന്നൂ നമ്മൾയുദ്ധങ്ങൾ…

കാലചക്രം✔️

രചന : കാഞ്ചിയാർ മോഹനൻ ✍️. കാലചക്രം കറങ്ങുന്നുകരളുകൾ ,ആരോ പകുത്തെടുക്കുന്നു.കണ്ണിലെ കൃഷ്ണമണിപോലെസൂക്ഷിച്ചവ,യൊക്കെ കരിഞ്ഞൊടുങ്ങുന്നു.വാറ്റിയെടുത്തുതന്റെ ച്ഛന്റെ അസ്ഥികൾഊറ്റിക്കൊടുക്കുന്നു മക്കൾ.വിടരാൻകൊതിക്കുന്നകുഞ്ഞു പൂമൊട്ടുകൾതെരുവിൽ വിലയിടുന്നച്ഛൻ .ഒഴുകുന്ന പുഴ മാറ്റിയഴകുള്ള സൗധങ്ങൾമുഴുകയും തീക്കുന്നു നമ്മൾ.വഴി മാറിയൊഴുകുന്ന ,പുഴനക്കി ജീവന്റെഗതി തല്ലിയൂതുന്നു നമ്മൾവഴിയിൽ തളർന്നിരിക്കു, ന്നോരുപാന്ഥന്റമടിയിൽ ഘനം…

വായന മരിക്കുമ്പോൾ

രചന : ടി.എം. നവാസ് വളാഞ്ചേരി✍️. ജൂൺ 19 വായന ദിനം. അറിവിൻ പ്രകാശം ലോകമെങ്ങും പരത്താൻ അജ്ഞതയുടെ മൂടുപടം നീക്കാൻ നമുക്കൊന്നായ് കൈകോർക്കാം. വായിച്ചാലെ വളരുഎന്നൊരു സത്യം അന്ന് പറഞ്ഞുവായിച്ചില്ലേൽ വളയുംഎന്നൊരു വാക്കും അന്ന് മൊഴിഞ്ഞു.അറിവാണമരത്തേറാൻവേണ്ടൊരു ആയുധമെന്നതറിഞ്ഞോഅറിവത് പോയാൽ പലവിധമുറിവുകൾ…

ജനിച്ച ഏതോരാൾക്കും മരണം ഉണ്ടാവും അത് പ്രകൃതി നിയമം ആണ്.

രചന : ജെസിത ജെസി✍️. ജനിച്ച ഏതോരാൾക്കും മരണം ഉണ്ടാവും അത് പ്രകൃതി നിയമം ആണ്. അത് കൊണ്ട് തന്നെ അത് എല്ലാവർക്കും ഉണ്ടാവും സ്വാഭാവികം. പക്ഷെ ഒരാൾ സ്വന്തം ജീവനെ ഹനിക്കുന്നത് ഭീരുവായിട്ട് മാത്രം ആണോ…?? പലപ്പോഴും ആത്മഹത്യയ്ക്ക് എതിരെ…

ഇനിയുണ്ടോ?

രചന : പ്രസീദ ദേവു✍️. മഴ ചോരാത്തൊരുകുടിലിലെനിക്കൊരുകുളിരകമിനിയുണ്ടോ?വറ്റിയ പുഴയുടെനാട്ടിലെനിക്കൊരുപുളകിതമിനിയുണ്ടോ?വെട്ടി മുറിച്ചകാട്ടിലെനിക്കൊരുകിളിയുടെ പാട്ടുണ്ടോ?പെറ്റു തളർന്നവയലിൻ നാട്ടയിൽഇനിയൊരു ഉറവുണ്ടോ?കുടയില്ലാതെമഴയിൽ നടക്കാൻചേമ്പിൻത്താളുണ്ടോ?കുനിഞ്ഞൊരുമാമ്പഴമൊന്നു പെറുക്കാൻമാവിൻ ചോടുണ്ടോ?കുടു കുടെയോടികളിക്കാനിത്തിരിമുറ്റവുമിനിയുണ്ടോ?കണ്ണാരത്തിനൊളിച്ചുപിടിക്കാൻഞാറ്റിൻപുരയുണ്ടോ?എന്തില പച്ചിലചൊല്ലി കളിക്കാൻകുട്ടികളിനിയുണ്ടോ?അക്കരെ നിന്നുംഇക്കരെ വരുമൊരുവിരുന്നുകാരുണ്ടോ?ഉത്സവമെന്നതുകേട്ടാലോടണകുസൃതിക്കാലുണ്ടോ?അയൽവക്കത്തെകറികൾ പകരുംവേലിപ്പൊത്തുണ്ടോ?പടിയെത്തും മുമ്പെഅച്ഛൻ നീട്ടുംപലഹാരപ്പൊതിയുണ്ടോ?അമ്മടെ കൈയ്യാൽവെച്ചുണ്ടാക്കിയരുചികളുമിനിയുണ്ടോ?അമ്മിക്കല്ലിൽഅരഞ്ഞു തളർന്നൊരുചമ്മന്തി പൊടിയുണ്ടോ?ആട്ടുകല്ലിൽആടി രസിച്ചപുളിമാവിൻ രസമുണ്ടോ?ഉരലിലിടിച്ച് വറുത്തുപൊടിച്ചഅവിലിൻ മണമുണ്ടോ?ഉണ്ണാൻ…