ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

വിവാദം വിട്ട് പഠനത്തിനുള്ള അവസരം: ദിലീപ് കേസിനെക്കുറിച്ച് ഫൊക്കാന മെൻസ് ഫോറം.

സജി കാവിന്ദരികത്ത് (മെൻസ് ഫോറം കോ ചെയർ )✍ താര ലോകത്തെയും സാമൂഹിക വേദികളെയും ഒരുപോലെ സ്വാധീനിച്ച കേസിൽ, നടൻ ദിലീപിനെതിരെ ഉയർന്നിരുന്ന പ്രധാന കുറ്റാരോപണങ്ങളിൽ കോടതി നൽകിയ വിമുക്തി കേരള സമൂഹത്തിൽ വിപുലമായ പ്രതികരണങ്ങൾ ഉണ്ടാക്കിയിരിക്കുകയാണ്. ഈ സംഭവത്തെ പഴയ…

ജൻമം തന്ന മൺകൂനകൾ

രചന : ശ്രീജിത്ത് ഇരവിൽ ✍ ആറടി നീളത്തിൽ രണ്ട് മൺകൂനകൾ പറമ്പിന്റെ മൂലയിൽ തെളിഞ്ഞ രാത്രിയിലാണ് ആ സ്ത്രീ വീട്ടിലേക്ക് വന്നത്. ശ്രദ്ധിച്ചപ്പോൾ നല്ല മുഖ പരിചയമുണ്ട്. അമ്മായിയുടെ മടിയിലിരുന്ന് ചുറ്റുമുള്ളവരെ നിരീക്ഷിക്കുന്നത് നിർത്തി ഞാൻ അവരെ സൂക്ഷിച്ച് നോക്കി.…

ഫെയ്‌സ്ബുക്ക് ഉൽപത്തി

രചന : അനിൽ മാത്യു ✍ ആദിയിൽസുക്കർബർഗിന്ഒരു കമ്പ്യൂട്ടറും,അഗാധമായ അറിവും,ലോകത്തെ പരസ്പരംബന്ധിപ്പിക്കാനുള്ളഒരു അദമ്യമായആഗ്രഹവുമുണ്ടായിരുന്നു.എന്നാൽ, ഈഡിജിറ്റൽ ലോകംരൂപമില്ലാത്തതുംശൂന്യവുമായിരുന്നു.ആളുകൾ പരസ്പരംഅകന്നുംഒറ്റപ്പെട്ടുമിരുന്നു.ഒന്നാം ദിവസം : സുക്കർ ബർഗ് തന്റെകമ്പ്യൂട്ടർ തുറന്നു.“ഇവിടെ ഒരു പ്ലാറ്റ്‌ഫോംഉണ്ടാക്കട്ടെ’ എന്നവൻമനസ്സിൽ പറഞ്ഞു.​അവൻ കോഡിന്റെആദ്യ വരികൾ എഴുതി.ആ കോഡാണ്ഇരുണ്ട ഡിജിറ്റൽലോകത്തിലെ ആദ്യത്തെവെളിച്ചം.അവൻ ആ…

ജയ്പൂർ കാൽ ലോകത്തെ ഞെട്ടിച്ച കണ്ടെത്തൽ.

രചന : വലിയശാല രാജു ✍ ദശലക്ഷക്കണക്കിന് ആളുകൾക്ക് ചലനശേഷിയും സ്വാതന്ത്ര്യവും തിരികെ നൽകിയ ഒരു വിപ്ലവകരമായ കണ്ടുപിടുത്തമാണ് ‘ജയ്പൂർ കാൽ’ (Jaipur Foot) അല്ലെങ്കിൽ ‘ജയ്പൂർ പ്രോസ്തെസിസ്’ എന്നറിയപ്പെടുന്നത്. ലോകമെമ്പാടുമുള്ള കുറഞ്ഞ വരുമാനമുള്ള വിഭാഗക്കാർക്ക് വേണ്ടി, ഇന്ത്യയിൽ രൂപകൽപ്പന ചെയ്ത്…

പ്രണയം പ്ലാവായിമാറുമ്പോൾ ,

രചന : പ്രസീദ.എം.എൻ ദേവു ✍ ഉറപ്പും, ബലവുമില്ലാത്തതടിയാണെങ്കിലുംസൂക്ഷിക്കുന്തോറുംഏറെകാലം നിൽക്കാമെന്ന്പ്രണയിക്കുന്ന പ്ലാവ് മരം,കോരിക്കുടിക്കുന്തോറുംസ്വാദുള്ള കൈയ്യിലുകൾപോലെ എന്നും പ്രണയിച്ച്രുചി പകരാമെന്ന് പ്ലാവില,എത്ര ഉണക്കിയാലുംകത്തിക്കുമ്പോൾഞാൻ നിന്നെയോർത്ത്പുകയുമെന്ന് പ്ലാവിൻ കമ്പുകൾ,അത്രമേൽ ഒട്ടിയൊട്ടിനീയകറ്റി മാറ്റുമ്പോളുംവേർപ്പെടാൻ കൂട്ടാക്കാതെഞാനെന്ന് ചക്കമുളിഞ്ഞികൾ,വേദനയ്ക്കില്ലെങ്കിലുംനിന്റെ ഇടയ്ക്കത്തെ വാക്കുകൾഎന്നെ കുത്തി നോവിക്കാറുണ്ടെന്ന്പാകം വന്ന ചക്ക മുള്ളുകൾ…

ഒരാൾ വരും….

രചന : രേഷ്മ ജഗൻ ✍ നേർത്തതൂവലുപോലെമുറിവുകളിൽ തലോടും.ഏകാന്തതയുടെനോവുകളിലേക്ക്നിറയെകാത്തിരിപ്പുകളാൽഉമ്മ വയ്ക്കും.ഹൃദയം നിറയെവേലിയേറ്റങ്ങളുടെ തിരയിളക്കങ്ങളുണ്ടാക്കും.കണ്ണുകളിൽ കാന്തികതയുടെമിന്നലുണരും.ഉടലുരുക്കങ്ങളിൽ നിന്നും ഉള്ളുരുക്കങ്ങളിലേക്ക്മൊഴിമാറ്റം ചെയ്യപ്പെടും..എല്ലാ വേനൽ ദാഹങ്ങളിലേക്കുംമഴയുടെ വിത്തെറിയും.വസന്തത്താൽ ഉമ്മവയ്ക്കും.ഒടുവിൽ ഹൃദയത്തിൽനിന്റെ വേദന യുടെ ആഴമളക്കാൻ പാകത്തിന്‘മറക്കാം ‘എന്നൊരു പാഴ് വാക്കിൽ പടിയിറങ്ങിപ്പോവും..നോക്കൂ,പച്ചക്ക് ഉടലു കത്തുമെന്നുംഏതുതീരാപെയ്ത്തുകളിലുംഉരുകിത്തീരുമെന്നുംനിങ്ങളിപ്പോൾ അറിയുന്നില്ലേ…?

ആൾരൂപങ്ങൾ

രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍ കനലെരിയുന്നനെഞ്ചിൽ സ്നേഹമൊളിപ്പിച്ചു,ഉള്ളുരുകിയവേദനകളെന്നുമടക്കി;ചുളിവുകൾ വീണമുഖത്തെ ചിരിമായാതെ,വിറയ്ക്കാത്തകരങ്ങളാൽ താങ്ങിനിർത്തി. തണലായ്മാറിയൊരുമഹാവൃക്ഷമാണച്ഛൻ,നോവിന്റെമുള്ളുകൾ സ്വന്തമായേറ്റുവാങ്ങി.കണ്ണുനീർക്കടലിന്റെയാഴങ്ങളുള്ളിൽപേറി,പുറമേചിരിച്ചുഭാരം ചുമക്കുന്നയന്ത്രമായി! അല്ലലിൻ കൂരിരുളകറ്റുവാൻ,അന്നമൂട്ടിയെന്നുംപോറ്റുവാൻ;അഴലിൻ നിഴലുമകറ്റീടുവാൻ,അന്തിയോളമധ്വാനിച്ചിരുന്നച്ഛൻ! വാക്കുകൾ കുറവെങ്കിലും കരുണാർദ്രൻ,കണ്ണിലെതിളക്കത്തിൽവഴികാട്ടി.നിറങ്ങൾമായും ലോകത്തുസത്യമായെന്നും,വീഴാതെതളരാതെകോട്ടകാക്കുംഭടനായി! മകനായ്മകൾക്കായ് സ്വപ്നങ്ങൾ നൽകി,സ്വയംമറന്നൊരുഹോമമീജീവിതം.ഈജന്മംതീരുന്നനാളിലുമണയാത്ത,സ്നേഹത്തിൻകൈത്തിരിയാണച്ഛനാമാൾരൂപം!

അവൾക്കൊപ്പം

രചന : തോമസ് കാവാലം ✍ “എനിക്കുവേണമിന്നെന്റെ കാവൽതനിച്ചു പോകാനിടങ്ങൾ തോറുംനിനച്ചിരിക്കാതെവിടെനിന്നോഎനിക്കെതിരെ ജനം വരവേ.ഉറച്ചുനിൽക്കാനീമണ്ണിലെന്റെഅറുത്തകാലും വിറച്ചിടുമ്പോൾനിറഞ്ഞകണ്ണീർക്കണങ്ങൾവീണുമറഞ്ഞ മണ്ണിതറിഞ്ഞിടുമോ?”കരുതിനമ്മളിരിയ്ക്കവേണംകുരുതിചെയ്യും മനുഷ്യരെ നാംമരണമില്ലാ മനുഷ്യരാണോതുരന്നുതിന്നാൻ വരുന്നമർത്യർ?അസുരവിത്തു വിതച്ചനമ്മൾഅസുഖമുള്ള സമൂഹമായിചിരിച്ചു നമ്മൾ ഒതുക്കിവെച്ചുമരിച്ചശവം ഉറക്കറയിൽ.നിറഞ്ഞുകത്തും മനസ്സിനുള്ളിൽമറഞ്ഞിരിക്കും തപമറിയാൻതണുത്തഹൃത്തിന്നുടമയായകഴുത്തറുക്കുവോരാരറിയാൻ?സ്വതന്ത്രരായ വനിതകൾക്ക്സ്തുതികൾചൊല്ലും സമർത്ഥരവർപാരതന്ത്ര്യപട്ടുമെത്തയതിൽപറിച്ചുകീറും മാനമവളിൻതുറിച്ചുനോക്കി പറിച്ചെടുത്തുമറിച്ചുവിൽക്കും മാനമവളുടെതുറുപ്പുചീട്ടാം കറുത്ത…

ആദ്യമായി രേഖപ്പെടുത്തിയ “ക്രിസ്മസ് കരോൾ” ❤

രചന : ജോർജ് കക്കാട്ട് ✍ ഇന്നലെ, മരം അലങ്കരിക്കുന്നതിനിടയിൽ, വ്യത്യസ്തമായ നിരവധി ക്രിസ്മസ് കരോളുകൾ ഞാൻ കേട്ടു… ഞാൻ സ്വയം ചോദിക്കുന്നതുവരെ, യഥാർത്ഥത്തിൽ ഏതാണ് “ആദ്യ” ക്രിസ്മസ് കരോൾ?ഒരു ചെറിയ സൂചന: അത് “അവസാന ക്രിസ്മസ്” ആയിരുന്നില്ല 😃അപ്പോൾ ഞാൻ…

വിൺചിരാതുകൾ

രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍ അഖണ്ഡ ജ്യോതീജ്വലനംഅഖണ്ഡ ജ്യോതീജ്വലനംവിൺചിരാതിൽ വട്ടം വയ്ക്കുംഅഖണ്ഡ ജ്യോതീജ്വലനം കൺമിഴി വാതിലടയ്ക്കേവിൺമിഴി വാതിൽ തുറന്നുഅനന്ത ചിദാകാശത്തിൽസഹസ്രകുടന്നകളിൽ ആയിരംവിൺചിരാതുകൾഉഴിയുന്നൂ പരസ്പരംഇതിലെങ്ങാണ്ടൊരിടത്തോഎന്നുടെ കൺചിരാതുകൾ ഇതിലൂടൂളിനടക്കാൻഎൻ്റെ വിളക്കു തിരയാൻതീരരുതീവഴിയൊട്ടുംഈവഴിയെന്നത്യാനന്ദം! അഖണ്ഡ ജ്യോതീജ്വലനംഅഖണ്ഡ ജ്യോതീജ്വലനംവിൺചിരാതിൽ വട്ടം വയ്ക്കുംഅഖണ്ഡ ജ്യോതീജ്വലനം !!