അമ്മ വരണം
രചന : സഫൂ വയനാട്✍ അമ്മ വരണം,മഴമാറി ഇളവെയിലെത്തുന്നതിരുവോണ തലേന്ന് കാടുപൂക്കണത് കാണുവാൻ പോകണം,ഞാവല്‍ കായ്ക്കണ ഊട് വഴിയിലൂടെ.ആൽമരത്തിനുംആഞ്ഞിലി ഗ്രാമത്തിനുംകൂമൻ കാവിനുമപ്പുറം,കുഞ്ഞാനകൾ കുറുമ്പ് കാട്ടണവെണ്ടേക്കിൻകൂട്ടങ്ങളും കടന്ന്,പുള്ളി മാനുകൾതുള്ളിയോടണകാഴ്ച കണ്ടു,കണ്ട്തൈലപുല്ലു വകഞ്ഞു മാറ്റി,സൂര്യനസ്തമിച്ചമുണ്ടകൈയ്യുടെചൊടിയിൽ ജീവൻകതിരിടുന്നത് കാണണം.വെള്ളാർമലമീട്ടുന്നനെടുവീർപ്പുകളെ ഊതിയാറ്റികോടമഞ്ഞിനുള്ളിലൂടെ,ഇരുണ്ടു വെളുക്കുവോളംനിലാവിന്റെ മടിയിലിരുന്ന്തോരാകിനാവുകൾ നെയ്ത്,കാട്ടു ചെമ്പകത്തിന്റെ…
കൊന്ന പാപം.
രചന : ഗഫൂർകൊടിഞ്ഞി✍ തിന്നു തീരാത്തകൊന്ന പാപങ്ങൾകാലത്തിന്റെ കാവ്യനീതി പോലെമൗനത്തിന്റെ വാൽമീകമുടച്ച്ഉയർത്തെഴുന്നേറ്റിരിക്കുന്നു.ഭക്തിയുടെഹരിത തീർത്ഥങ്ങളിൽ നിന്ന്വിഷവാഹിയായ ദുർഗന്ധംനാസാ രന്ധ്രങ്ങളിൽ കനക്കുന്നു.കണ്ണീരണിഞ്ഞകബന്ധങ്ങളും തലയോട്ടികളുംകടും കിനാവ് വിട്ടെഴുന്നേറ്റ്നീതിക്ക് വേണ്ടി മുറവിളി കൂട്ടുന്നു.പകയുടെ പെരുമ്പാമ്പുകൾനേത്രാവതിയുടെ തീരങ്ങളെതിരിഞ്ഞു കൊത്താൻ കാത്തിരിക്കുന്നു.വെറിപിടിച്ച ധർമ്മാധികാരികൾപേനായ്ക്കളെപ്പോലെവിറളി പിടിച്ച്ഒളിയിടങ്ങളിലേക്ക്നെട്ടോട്ടമോടുന്നു.മോക്ഷ പ്രാപ്തിയുടെതാഴ് വാരങ്ങളിൽ നിന്ന്മോക്ഷം കിട്ടാത്തആത്മാക്കളുടെ…
ഹേയ് .
രചന : വൈഗ ക്രിസ്റ്റി ✍ ഹേയ് .ഞാൻ പറയുന്നതൊന്നു കേൾക്കൂ…അത്രയുറക്കെ നിലവിളിക്കാതിരിക്കൂ…പ്രിയപ്പെട്ടവർ ആദ്യമായല്ലയാത്ര പോകുന്നത് …ശരി തന്നെ,പോകുന്നത് ലോകത്തിൽ നിന്നാണ്എങ്കിലെന്ത് ,അതും പുതിയ സംഭവമൊന്നുമല്ലല്ലോആ കുട്ടികളെആരെങ്കിലുമൊന്ന് പിടിച്ചുമാറ്റൂശരീരത്തെഇങ്ങനെയിട്ടുലക്കാതെഇത്രനാൾ അവരെഊട്ടിയ ശേഷം മാത്രമുണ്ടവൾഅവരുറങ്ങിയ ശേഷമുറങ്ങിയവൾ,അവർക്ക് മുമ്പേയുണർന്നവൾ ,അമ്മശരീരത്തിന് നൊന്തേക്കും…പന്തലിന് പുറത്ത്എന്തോ ചിന്തിച്ചു…
വന്നിതാ വീണ്ടും
രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍ ഒരിക്കലെന്നോ, യെന്നിലുണ്ടായിരുന്നാഞാനതിലേ നടന്നുപോയിരുന്നൊരാമാനസമെന്നിൽ നിറഞ്ഞുകവിഞ്ഞതാംനീലഹരിതപ്പടവും സുഗന്ധവുംഞാനറിയാതേ കാടുകയറുന്നേരംഎന്നെവിട്ടെങ്ങോ എങ്ങിനെയെങ്ങോ പോയിഇന്നിതാഞാ,നൊരുപകൽക്കിനാവിലുപായലുപൂത്ത പടവിൽക്കയറവേവലംചുറ്റിയ പഴയപരിസരംഹൃദയംനീരാടിയ ക്ഷേത്രക്കുളവുംഅന്നെൻ്റെ ലോകത്തിലുണ്ടായിരുന്നവർഇന്നെൻ്റെ ഹൃദയത്തിൽ പായലുപോലെനിങ്ങളും നിങ്ങടെ ലോകങ്ങളും പോയിഞാനെൻ്റെലോകങ്ങൾ മാറിമാറിപ്പോകെഒന്നും മനപ്പൂർവ്വമായിരുന്നതല്ലമാറിമറിയുന്നെൻമാനസമേ സാക്ഷിഹൃദയപടവിലെ പായലു മാറ്റിഹരിതലോകത്തിലേക്കാണ്ടിറങ്ങുവാൻഹൃദയകോവിലിലെ,യെന്മഹാമായേപായൽക്കുളത്തിൽ മുങ്ങിനീർന്നിട്ടിന്നു ഞാൻഅവിടുത്തെ മുന്നിൽ കൂപ്പു,ന്നഞ്ജലികൾപരതിക്കൊണ്ടൊരു…
യാഗാശ്വം
രചന : പട്ടം ശ്രീദേവിനായര്‍.✍ പറയാന്‍ മറന്ന കാര്യങ്ങള്‍,പകരാന്‍ മടിച്ച വികാരങ്ങള്‍,പരിചയംപുതുക്കാന്‍പണിപ്പെട്ടഭാരങ്ങള്‍,പതിവായീപലവട്ടമെന്നെപരവശയാക്കീ….!അന്തിമവിശ്രമത്തിന്അലിയാന്‍,തീരുമാനിച്ചഅഭിലാഷങ്ങള്‍,അണയാതെ,അകലാതെ എന്നെഅറിയുമ്പോള്‍,പകരമെന്തുനല്‍കണമെന്നറിയാതെ ഞാന്‍പരിഭ്രമിയ്ക്കുന്നു!ചെറുപ്പത്തിന്റെ,ചുറുചുറുക്കുനഷ്ടപ്പെട്ട,പ്രണയം കത്തിയമര്‍ന്ന,ബന്ധങ്ങള്‍ ചിതലരിച്ച,മജ്ജയും മാംസവും വിറങ്ങലിച്ച,ഇന്നലെയുടെ രോമാഞ്ചമൊക്കെഇന്നെന്റെ സ്വന്തമോ?പ്രണയമോ?വിടര്‍ന്ന കണ്ണുകളില്‍ വിടരാത്തസങ്കല്പവും,വിരിയാത്തചുണ്ടില്‍ വിരിഞ്ഞമന്ദഹാസവും,അര്‍ത്ഥഗര്‍ഭമായമൌനവും,പിന്നെഅലസമായ ആ,നടപ്പും,എന്നുമെന്നെ പിന്തുടര്ന്നിരുന്ന ആസ്നേഹവായ്പും,പ്രതീക്ഷയും,ഇന്നും ഞാന്‍ തിരിച്ചറിയുന്നു!എന്നാല്‍,നീ അശക്തനാണ്….എന്നെ ചുബിക്കുവാന്‍,എന്നെ സ്പര്ശിക്കുവാന്,നീ വിതുമ്പുന്നതും,വിറയ്ക്കുന്നതും,ഞാന്‍ കാണുന്നു!അല്ലയോ,യാഗാശ്വമേ;ഈയാഗ…
അവൾ നിനക്ക് വേണ്ടി
രചന : ജിഷ കെ ✍ അവൾ നിനക്ക് വേണ്ടി എഴുതി വെച്ചആ ആത്മ ഹത്യ കുറിപ്പ് പോലെയൊന്നൊരിക്കലുംഎനിക്ക് എഴുതുവാൻ കഴിയില്ല…എനിക്കറിയാം മരണത്തിന്റെ ഓരോ പഴുതിലുംകണ്ടെത്തപ്പെടുന്നതൊണ്ടി മുതലുകൾഅതെന്നെഏറ്റവും നഗ്നമായവിധംഒറ്റു കൊടുത്ത് കളയുംഅവളെ നീ ചേർത്ത് പിടിക്കുമ്പോൾഅടഞ്ഞു പോകുന്നലോകം പോലെഎനിക്ക് ഒരു ലോകമേ…
താടി മുടി നരച്ച പുരുഷുസ് ആണിപ്പോ ക്രഷ്🫣
രചന : അച്ചു ഹെലൻ ✍ പുരുഷുസ് ഏറ്റവും സുന്ദരനാകുന്നത്, പക്വത കൈവരിക്കുന്നത് അവന്റെ പ്രണയത്തിന് ശേഷമാണ്. 40 കഴിഞ്ഞ പെണ്ണിന്റെ പ്രണയത്തെ വാഴ്ത്തുന്നവർ ആരും 40 കഴിഞ്ഞ പുരുഷനെ പറ്റി പറഞ്ഞ് കേട്ടില്ല.പുരുഷുസ് പൊതുവെ പബ്ലിക്കിൽ വലിയ മംഗലശ്ശേരി നീലകണ്ഠൻ…
അശ്വത്ഥാമാവ് (എന്റെ ചിന്ത)
രചന : ശബ്ന നിച്ചു ✍ നീചനായ ചിരഞ്ജീവിമുദ്രയാൽ നിങ്ങൾ അദ്ദേഹത്തെനോക്കി കാണുന്നുണ്ടോഅധർമ്മിയെന്ന് വിളിക്കുന്നുണ്ടോ..എനിക്കയാൾ നീതിമാനായസുഹൃത്താണ്..അവഗണനയുടെ പ്രതിരൂപമാണ്..തഴയപ്പെടലുകളുടെനേർചിത്രമാണ്…ദ്രോണ പുത്രനെന്ന്പേരിൽ ഒതുങ്ങിപ്പോയവനാണ്പിതൃസ്നേഹമത്രയുംഅർജുനനിൽ ചൊരിയുന്നത്കണ്ട് മുറിപ്പെട്ടുപോയവനാണ്..അല്ലെങ്കിലും ചേർത്തു പിടിക്കലുകളാണ്നമ്മെ സ്നേഹിക്കാൻ പഠിപ്പിക്കുന്നത് ..ദുഷ്ട്ടനെന്ന് മുദ്രചെയ്യപ്പെട്ടസുയോധനനിൽ മാത്രമേചേർത്തുപിടിക്കലുംപകുത്തുനൽകലും ഞാൻ കണ്ടിട്ടുള്ളു…അതെങ്ങനെയാണ്കുരുക്ഷേത്രം ധർമ്മ യുദ്ധമാകുന്നത് …പാണ്ഡവർ ചെയ്ത…
യുക്മ കേരളപ്പൂരം വള്ളംകളിക്ക് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി വിശിഷ്ടാതിഥിയായി പങ്കെടുത്തു.
ശ്രീകുമാർ ഉണ്ണിത്താൻ ✍ ഇംഗ്ലണ്ടിലെ മലയാളീ അസോസിയേഷനുകളുടെ കേന്ദ്ര സംഘടനായ യുക്മയുടെ ഏഴാമത് കേരള പൂരവും ഓണാഘാഷവും ,വള്ളം കളിയും വളരെ പ്രൗഡഗംഭീരമായി നടന്നു. ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ചീഫ് ഗസ്റ്റ് ആയി പങ്കെടുത്ത പരിപാടി കേരള തനിമ നിറഞ്ഞു…
ഓർമ്മപ്പൂക്കൾ❤❤
രചന : ജോസഫ് മഞ്ഞപ്ര ✍ (1)ഓർക്കുന്നു ഞാനെന്റെ ബാല്യം.ആശാൻ പള്ളിക്കൂടത്തിലെ മണലും,അതിൽ “അ “എന്നെഴുതുമ്പോൾ നോവുന്ന വിരലും,തെറ്റുമ്പോൾ ചെവിയിൽ പിടിച്ചുലക്കുന്നഗുരുനാഥനെയും,നിലത്തെഴുതു പഠിച്ചു കഴിഞ്ഞുഅമ്മയുണ്ടാക്കിയ പാച്ചോറുമുണ്ട് (അരിയും, തേങ്ങയും, ശർക്കരയും ചേർത്തുണ്ടാക്കുന്നത്ത് )ഗുരുനാഥനു ദക്ഷിണയും കൊടുത്താ കാൽക്കൽ പ്രണാമം ചെയതതുമോർക്കുന്നു ഞാൻ…
