എത്ര വർണ്ണങ്ങളിലെഴുതുന്നു.. 💖💖

രചന : അൻവർഷാ ഉമയനല്ലൂർ ✍️ പുലരിയായുണരവേ,യാരമ്യ നിരകളിൽഅതിലളിതമായൊരുക്കീടുമീ പൂക്കളിൽനീയിതായിന്നും രചിക്കുന്നു കവിതകൾ;നാരായമാക്കിടുന്നിന്നുമെൻ ചിന്തകൾ. മാനവ ഹൃദയങ്ങളുരുവിടും കവനങ്ങ-ളോരോന്നിലുമേനറിയുന്നു തിരുഹിതംകുഞ്ഞിളമരുവികൾ മൂളുന്ന വരികളി-ലുയരുന്നതും തിരുനാമങ്ങളനുദിനം. വിശിഷ്ടമീ വൃഷ്ടിയും മമ സമസൃഷ്ടിയും,ഗ്രാമീണഭംഗിയു,മലിവിൻ വെളിച്ചവുംരുചിരമായൊരു മഹിത കവനസ്സമാനമാ –യുരചെയ്‌വനുദിനം തവ കർമ്മവൈഭവം നിന്ദിപ്പവർക്കുമി,ന്നലിവാർന്നയാ മനംനൽകിടുന്നോനേ,…

ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കുക.കാർത്തിക്ക് സൂര്യയുടെ അനുഭവം😔

രചന : പ്രകാശ് കെ ✍️ ഭക്ഷണം ശ്വാസകോശത്തില്‍ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണുഇപ്പോഴിതാ പുതിയ വീഡിയോയിലൂടെ തനിക്ക് സംഭവിച്ചൊരു പേടിപ്പെടുത്തുന്ന അനുഭവത്തെ കുറിച്ച്‌ സംസാരിക്കുകയാണ് കാർത്തിക് സൂര്യ. രാത്രി ഭക്ഷണം കഴിച്ചപ്പോള്‍ ശ്വാസകോശത്തില്‍ കുടുങ്ങിയെന്നാണ് കാർത്തിക പറയുന്നത്. കാർത്തികിൻ്റെ വാക്കുകളിലേക്ക്.…

കുഞ്ഞുങ്ങൾടെ പുണ്യാളത്തി

രചന : വൈഗ ക്രിസ്റ്റി ✍️ ഏലീശുവാമ്മയാണ് ഞങ്ങടെ നാട്ടിലെ പുണ്യാളത്തിഓ! പിന്നേന്ന് വയ്ക്കാൻ വരട്ടെപറഞ്ഞു വരുമ്പോൾഏലീശുവാമ്മേനെനിങ്ങക്കൊക്കെഅറിയാരിക്കും അല്ലേ ?ശരിക്കും …ഭൂമീടെ പ്രായവൊണ്ട്ഏലീശുവാമ്മയ്ക്ക്!സത്യവാന്നേ“ന്യൂ ജെൻ പെൺപടകളെല്ലാം ജീൻസേന്നുംടീ ഷർട്ടേന്നുവൊക്കെ മാറിപിന്നേം പിന്നേം കൊറേ മുന്നോട്ട് പോയിആണുങ്ങളായ ആണുങ്ങക്കൊക്കെപേയും പിടിച്ചു “മുണ്ടിൻ്റെ അടുക്ക്…

പ്രിയപ്പെട്ടവളിൽ പോലും കണ്ടുപിടിക്കാത്ത ആ ‘ബട്ടൺ രഹസ്യം’. അത്ഭുതപ്പെടുത്തുന്ന വസ്ത്രങ്ങളിലെ കളി!

രചന : വലിയശാല രാജു ✍️ നമ്മുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സമയം കൂടെയുള്ളത് വസ്ത്രങ്ങളാണ്. ദിവസവും ഷർട്ടിന്റെ ബട്ടണുകൾ ഇടുകയും തുറക്കുകയും ചെയ്യുന്നുണ്ടെങ്കിലും, അതിനിടയിൽ ഒളിച്ചിരിക്കുന്ന ഒരു വലിയ ‘വിവേചനം’ നമ്മളിൽ എത്രപേർ ശ്രദ്ധിച്ചിട്ടുണ്ട്? പുരുഷന്മാരുടെ ഷർട്ടിലെ ബട്ടണുകൾ വലതുവശത്തും…

സുഷുപ്തി

രചന : രാ ഗേ ഷ് ✍️ വല്ലാതെ വെളുത്ത ഒരു നേരത്തെഒട്ടും തിരിച്ചറിയാത്തത്പോലെഞാൻ തിരിഞ്ഞു കിടക്കുന്നു.അടുക്കളയിലെ ദോശ ‘ശ് ശ്”ന്ന് വിളിക്കുന്നുണ്ട്ആമാശയമോ കുടലോമത്സരിച്ചു വിളി കേൾക്കുന്നുമുണ്ട്എങ്കിലും,ദിവ്യനായ തലച്ചോർ‘സുഷുപ്തി സുഷുപ്തി’ എന്ന മന്ത്രം ജപിച്ചുഒരു വലിയ കടലിന്റെ സ്വപ്നം കാണിച്ചു മയക്കുന്നു.ലോകം…

മല്ലിപ്പെണ്ണും മഞ്ഞൾ സുന്ദരിയും

രചന : രമ ദേവി രവീന്ദ്രൻ ✍️ കുഞ്ഞു ഷെല്‍ഫിലെ മല്ലിപ്പൊടിയുടെ ആരവം കേട്ടപ്പോള്‍ അവളൊന്നു ഞെട്ടി.ഇത്രയും കാലം ഇല്ലാത്തൊരു കാര്യമാണെല്ലോ.പിന്നെയും ആരവം തുടരുന്നു.അടുത്തിരുന്ന മഞ്ഞള്‍ സുന്ദരിക്ക് കോപം വരുന്നതും കണ്ടു.അവളാണല്ലോ എല്ലാവര്‍ക്കും പ്രിയങ്കരി.ഏതു കൂട്ടിനും ഒപ്പം കൂട്ടുന്നവള്‍.ഇതെന്താ ഇപ്പോള്‍ സംഭവിച്ചത്…

സ്‌മൃതികൾ

രചന : ഡോ:സാജു തുരുത്തിൽ ✍️ പോയ കാല സ്‌മൃതികളെ ഓർത്തുവെറുതെ കണ്ണുകൾകൂമ്പിയടഞ്ഞ നേരംമനക്കാമ്പിൽ ചെറുതായൊരുമുളപൊട്ടുന്നുഅതിന്മേലൊരു ചെറുപുഞ്ചിരിപൂവായി നീ വളർന്നുഎന്നെ പൂണ്ടു നിൽക്കുന്നുകാത്തിരിക്കാം …..കനവിലൊരു കാളിമമങ്ങാത്ത ഓടപ്പൂവേ ..നിനക്കായ് കാലമെത്രയായ്‌ഞാൻ കരുതി വെപ്പുഇനിയും വിടർന്നുപോകാത്തഒരു ഓർമ്മചിത്രം നിന്റെമുന്നിൽ നിരത്തുമ്പോൾഅരികിലൊരുജാലകം കൂടി തുറക്കുന്നുണ്ട്ഒന്ന്…

ഓലവീട്ടിലെ നനഞ്ഞ ബാല്യം

രചന : യൂനസ് മണത്തല ‘✍️ കാറ്റ് വീശുമ്പോൾ കരഞ്ഞുപോലെ ശബ്ദിക്കുന്നഓലമേഞ്ഞ ഒരു വീട്അതിനകത്ത്പതിനഞ്ച് ഇരുപത് പേരുള്ള വലിയ കുടുംബംഅവിടെയായിരുന്നുഎൻ്റെ ബാല്യം കണ്ണ് തുറന്നത്ഒരു നേരത്തെ അന്നത്തിനായിദിവസം മുഴുവൻ കാത്തിരുന്ന നാളുകൾചിലപ്പോൾ അടുക്കളയിൽ പുക ഉയർന്നാൽഅത് തന്നെ ഒരു പെരുന്നാൾ പോലെ…

എന്നിലെ ഞാൻ മരിക്കുമ്പോൾ

രചന : ടി.എം. നവാസ് വളാഞ്ചേരി ✍️ പൂർവ്വപിതാക്കൾ സ്വജീവൻ ത്യജിച്ച് നമുക്ക് സമ്മാനിച്ച സ്വാതന്ത്ര്യവും സ്വത്വബോധവും സ്വന്തം നേട്ടങ്ങൾക്കായി സായിപ്പിൻ്റെ കാൽക്കൽ അടിയറവ് വെക്കുകയാണ് ഭരണകൂടം. പൗര സ്വാതന്ത്ര്യവും ആത്മബോധവും ചോദ്യം ചെയ്യപ്പെടുകയാണിവിടെ. ഞാനെന്തു ചൊല്ലണം ഞാനെന്ത് പറയണംഞാനെന്ത് പാടണം…

നഷ്‌ടം..

രചന : സബീഖ ഫൈസൽ ✍️ ഞാൻ പരാതി പറഞ്ഞുകൊണ്ടേയിരിക്കും..ഉറക്കെകരഞ്ഞു കൊണ്ടേയിരിക്കും..മരണ സമയത്തുംഎന്റെ നാഥനോട്നിങ്ങളെ ചൂണ്ടികാണിച്ച്മൗനമായിആവലാതികൾപറഞ്ഞുകൊണ്ടേയിരിക്കും.. “യുദ്ധം കൊണ്ട്നിങ്ങൾ നേടിയത്ഇത് മാത്രമാണെന്ന്നിങ്ങൾമാത്രമറിയാതിരിക്കട്ടെ..” പുകപടലങ്ങളൊടുങ്ങുമ്പോൾ..തീനാളങ്ങൾ കെട്ടടങ്ങുമ്പോൾ..ശബ്ദങ്ങളവസാനിക്കുമ്പോൾ..ആസൂത്രണങ്ങൾക്ക്വിരാമമാകുമ്പോൾ…നേടിയതിന്റെ കണക്ക് പരിശോധിക്കുമ്പോൾ“നഷ്‌ടപ്പെട്ട മനുഷ്യത്വം നിങ്ങളെഭ്രാന്തരാക്കില്ലെന്ന്നിങ്ങളിപ്പോൾ ഉറക്കെ ചിരിച്ചു കൊണ്ടേയിരിക്കട്ടെ…” അതെ… “യുദ്ധമെപ്പോഴുംനഷ്ടം തന്നെയാണ് “എന്നയർത്ഥത്തെഎഴുതപ്പെടാതെയുമത്രേഖപ്പെടുത്തുന്നുണ്ട്. അതിശയകരമായആശ്വാസമെന്തെന്നാൽവളരെ…