ബന്ധം നമ്മുടെ ബന്ധം

രചന : പ്രകാശ് പോളശ്ശേരി ✍️ ബന്ധങ്ങളനവധി കൂടെയുണ്ടെങ്കിലുംആത്മാവിൽ ചേർന്നൊരുബന്ധമാവണംകരൾനൊന്തുപറയുവാൻചെല്ലുന്നനേരമാ,കാരുണ്യംകാട്ടുന്ന ബന്ധമാവണംകരയുവാൻകണ്ണീരു വറ്റുന്നനേരത്തൊരുകർമ്മബന്ധത്തിൻ്റെ മാറ്റായിരിക്കണംഉടൽചൂടി നിൽക്കുന്നൊരാത്മാവിൻനേരുകൾഉടനറിയുന്നൊരുബന്ധമാകണം,തളിരിട്ടുപൂവിട്ടുകായിട്ടനേരത്തെബന്ധത്തിന്നായുസ്സു മാത്രമാകാതിരിക്കണംഅത്യുഷ്ണകാലത്തുവിണ്ടുകീറുന്നപാടത്തുകൂടെമണ്ണിൽ പുതഞ്ഞു കിടക്കുന്ന ബന്ധമാവണംമഴപെയ്തുവരുന്നോരുനേരത്തു ,തുള്ളിക്കളിക്കാനെത്തുന്ന ജീവൻ്റെ ചേർച്ച,ചേർച്ചയായൊരു ബന്ധമാകണംനിങ്ങളെവിടെയായിരുന്നെന്ന മണ്ണിൻ്റെ ചോദ്യത്തി,നുത്തരം നിന്നോടു ചേർന്നീ മണ്ണിലായിരുന്നെന്നുപറയുവാൻ പറ്റുന്നബന്ധമായിരിക്കണംപാടം നനവാർന്നു കുളിരാർന്നുപുഴ പോലെയാകുമ്പോ,പുളയണംനിന്നോടെന്ന പോൽ…

മൂകമാകുന്ന വസന്തം.

രചന : ജയരാജ്‌ പുതുമഠം. ✍️ എത്തിപ്പെടുന്നിടങ്ങളൊന്നുംഎത്തണമെന്ന് നിനച്ചിരുന്നതല്ലനിനച്ചിരുന്നിടങ്ങളിൽഎത്താനൊട്ട് കഴിഞ്ഞതുമില്ലകഥയുടെ പരിണാമചുരുളുകൾ ഒന്നൊന്നായിചുമരിൽ നിവർന്ന് തൂങ്ങികാലപ്രഭുവിൻ മടിയിൽ മിടിപ്പൊതുങ്ങികഥാപാത്രങ്ങൾ പലതുംവഴിമദ്ധ്യേ അസ്തമയം പൂകുന്നുനിത്യരോദനങ്ങളിൽ പകരാൻവാക്കുകളറിയാതെ നിത്യവുംഭുതവും വാർത്തമാനവും പരതുന്നുജ്ഞാനധാമങ്ങളും മൂകമായ്വസന്തത്തിൻ മേഘച്ചിറകിൽകല്പനതൻ തേരിലിറങ്ങിഭൂതങ്ങളഞ്ചും ചിരിക്കുന്നുനാട്യമറിയാതെ അനന്തതയിൽ

“തൃസന്ധ്യേ

രചന : രാജു വിജയൻ ✍️ കണ്ണീരണിയുന്ന സന്ധ്യേ നിനക്കെന്റെകരൾത്തുടി കൊണ്ടൊരു പാട്ടൊരുക്കാം..കാറ്റു കലമ്പണ വഴികളിലൊക്കെയുംകരിമുകിൽ പോലെ ഞാൻ കുളിരു പെയ്യാം..നിന്നുഷസ്സെത്രയോ കണ്ടവനീയിവൻനിന്നുഷ്ണവേനലും കണ്ടുവല്ലോനിന്നിലലിഞ്ഞെത്ര പൊൻ കിരണങ്ങളീജന്മത്തീക്കോലം നുണഞ്ഞുവല്ലോ..നിന്നിലുണർന്നടർന്നുറങ്ങുംവരേക്കുമീസ്നേഹിതേ നീയെന്റെ കൂടെയുണ്ടാം..നീയില്ലയെങ്കിലീ ജന്മം നിരർത്ഥക-മെന്നോതുവാൻ മടിയില്ല സന്ധ്യേ…നീയെന്ന സത്യമീ മിഥ്യയിലലിയുവാൻമടിയാതെ മിഴി…

ഹോട്ടലില്‍ വിദേശമലയാളിയായ വനിത, ഓണ്‍ലൈന്‍ ആയി 20,000 രൂപയുടെ ഇടപാട്.

എഡിറ്റോറിയൽ ✍️ ലഹരി ഇടപാട് കേസില്‍ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് കുരുക്ക് മുറുകുന്നു. നടന്റെ സാമ്പത്തിക ഇടപാടുകള്‍ പൊലീസ് വിശദമായി പരിശോധിക്കും. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയ ദിവസം ഷൈനിന്റെ അക്കൗണ്ടില്‍ നിന്ന് 20,000 രൂപയുടെ സാമ്പത്തിക…

നിത്യ ശാന്തി നേരുന്നുആമേൻ..

രചന : ജീ ആർ കവിയൂർ ✍️ ജനങ്ങളുടെ നടുവിൽ പ്രകാശമായ്സ്നേഹത്തിന്റെ ദൂതനായൊരു ആത്മാവ്വാക്കിൽ കരുണയും ഹൃദയത്തിൽ ദൈവംജീവിതം സേവനത്തിനായ് നല്കിയത്.യേശുവിൻ പാതയിലുടെ നടന്ന്നമ്മിൽ ആനന്ദം തെളിയിച്ച ദീപംപ്രാർഥനയുടെ ശബ്ദമായ് നിലകൊണ്ടപാപികൾക്കായ് ഉള്ളതായ നമുക്ക് പിതാവ്.പൊലിഞ്ഞു പോയ ആ ദിവ്യആത്മാവ്സ്വർഗത്തിലെത്തിയപ്പോൾ ദൈവം…

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച

എഡിറ്റോറിയൽ ✍️ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച നടക്കും. കര്‍ദിനാള്‍മാരുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ 12 മണിയോടെയാണ് യോഗം ആരംഭിച്ചത്. യോഗത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്ന് ക്ലിമിസ് കത്തോലിക്കാബാവ വത്തിക്കാനിലേക്ക് തിരിച്ചിരുന്നു. മാര്‍പാപ്പയുടെ ഭൗതിക ദേഹം പൊതുദര്‍ശന പൊതുദര്‍ശനത്തിനായി…

ഈസ്റ്റർ ഉണർത്തുന്നത് 🕊️🕊️

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ വിശുദ്ധമാം സഹനപര്യായമായുലകിൻവെളിച്ചമായ്മാറിയ മഹിതാർദ്ര താരമേ,തിരികെവന്നെത്തുവാൻ പ്രാർത്ഥനാമനസ്സുമായ് കാത്തിരുന്നെത്രയോ ജീവിതങ്ങൾ.അന്നുദയാർദ്രമായ്ത്തിളങ്ങിയ നന്മുഖംഅകമേ നിറച്ചതാം തിരുവെളിച്ചംപാരിന്റെയുന്മേഷമാകയാൽ തൽക്ഷണംതിരികെനൽകുന്നു നീർമിഴികൾ രണ്ടും.അരികിലായെത്തുവാൻ പ്രാർത്ഥനാ മനസ്സുമായ്കാത്തിരുന്നെത്രയോ ജീവിതങ്ങൾനിത്യമെന്നൂർജ്ജമായ് നിറയുന്നുണർവ്വി-ന്നുയിർത്തെഴുന്നേൽപ്പുമാ, സഹനഹൃത്തുംമഹിയിതിലുണരാത്ത മനസ്സുകൾക്കുദയമൊ-ന്നേകാൻ പ്രതീക്ഷിപ്പൂ നിന്റെ രാജ്യം.സ്നേഹാർദ്രമായെഴുതട്ടെ തിരുമഹിതമാംനന്മോദയത്തിൻ സുദിനകാവ്യം.പ്രാർത്ഥനാഹൃദയമോ-ടൊരുമയോടാർദ്രമായ്ചേർത്തണയ്പ്പൂ…

ഈസ്റ്റർ

രചന : സഫീല തെന്നൂർ✍️ എല്ലാ തകർച്ചയ്ക്കും മറുപടിയായിവിജയം നേടിയ യേശുദേവൻ.പാപത്തിൻ മോചനം നേടുവാനായിസത്യത്തിൻ വചനങ്ങൾ ചൊല്ലുക നാം…ഈ മഹാഭൂമിയിൽ നാം തനിച്ചാകുമ്പോൾനാം ചെയ്ത നന്മകൾ വന്നണയും….സത്യവും കരുണയും കാട്ടുകനാംകാരുണ്യം ദൈവം ചൊരിഞ്ഞു നൽകും…ഈ ഭൂവിൽ എല്ലാരും സ്നേഹമായാൽതിന്മയാം നാളുകൾ തനിയെ…

ഏലീ,ഏലീ ലമ്മാ ശബക്താനീ?

രചന : ജോൺ കൈമൂടൻ. ✍️ കുരിശ്ശിൽമരിച്ചതാൽ കുരിശ്ശിന്നുമഹത്വംകഴുമരമതുപിന്നെ രക്ഷയിൻമാർഗ്ഗമായ്.കുരിശ്ശായിപിന്നീട് വിജയത്തിന്നടയാളംകുരിശുവരിച്ചതാൽ കുരിശ്ശിന്നുംമോചനം!പീലാത്തോസ്സെന്ന ന്യായാധിപൻവിസ്താരംകണ്ടില്ലൊരുകുറ്റം, യേശുവിൻപേരിലായ് .“രാജനോനീയെഹൂദ്യർക്കെ”ന്നു ചോദിക്കെ;“നീതന്നെചൊല്ലുന്നുവല്ലോ”യെന്നേശുവും!ക്രൂശിക്കയെന്നാർത്ത മുട്ടാളവർഗ്ഗത്തിൻകയ്യിലേൽപ്പിച്ചു കറയില്ലാത്തേശുവെ.കാടത്തന്യായമതു കാട്ടാളവർഗ്ഗത്തിൻ;കൈകഴുകീ കളങ്കവും, പീലാത്തോസ്സ്.തസ്കരന്മാർക്കുനടുവിൽ കുരിശ്ശേറ്റിതത്സമയംതന്നെ യേശുവെമ്ലേച്ഛമായ് –അർദ്ധനന്ഗനാക്കി, ആണിതറച്ചവർഅങ്കിക്കുവേണ്ടി കുറിയിട്ടുപട്ടാളം!ദാഹജലമേകിയില്ല കാവൽക്കാരുംദാഹിച്ചവനുനൽകിയതോ കയ്പുനീർ,വിലാപ്പുറത്തായി കുത്തിമുറിച്ചവർവിലപിക്കവേ നീരുംനിണവുമൊഴുകിപോൽ!സ്നേഹസ്വരൂപനാം കരുണാമയനവൻസ്നേഹിച്ചമനുകുലമാകെയിൻ മോചനം;കുറ്റമറ്റോനായും…

ചൂരൽമല -ഒരു..ദുരന്തപാഠം✍🏻

രചന : അൻവർ ഷാ ഉമയനല്ലൂർ✍️ ഗിരിമസ്തകങ്ങൾത്തകർത്തുവന്നെത്തിയപ്രളയമാ,യുഗ്ര പ്രതികാരമായ്; പ്രകൃതി,സ്വച്ഛമുറങ്ങിക്കിടന്ന ഗ്രാമങ്ങൾ തൻനിത്യപ്രതീക്ഷതൻചിത്രമുടച്ചപോൽദുഃഖസത്യങ്ങളായ് മാറിയന്നതി,തീവ്ര-വർഷമായ്,നീറും ദുരന്തചിത്രങ്ങളായ്കരൾപിളർത്തീടുമസഹ്യമാം വേദന-യേകിത്തകർത്തുപാഞ്ഞെത്തിയ ദുർദ്ദിനംപ്രകൃതിക്കലിപൂണ്ട പെയ്ത്തിനാലാ ത്മാക്ക-ളൊന്നായ് ത്യജിച്ചതാം ഗ്രാമീണതട്ടകംസ്നേഹമിത്രങ്ങൾതൻ ഭയാനക രംഗമാ-യെത്രവേഗത്തിലാ, ദുഃഖത്തിലാഴ്ന്നു പോയ്പ്രകൃതിതൻ താണ്ഡവത്താൽ കബന്ധങ്ങളായ് –ത്തീർന്നെത്ര ബന്ധുര ബന്ധങ്ങളീ വിധം അസ്തമനത്തിൽനിന്നുദയംകുറിക്കുവാൻസ്നേഹ,നിസ്വാർത്ഥ കരങ്ങളായ്ത്തീരുവാൻഝടിതി…