അമ്മ നഗർ

രചന : പ്രസീത.കെ ✍️ അമ്മ നഗറിലെ അടഞ്ഞുകിടക്കുന്ന തയ്യൽ കടയുടെ മുന്നിലിരിക്കുകയാണ്.ഭംഗിയായി തുന്നിയ ബ്ലൗസുകളുടേയും ചുരിദാറിട്ട ഒരു സുന്ദരിയുടേയും ചിത്രമുണ്ട് പുറത്തെ ബോർഡിൽ .തമിഴ്നാട്ടിലിപ്പോൾ നാട്ടിലേ പോലെ അത്യുഷ്ണമില്ല. എങ്കിലും ഫ്ലാറ്റുകളുടേയും ചെറിയ ഗ്യാരേജുകളുടേയും തൊഴിലാളികളുടെ ലാവണങ്ങളുടേയും കാഴ്ചകളിലേയ്ക്കല്ലാതെ നടന്നെത്തുന്നില്ല..ഇവിടെയിരുന്നാലും…

തിരക്കൊഴിഞ്ഞ നിമിഷങ്ങളിൽ മാത്രംഓർമ്മിക്കപ്പെടുന്നതല്ല സ്നേഹം

രചന : ആർ രാജ് ✍️ തിരക്കൊഴിഞ്ഞ നിമിഷങ്ങളിൽ മാത്രംഓർമ്മിക്കപ്പെടുന്നതല്ല സ്നേഹം…ജീവിതത്തിന്റെ തിരക്കുകൾമനസിനെ ചുറ്റിപ്പിടിച്ചുനിൽക്കുന്ന വേളയിലുംഒരു നിമിഷം മറ്റൊരാളുടെവേദനയെ ഓർക്കുന്നതാണ് സ്നേഹമെന്ന സത്യം..പ്രശ്നങ്ങളും പ്രയാസങ്ങളുംനിങ്ങളിലേയ്ക്ക് ഇറക്കി വെക്കുന്നത്നിങ്ങൾ അവയ്ക്കെല്ലാംപരിഹാരം കണ്ടെത്തുമെന്നഅന്ധവിശ്വാസം കൊണ്ടല്ല…..പങ്കു വെക്കുമ്പോൾ ആഴം കുറയ്ക്കുമെന്ന തോന്നൽ കൊണ്ട് മാത്രം...ഒരാൾ നിശബ്ദമായി…

സ്വയം

രചന : കെ.ആർ.സുരേന്ദ്രൻ ✍️ നിറഞ്ഞൊഴുകണം.കവിയരുത്.വറ്റരുത്.കണ്ടൽക്കാടുകൾഅരഞ്ഞാണം തീർക്കണം.മലരികളും,ചുഴികളും വേണം.കയങ്ങൾ വേണം.മത്സ്യങ്ങൾ നീന്തിത്തുടിക്കണം.പുറം സ്വച്ഛശാന്തമാകണം.അകം അടിയൊഴുക്കുകളുടെചതികളാകണം.ജലസമാധികളൊരുക്കണം.കടവുകളുണ്ടാകണം.മനുഷ്യർ നീന്തിത്തിമർക്കണം.ഒരായിരം കഥകൾപറയാനുണ്ടാകണം.ഒരായിരം രഹസ്യങ്ങൾ സൂക്ഷിക്കണം.സമാഗമങ്ങളുടെ, വിരഹങ്ങളുടെ,ആഹ്ളാദങ്ങളുടെസൂക്ഷിപ്പുകാരിയാകണം.നീലാകാശം കണ്ണാടിയാവരുത്.രാവുകളിൽ മൺചെരാതുകളിൽപ്രായശ്ചിത്തത്തിൻ്റെദീപങ്ങൾ ഒഴുകണം.വള്ളങ്ങൾ വേണം.വള്ളക്കാർ വേണം.യാത്രകൾ വേണം.മുക്കുവർ വേണം,അവരുടെ കൂക്കുവിളികൾ വേണം.അപ്പോൾ മാത്രംനീയൊരു പുഴയാകും.ഒടുവിൽ സമുദ്രകവാടത്തിലെത്തിസ്വയം നഷ്ടപ്പെടണം….

ഇന്നലെകൾ മരിക്കുന്നു.

രചന : സ്വർണ്ണ ലത പൂത്തേരി ✍️ വടിവൊത്ത കൈയക്ഷരമല്ലയെങ്കിലുംപ്രിയതമക്കായൊരു കത്തെഴു തുന്നു ഞാൻമിഴികൾകത്തുന്ന വെട്ടത്തിലിരുന്ന്ഹൃദയം പിഴിഞ്ഞ കറുത്ത മഷിയാൽ.പതിയെ നടപ്പാണ് കിതപ്പുണ്ടെനിക്ക്പാടെ മറക്കാത്ത ഓർമ്മ യുണ്ടൊപ്പംവടിയില്ല കയ്യിൽ തുണയില്ല കൂടെവെടിഞ്ഞു ഞാൻ പഴയശീലങ്ങളാകെ.ഓടിക്കയറിയ പടികളോരോന്നിൽമടിയാതെ ഇരുകാൽ വെച്ച് കയറുന്നുപറന്നുയരാതെ വാക്കുകൾ…

കുലസ്ത്രീ

രചന : ബിന്ദു കുറ്റിപ്പാല ✍️ ഒരു ദിവസംആരും കാണാതൊരുകുന്നു കേറണംപെൺശരീരശാസ്ത്ര നിരൂപണംനടത്താനാളില്ലാത്തിടത്തെത്തണംഅവിടെനിക്കെൻ്റെഇഷ്ടത്തിനിരിക്കണംഅവിടിരുന്നാകാശം നോക്കിഉച്ചിയിൽ കൈവച്ചുറക്കെക്കൂവണംതാഴെനിന്നെന്നൊച്ച കേട്ട്അവർ ഞെട്ടണംകുന്നിനപ്പുറം പച്ചപുതച്ച താഴ്‌വാരത്തിലേയ്ക്ക്ഉടുപ്പില്ലാതെ ഊളിയിടണംഎന്നുടലിലുരുമ്മുന്നപുൽനാമ്പുകളാൽഇക്കിളി പൂണ്ടുലയണംമഞ്ഞിറ്റുമിരവിലെൻ മെയ്പുണരും വെൺനിലാവിനെനാണമില്ലാതാ താരകൾകണ്ടു കൊതിച്ചോട്ടെപുലരിയെത്തും മുന്നെആലസ്യമാർന്ന മിഴികളിൽനിർവൃതിയുടെ തുടുപ്പേറ്റിയാകുളിരരുവിയിൽഎനിക്കൊന്നു മുങ്ങിനീരണംമതി’…… കുന്നിനപ്പുറം പോകാംഅവിടെൻ്റെ ഒറ്റമുറിയിൽമുഷിഞ്ഞ ചേലയിലെന്നെപൊതിഞ്ഞെടുത്ത്കുലസ്ത്രീയായിനടിക്കാനുള്ളതാണ്……

പഴമയുടെ പുതുമതേടുന്നവർ

രചന : സുരേഷ് S ബാബു ശബരിഗിരി ലക്ഷ്മി മഠം ✍️ പഴമയുടെ പുതുമതേടുന്നവർപകലന്തിയോളം പണിയെടുത്തവർപകലോനുദിക്കുന്നനേരത്തുംപകലോനകലുന്നനേരത്തും.പറയളന്നു പശ്ശികനത്തു പോയോർപാടവരമ്പിലെ പാട്ടിന്റെ വരികളിൽപയ്യാരം പറഞ്ഞു നെല്ല്പാറ്റിയെല്ലൊ_ടിഞ്ഞവർ പാട്ടം തൂക്കികെട്ടിയ,യളവ് തമ്പ്രാക്കന്മാർ തിരുത്തിയെഴുതിയ കഥ.പാൽ,ക്കഞ്ഞി മുത്തി കുടിക്കാൻപത്തായങ്ങളിൽ നെല്ല് നിറക്കാൻപറ്റാധായമളന്നു കൂട്ടി വെച്ചവർപാവമാ പണിയാളെ…

ശരശയ്യ

രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍️ കാലത്തിൻ കുരുക്ഷേത്രഭൂവിലിന്നുംമൗനത്തിൻ ശരശയ്യ പൂകുന്നു പുതുഭീഷ്മർ.അമ്പുകളല്ലിന്ന് ദേഹത്തു തറയ്ക്കുന്നത്അവഹേളനത്തിൻ കൂർത്തമുള്ളുകൾ! നൂറു പുത്രന്മാർക്ക് കാവലായ് നിന്നവർനേരിന്റെ വഴികളിൽ തനിച്ചായ് തളരുന്നു.വാക്കിന്റെ മൂർച്ചയാൽ മുറിവേറ്റ നെഞ്ചകംഉടയുംചിന്തതൻ ഉലയിലുരുകുന്നു! കൊടിയടയാളങ്ങൾ മാറിയ വീഥിയിൽകൊല്ലുന്ന ധർമ്മങ്ങൾ കാവലായ് നിൽക്കവേ,പുത്തൻ…

കവിതയിലെ നിഴലും നിലാവും

രചന : തെന്നൂർ രാമചന്ദ്രൻ ✍️ പുതിയവരികളിൽ പഴയകവിതതൻശ്രുതികളാവർത്തിച്ചാൽ കാവ്യലാവണ്യഭംഗംപദവിനിമയത്തിൽ മയൂരഭംഗിയേകാൻഅതിലളിതമായി തെളിയണം ചിന്തകൾശിശുസഹജമായ നൈർമ്മല്യമേയഴകിൻഅശുഭമില്ലാത്തൊരു വിരിപ്പന്തലാവണംകൊടിയ വെയിൽത്താപം മറയ്ക്കാനുതകണംപടികളാറിൻ പാട്ടു പോലർത്ഥം പൂത്തിടേണംനിരുപമമെന്നൊരു പൊട്ടുചാർത്തിത്തരേണംഅരിയനന്മ കതിർ വീശി കുളിരേകണംഅതുപകർത്തിവച്ചാലതിൽ കണ്ണുടക്കണംനിധിയാണതെന്നോതും വിധം മഹത്വം വേണംകനൽ വേണം കവിത കത്തിജ്ജ്വലിച്ചിടേണംഅനലശോഭയോടെ ആത്മാവിലെത്തിടേണംകുളിർപകരുന്ന…

ഉപാധികളില്ലാതെ ഒരാളെ കേട്ടിരിക്കുമ്പോൾ

രചന : കഥ പറയുന്ന ഭ്രാന്തൻ ✍️ ഉപാധികളില്ലാതെ ഒരാളെ കേട്ടിരിക്കുമ്പോൾ അത് ഒടുവിൽ പ്രണയത്തിലേക്ക് തന്നെയല്ലേ വഴുതിവീഴുക?”അല്ലെങ്കിൽ അങ്ങനെ കേട്ടിരുന്ന അനുഭവം ഉണ്ടോ ..?മെസഞ്ചറിൽ വന്ന ചോദ്യംമെസഞ്ചറിൽ വന്ന ആ ചോദ്യം സാധാരണമായ ഒന്നായിരുന്നില്ല. “ഉപാധികളില്ലാതെ ഒരാളെ കേട്ടിരിക്കുമ്പോൾ അത്…

അലസനേരങ്ങളില്‍

രചന : അദ്യ ✍️ അലസനേരങ്ങളില്‍അരിച്ചു പെറുക്കി നോക്കിയാല്‍ കാണാംഅലക്ഷ്യമായി ഉപേക്ഷിച്ച നിലയിൽഅഴകേതുമില്ലാത്ത അക്ഷരങ്ങള്‍..തിരസ്കാരത്തിൻ തികവിൽആദ്യവും അന്ത്യവും ആലയില്‍വെന്ത നിയതരൂപമില്ലാത്തനിറമറ്റ വികൃതാക്ഷരങ്ങള്‍..ആത്മാവിന്റെ നേര്‍വികാരങ്ങള്‍അടക്കം പറയുന്ന ആത്മഗതങ്ങൾ,അടക്കി വയ്ക്കപ്പെട്ട വേദനകൾ,അവിശ്വാസത്തിന്റെ ചവർപ്പുകൾ,ആത്മനിന്ദയുടെ കലഹങ്ങൾ..അതിജീവനത്തിന്റെഅവസാന വാക്കിന്റെതിളക്കത്തിലേക്ക്അതിനീഗൂഢമായൊരുകവിത കാണാം..അച്ചില്‍ വാര്‍ത്തപോലിരിക്കുംഅത്ര അഴകില്‍ അര്‍ത്ഥപൂര്‍ണമായിഅടക്കിയൊതുക്കി വെച്ചവ..അറ്റുപോവാതെ ഇഴയടുപ്പമുള്ളഅക്ഷരങ്ങൾ…