Month: September 2023

വീട്

രചന : സുരേഷ് പൊൻകുന്നം ✍ വീട് കരയുന്നുവോ മൂകമായിഹാ…. ഒരു നിഴല് പോലുമില്ല..മുറ്റും നിശ്ശബ്ദതക്കുള്ളിൽ വീട-വളെത്തിരിയുന്നു,എങ്ങുപോയി എങ്ങ് പോയി?അവളുടെ പൊട്ടിച്ചിരി കേട്ടാർത്ത്ചിരിച്ച മൺഭിത്തികൾ ഭീതി-യെടെന്നെ നോക്കുന്നു സ്നേഹമുറികളിൽ ഭീതി പതുങ്ങുന്നോവോ..മനുജന്റെ മണമേതുമില്ലാതെപാറ്റകൾ പല്ലികൾ കൊച്ച്-കൊച്ചുറുമ്പുകൾ മരുഭൂമിയി-ലെന്നപോലുഴറി നടക്കുന്നു..തിരയുന്നതാരെ നീയിത് മൃതിവന്നുപോയൊരു…

കാലത്തിന്റെ വവ്വാലുകൾ.

രചന : ജയരാജ്‌ പുതുമഠം.✍ ചോദ്യങ്ങളുറങ്ങുന്നഉത്തരങ്ങളുടെ ചെപ്പടിവിദ്യയുമായ്ജനാധിപത്യ പൂമരങ്ങളിൽകാലത്തിന്റെ വവ്വാലുകൾശീർഷാസനത്തിൽഅവിവേകത്തിന്റെവൈറസുകൾ തുപ്പുന്നു നിരാലംബമായആവാസപീഠങ്ങളിൽനിരന്തരം മുഴങ്ങുന്നപീഡനങ്ങളുടെആർത്തഗീതങ്ങളിൽഅധികാരികളുടെ മുൾചെടികൾലാളിക്കപ്പെടുകയാണിപ്പോഴും സമൂഹവ്യസനങ്ങൾ ആവിയായിആകാശ ഗഹനതയിൽമതിവരുവോളം ഇണചേർന്നിട്ടുംനിനവുകളിൽ നനവേൽക്കാത്തവരണ്ടഭൂമിക ഞെരിയുന്ന ജനതയിൽഅധർമ്മത്തിന്റെ രാക്ഷസീയതാണ്ഡവമാണഖിലവുംഅനുസരിക്കുകയേ തരമുള്ളൂജീവജ്വാലകൾ തീർക്കും ജീവവായുതടവറ പൂകരുതല്ലോ! സമൃദ്ധമായ ഒറ്റപ്പെടലുകളിൽചിന്തകളുടെ പാടത്ത്സങ്കൽപ്പനങ്ങളുടെ വിത്ത്‌പാകികാത്തിരിക്കുന്നു പ്രജകൾ.

വാക്കും കാത്തിരിപ്പും

രചന : ജസീന നാലകത്ത്✍ മരണശേഷം സ്വർഗത്തിലെത്തിയ അവൾ അയാളെ തിരഞ്ഞുകൊണ്ടിരുന്നു. അവളെക്കാൾ മുമ്പ് അയാൾ സ്വർഗത്തിലെത്തിയിരുന്നു. രോഗിയായിക്കിടന്നപ്പോൾ ആശുപത്രിക്കിടക്കയിൽ കിടന്ന് അയാൾ അവൾക്കൊരു വാക്ക് കൊടുത്തു. ഈ ജന്മത്തിൽ നമുക്കൊന്നിക്കാൻ കഴിയില്ല, അടുത്ത ജന്മമത്തിൽ നീ എന്റേത് മാത്രമായിരിക്കുമെന്ന്.. അവളാ…

കണ്ണിര് വിൽക്കുന്നവർ

രചന : ടി.എം. നവാസ് വളാഞ്ചേരി✍ 1993 മാർച്ച് മാസം . സുഡാൻ ആഭ്യന്തരയുദ്ധം മൂലം കൊടും പട്ടിണിയിലമർന്നിരിക്കുന്നതിന്റെ നേർചിത്രം പ്രശസ്ത ദക്ഷിണാഫ്രിക്കൻ ഫോട്ടോ ജേർണലിസ്റ്റ്‌ കെവിൻ കാർട്ടർ “കഴുകനും കൊച്ചു കുട്ടിയും”എന്ന തലക്കെട്ടോടെ ലോകത്തിനു മുന്നിലെത്തിച്ചപ്പോൾ ഏവരും നടുങ്ങി. പട്ടിണി…

പേൻകൊല്ലി

രചന : ലോപാമുദ്ര✍ അവൾക്ക് ഏഴു വയസ്സുള്ളപ്പോഴാണ്നിരണത്തമ്മൂമ്മ എന്ന വലിയമ്മൂമ്മ –കിടപ്പിലായത്.തണ്ടെല്ലു നീർന്ന തന്റേടംതണ്ടൊടിഞ്ഞ ആമ്പലായിതെക്കേ ചായ്‌പിൽ കിടന്നു….കിടപ്പു നീണ്ടപ്പോൾഎന്നും ചീകിയാലും ചെട പിടിക്കുന്നകുലുകുലാമുടി മുറിച്ച്അമ്മ അമ്മൂമ്മയെ മാർഗരറ്റ് താച്ചറാക്കിബാക്കിയായ ഇത്തിരി മുടിയിൽപേനുകൾ വളർന്നു കുമിഞ്ഞു.പിന്നെ എന്നും ,അമ്മയുടെ പേൻചീകലിന്ചൂണ്ടക്കാരന്റെ നിശബ്ദയായ…

ചെല്ലക്കുട്ടി അമ്മാൾ

രചന : പ്രീദുരാജേഷ്✍ സ്നേഹത്തിന്റെ ഗന്ധമുള്ള അമ്മ. ചെല്ലക്കുട്ടി അമ്മാൾ. ഓടിത്തീർന്നു കൊണ്ടിരിക്കുന്ന ജീവിതത്തിൽ എന്നിലേക്കെത്തിപ്പെട്ടവരാണ് ചെല്ലക്കുട്ടി അമ്മാവും മുരുകൻ അപ്പാവും.‘അമ്മുക്കുട്ടി’ എന്നുള്ള അമ്മയുടെ വിളിയുടെയും ‘കണ്ണേ’ എന്നുള്ള അപ്പായുടെ വിളിയുടെയും സ്നേഹവാത്സല്യങ്ങളിൽ എപ്പോഴും അലിഞ്ഞു പോകാറുണ്ട്.ഒരു കൊച്ചുകുട്ടിയായി മാറും പോലെ…

ചിലർ അങ്ങിനെയാണ്‌

രചന : റാം റാം ✍ ചിലർ അങ്ങിനെയാണ്‌ —നീരുപാധികം നിശബ്ദരായവർ,നമ്മുടെ ജീവിതത്തിലോട്ടൊരു നാൾ കടന്നു വരും…!പിന്നെ —ഇനിയുള്ളോരു ജീവിത കാലം മുഴുവൻ കൂടെ കാണും എന്ന ഉറപ്പ്…കാർമേഘങ്ങളെ മഴവില്ലിനാൽ കോർത്തു മനോഹരമാക്കും…ഉച്ച വെയിലിനെ ചാറ്റൽ മഴയാൽ കുതിർക്കും…കുസൃതി ചിരികളാൽ,എന്നോ ഉടഞ്ഞു…

പ്രഹേളിക

രചന : ബിന്ദു കമലൻ✍ പ്രണയശൈലത്തിൽ നിന്നവർവിരഹനൊമ്പര സാനുവിൽ വീഴ്കേപ്രാണനുരുകിയൊലിച്ച ലാവവിധിനിലങ്ങളെ വിഴുങ്ങുന്നു. പിരിഞ്ഞതെന്തിനെന്നറിയാതെഎരിഞ്ഞമർന്നു തീർന്ന മോഹംപരിഭവത്തിൻ പരിളാലനത്തിനുപുഷ്ക്കരത്തിലലയുന്നിതാ. നോവുകല്ലെറിഞ്ഞ വാക്കുകൾഅശ്രുചാപം തൊടുക്കവേസുന്ദരസ്വപ്നസൂനങ്ങളിന്നിതാപൊട്ടിയകന്നുയർന്നു പാറുന്നു. വഴിപോക്കരാണവരീ ധരയിൽവാടി വീണ പൂവിതൾ ചവിട്ടിവാഴ് വേ മായമെന്നുച്ചരിച്ചാൽപ്രണയമൊരു പ്രഹേളികയത്രേ !

” അവളൊരുതന്നിഷ്ടക്കാരി പെണ്ണ്”

രചന : പോളി പായമ്മൽ✍ അവളൊരു തല തെറിച്ച പെണ്ണാണെന്ന് അവളുടെ അച്ഛൻ പറയാറുണ്ട് , കുരുത്തം കെട്ടവളെന്ന് അമ്മയും ആണും പെണ്ണുമല്ലായെന്ന് നാട്ടുക്കാരിൽ ചിലരും –ഒരു പൊട്ട് കുത്തുകയോ പൗഡറിടുകയാ മുടി ചീകിയൊതുക്കുകയോ ചെയ്യാത്ത അവളെ കാണാൻ എന്നിട്ടും നല്ല…

സ്വന്തം

രചന : തോമസ് കാവാലം✍ ഇഷ്ടവസ്തുക്കളു,മിഷ്ടജനങ്ങളുംദൃഷ്ടിയിൽനിന്നെല്ലാം മാഞ്ഞുപോകുംഇഷ്ടവും സ്നേഹവും തുഷ്ടിയാനന്ദവുംവൃഷ്ടിപോലുള്ളിൽ കുളിർമ്മയേകും. എന്തുണ്ടവനിയിൽ എക്കാലോം നില്‍പ്പത്സന്തുഷ്ടിയെന്നതും നൈമിഷികംആയുസ്സു നിശ്ചിത,മാരോഗ്യമാകിലുംഅൽപകാലത്തിൽ മറഞ്ഞു പോകും. കൺമറഞ്ഞാലു,മാകണ്മണി നൽകുമേകരളിലോർമ്മതൻ കാൽച്ചിലമ്പ്മൺവിളക്കാകിലും മിന്നാമിനുങ്ങിയുംമിന്നലുമേകുന്നു ശോഭയേറെ.. സ്വന്തമായ്ത്തീരുകിൽ സ്വന്തവും ബന്ധവുംസ്വന്തമായെത്രനാൾ വെച്ചുപോകും ?സ്വന്തമാക്കുന്നതും സന്തോഷം നൽകുമ്പോൾസ്വാർത്ഥതയല്ലെന്നു ചിന്തിക്കാമോ? ഇന്നത്തെസ്വന്തക്കാർ…