മറവിയുടെ മൗനമൊഴികൾ.

രാജ് രാജ്* മറവി ഒരുതരത്തിൽസ്വയം നിരാസമാണ്.ഓർമ്മകളുടെ ശവ കല്ലറകൾക്കുള്ളിൽജീവഛവമായി ഓർമ്മകൾക്കും അനുഭവങ്ങൾക്കു മിടയിൽ മരവിച്ചു കിടക്കുന്നു മറവി.ചിലപ്പോഴൊക്കെമറവി ഒരു ആശ്വാസമാണ്…ചുട്ടുപൊള്ളുന്നഅനുഭവങ്ങളുടെആത്മനൊമ്പരങ്ങളിൽ നിന്നും ഒരു ഒളിച്ചോട്ടമാണത്….ജീവിതത്തിന്റെ പിൻവഴികളിൽതളിർത്തും പൂത്തുംനിന്റെ നിന്നിരുന്ന അനുഭവങ്ങളുടെആത്മനിർവൃതി കളുടെ നിരാസമാണ്പലപ്പോഴും മറവി.ഋതുഭേദങ്ങളുടെകൊഴിഞ്ഞു വീണതൂവൽ ചിറകുകൾ പോലെ അടർന്ന് വീണ…

സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്സുമാരുടെ മൃതദേഹം നാട്ടിലെത്തിച്ചു.

ഹനാപകടത്തിൽ മരിച്ച മലയാളി നഴ്സുമാരുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം സ്വദേശി അശ്വതി, കോട്ടയം സ്വദേശി ഷിൻസി എന്നിവരുടെ മ‍ൃതദേഹമാണ് നാട്ടിലെത്തിച്ചത്. എത്തിഹാദ് വിമാനത്തിൽ നജ്റാനിൽ നിന്ന് അബുദാബി വഴിയാണ് തിരുവനന്തപുരത്ത് എത്തിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സൗദിയിലെ നജ്റാനിലുണ്ടായ വാഹനാപകടത്തിൽ കോട്ടയം സ്വദേശി…

ഇഷ്ടം.

ഷൈല കുമാരി* ചില ഇഷ്ടങ്ങൾഅങ്ങിനെയാണ്നമ്മൾ പോലുമറിയാതെനമ്മുടെ പിന്നാലെഇങ്ങനെ നടക്കും.വാക്കുകളുടെ ഇന്ദ്രജാലമോമോഹിപ്പിക്കുന്ന സൌന്ദര്യമോഒന്നുമുണ്ടാവില്ല.പക്ഷേ. ഹൃദയത്തിൽസ്നേഹത്തിന്റെഒരു പൂക്കൂട നിറച്ചു വച്ച്കാത്തിരിക്കും.ഒരു വാക്കിൽ, ഒരു നോക്കിൽഎന്തിന് മൌനത്തിനു പോലുംഒരു സൌന്ദര്യമുണ്ടാവും.ഹൃദയത്തിലേക്കിറ്റു വീഴുന്നമഞ്ഞു തുള്ളിയുടെനനുത്ത സൌന്ദര്യം.

ന്യൂയോർക്ക് സിറ്റി കൗണ്സിലിലേക്കു മത്സരിക്കുന്ന കോശി തോമസിന് പരോക്ഷ പിന്തുണയും ആശംസകളുമായി എതിർ സ്ഥാനാർത്ഥി സ്റ്റീവ് ബഹാർ.

മാത്യുക്കുട്ടി ഈശോ* ന്യൂയോർക്ക് : ജൂൺ 12 മുതൽ 22 വരെ നടക്കുന്ന ന്യൂയോർക്ക് സിറ്റി കൗണ്സിലിലേക്കുള്ള തെരഞ്ഞെടുപ്പിലെ ഡമോക്രറ്റിക് സ്ഥാനാർത്ഥി കോശി തോമസിന് ആശംസകളും പരോക്ഷ പിന്തുണയും അറിയിച്ചുകൊണ്ട് എതിർ സ്‌ഥാർത്ഥികളിൽ ഒരാളായ സ്റ്റീവ് ബഹാർ, കോശി തോമസിന്റെ ഇലക്ഷൻ…

സമയാസമയങ്ങളിൽ അവളെത്തും

വാസുദേവൻ കെ വി* സമയാസമയങ്ങളിൽ അവളെത്തും അവനോട് ചാറ്റാൻ … അവനെ മുഷിപ്പിക്കാതിരിക്കാൻ ഇടയ്ക്ക് ഹോട്ട് ഫില്ലർ ഡയലോഗുകളിടും. അവനതൊക്കെ എന്നേ മടുത്തു കഴിഞ്ഞു . സൗഹൃദപൂർവ്വം അവനവളെ ഉപദേശിക്കും. “പാടില്ല.നമ്മെ നമ്മൾ മറന്നു കൊണ്ടൊന്നും…”. അവളുടെ കലിപ്പോടെയുള്ള മറു ചോദ്യം.…

അനാഥൻ.

കവിത : അനിൽ മുട്ടാർ* മഴ പെയ്തുതോർന്നൊഴിഞ്ഞുപോയെങ്കിലുംഇല തുമ്പിലിന്നുംതങ്ങി നില്ക്കുന്നത്എന്റെകണ്ണീരെന്നുതിരിച്ചറിയുന്നുവോനീപ്രണയമേ…..നടന്ന വഴികളെമാഞ്ഞു പോയിട്ടൊള്ളുനമ്മുടെ ഗന്ധംഎന്നെയുംനിന്നെയുംതേടിയലയുന്നുണ്ട്പെരുവഴികളിൽ ….ഹൃദയം പിളർന്നഉഷ്ണ രാവിൽകണ്ണീരിനൊപ്പംഅടർന്നുവീണകൃഷ്ണമണികൾഎനിക്കിന്നുംതിരിച്ചുകിട്ടിയിട്ടില്ലാപ്രണയമേ…നിന്റെമിഴിതുമ്പു പിടിച്ചുനടന്ന ഞാൻഇന്ന്അനാഥനാണ്..

സമയത്തിന്റെ മറ്റൊരു മുഖമാണ് മരണമെന്നത്.

സിന്ധു ശ്യാം* സമയത്തിന്റെ മറ്റൊരു മുഖമാണ് മരണമെന്നത് എന്നാണെനിക്ക് തോന്നുന്നത്. ശരിക്കും നമ്മൾ സമയത്തിന്റെ തോണിയിലാണിരിക്കുന്നത് നമ്മുക്കനുവദിക്കുന്ന സമയം പൂർത്തിയാവുമ്പോ നമ്മൾ മാഞ്ഞു പോയൊരോർമ്മ മാത്രമാകും … ആ അവസ്ഥയല്ലേ മരണം.വരികൾ ഇത്രയുമായപ്പോഴേക്കും “നീയെന്തോന്നടീ എഴുതുന്നത്? “എന്നും ചോദിച്ച് ലച്ചി കേറി…

തീത്തിറ.

കവിത : ഷാജു. കെ. കടമേരി* കലാപങ്ങൾകയറൂരി വിട്ട നെഞ്ചിൽവിപ്ലവത്തിന്റെ തീക്കണ്ണുകളിൽകവിത കത്തുന്നു.അസമത്വങ്ങൾകൈകോർത്ത് നിൽക്കുന്നരണാങ്കണത്തിൽസമത്വത്തിന് നേരെവാളോങ്ങി നിൽക്കുന്നവരോട്സന്ധി ചെയ്യാൻഞാൻ തയ്യാറല്ല.മതം നോക്കി ചിരിക്കുന്നചെകുത്താൻമാരുടെ നേരെഎന്റെ വാക്കുകൾ തീ തുപ്പും.സമത്വം തിന്ന്കൊലവിളിക്കുന്നവരുടെനെറികെട്ട ചിന്തകൾക്ക്തീക്കൊളുത്തിഅനീതിയുടെചങ്ക് പിഴുതെടുത്ത് ഗർജ്ജിക്കും.കീഴടങ്ങാൻതയ്യാറല്ലാത്തതുകൊണ്ട്അവർ കുതന്ത്രങ്ങൾ മെനയും.ഓരോ ചുവട് വയ്പ്പിലുംദുഃശ്ശകുനങ്ങൾ പുതച്ചുറങ്ങുന്നകലികാല…

മനസുതുറന്ന് നടന്‍ പ്രകാശ് പോള്‍

കടമറ്റത്ത് കത്തനാര്‍ പരമ്പരയിലൂടെ മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രകാശ് പോള്‍. ഒരുകാലത്ത് കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം കത്തനാറിന്‌റെ വരവിനായി ടിവിക്ക് മുന്‍പില്‍ കാത്തിരുന്നിട്ടുണ്ട്. എഷ്യാനെറ്റില്‍ വന്ന പരമ്പരകളില്‍ വലിയ ഹിറ്റായ മാറിയ സീരിയലുകളില്‍ ഒന്നാണ് കടമറ്റത്ത് കത്തനാര്‍. കത്തനാരിന് പുറമെ…

സദയം.

രചന : സുദർശൻ കാർത്തികപ്പറമ്പിൽ* ഇരുതലമൂരികളുണ്ടു,മനുഷ്യ-പ്പരിഷകളായീമന്നിൽഇരവും,പകലുമൊരേപോലിന്നവ-രിരതേടുന്നു സമർത്ഥം!മനസ്സിനുള്ളിൽ മാലിന്യത്തിൻ,കൂനകളാണെന്നാലുംശിരസ്സുകുമ്പിട്ടതിവിനയത്തോ-ടരികത്തായവർനിൽപ്പൂ!സമാദരസ്നേഹാർദ്രവിഭാവനപുലർത്തിടാനനുവേലം,കലയും കവിതയുമായെന്നാലുംഅടിപതറാതെ ഗമിപ്പൂ.മദാന്ധകാരമകറ്റാനാമോ,മനുഷ്യജീവിക്കെങ്ങാൻ?മതിമധുരോജ്വല ചിന്തയ്ക്കുണ്ടോ,ഗതി,യിദ്ധരയിലൊരൽപ്പം!ജീവിതമൊരുപാഴ് കനവാണെന്നോർ-ത്താവിലമുള്ളിലൊതുക്കി,അരിയവിഭാതപ്പൊൻകതിരൊളിപോ-ലാരുയിരാർന്നെങ്ങെങ്ങും,പുതുമണമൂറുംപൂവുകൾതോറും –പാറിനടപ്പൂനീളെഅനശ്വരസത്യത്തിൻ തായ്‌വഴി,തേടിനടപ്പൂനീളെഅണിയിക്കില്ലൊരു പുഷ്പകിരീടവു-മാരും തൻ്റെ ശിരസ്സിൽഅണിയിപ്പതു മുൾക്കിരീടമാകാ-മതുകൈക്കൊൾവൂ,സദയംകരളിലൊരൽപ്പം കാരുണ്യാമൃത-ധാര നുരയ്ക്കാത്തോരിൽ,ചിരമുരുതാപപ്പാഴിരുളല്ലാ-തേതൊന്നുണ്ടുലഭിക്കാൻ?കരുതരുതാരോടും പക,നീരസ-മൊരുതരിപോലും മനസ്സിൽകരയാനായിക്കണ്ണുകൾ മുതിരുകി-ലരുതരുതെന്നുവിലക്കൂനിറഞ്ഞപുഞ്ചിരിയോടീലോക-ത്താടിപ്പാടിനടക്കൂകഴിഞ്ഞകാലച്ചെയ്തികൾ സർവംമറന്നുനാളുകൾ നീക്കൂ.ഒന്നറിയുന്നേൻ വാഴ് വിൻ മാന്ത്രിക-തന്തിയിൽ വിരൽതൊട്ടേവംകാലത്തിൻ കടലാഴങ്ങളിലേ-ക്കാളുകയല്ലീനമ്മൾ!