ഇത് എഴുതണോ വേണ്ടയോ

രചന : എച്ചുമിക്കുട്ടി ✍ ഇത് എഴുതണോ വേണ്ടയോ എന്ന് കുറേ തവണ ആലോചിച്ചു…ആത്മകഥയിൽ ഈ ഭാഗം ഉണ്ട്.പിന്നെ ദിയയുടെ പ്രസവ വീഡിയോ ഉണ്ടാക്കിയ തിക്കിത്തിരക്കൽ ഒന്നു കടന്നു പോകട്ടെ എന്ന് വിചാരിച്ചു…എൻ്റെ അനുഭവമാണ്… ഇരുപതു വയസ്സിൽ ഞാൻ നേരിട്ട അനുഭവം.…

കടലാസ് തോണി

രചന : ജെസിത ജെസി ✍ ചിലപ്പോൾ അക്ഷരങ്ങൾഒരു പൂക്കാലമായി എന്നിൽനിറയാറുണ്ട്…മറ്റു ചിലപ്പോൾ മറവിയുടെകുത്തൊഴുക്കിൽ.അങ്ങ് അകലേക്ക് ഒഴുകി –പരക്കാറുമുണ്ട്.ഇനിയൊരു മഴക്കാല രാവിൽഒരിക്കലും എഴുതി തീരാത്ത,ആത്മ നൊമ്പരങ്ങളെ..എരിഞ്ഞുനീറും ഓർമ്മകളെഒരു വെളുത്ത കടലാസിൽകോറിയിടണം..പിന്നെയത് പല ആവർത്തി വായിച്ചു.പൊട്ടിച്ചിരിച്ചും, പൊട്ടിക്കരഞ്ഞുംആത്മ നിർവൃതി പൂകണം.അതൊരു കടലാസു –തോണിയാക്കി…

മോഹവലയം

രചന : പണിക്കർ രാജേഷ് ✍ ഇന്ദ്രനെ വെല്ലുവാൻ കൈക്കരുത്തുള്ളവൻഇന്ദുവദനനാം മന്നവേന്ദ്രൻഇപ്പാരിടമൊന്നു ചുറ്റിക്കറങ്ങുവാൻഇച്ഛയോടശ്വാരൂഢനായി. ചന്ദനംപൂക്കുന്ന കാടുതേടിയന്നുചന്ദ്രഗിരിപ്പുഴയോരമെത്തിചന്തംതികഞ്ഞൊരു സുന്ദരിയാളപ്പോൾചോലയിൽ മുങ്ങിനിവർന്നുവന്നു. അഞ്ജനക്കാന്തിയിൽ പൊൻപ്രഭയേറ്റപ്പോൾഅംഗലാവണ്യം തിളങ്ങിനിന്നുആരുംകൊതിക്കുമപ്പൂമേനിയിൽനിന്നുംഅടരുവതൊക്കെയും താരകളോ! മോഹങ്ങളൊക്കെയടക്കിയവനെന്നുമോദമോടെ ജനം വാഴ്ത്തിടുന്നോൻമോഹവലയത്തിൽപ്പെട്ടപോലങ്ങനെമോഹിനിയാളിൽ ഭ്രമിച്ചുനിന്നു! ഈരേഴുലോകംജയിച്ചുവന്നിട്ടുമീഈറനുടുത്ത തരുണിമുന്നിൽഇന്ദ്രിയശക്തിയടിയറവെച്ചിട്ട്ഇളിഭ്യനായങ്ങനെ നിൽപ്പു രാജൻ

എന്തുവേണം നമ്മളെന്തു ചെയ്യും

രചന : ശിവരാജൻ കോവിലഴികം മയ്യനാട് ✍ എന്തുവേണം നമ്മളെന്തു ചെയ്യുംപിൻതുടർന്നെത്തുന്ന പ്രാണഭാരങ്ങളാൽപാതിയും പതിരായ ജീവന്റെ മുക്തിക്കാ-യെന്തുവേണം നമ്മളെന്തു ചെയ്യും? പഴികേട്ടൊടുങ്ങുന്ന പഥികനായ്, പതിതനായ്വീഴാതിരിക്കുവാനെന്തു വേണം ?വെറിവെയിലിലുരുകുന്ന ഹൃദത്തിനുള്ളിലെനെടുവീർപ്പടങ്ങുവാനെന്തു വേണം ? വേരറ്റുപോകുന്ന സ്നേഹബന്ധങ്ങൾതൻതീരത്തു നാമിനിയെന്തുവേണം ?വിധി തന്ന കൈപ്പുനീർ മോന്തിക്കുടിക്കുമ്പോൾകരയാതിരിക്കുവാനെന്തു…

ചിരിക്കുന്ന ചായ പീടികകൾ

രചന : ബീഗം കവിതകൾ✍ ചിരിക്കുന്ന ചായ പീടികകൾഒരു കപ്പ് ചായക്ക് അവിഹിതകഥകൾകടുപ്പം കൂട്ടുന്നുസങ്കല്പ പ്രേമ കഥകൾചായക്ക് മധുരം കൂട്ടുന്നുഅസൂയയുടെതേയിലപ്പൊടികൾചായക്ക് കമർപ്പ് കൂട്ടുന്നുദന്തശുദ്ധി വരുത്തുവാൻചില ചായകൾബലിയാടാകുന്നുഈഗോയുടെഞരക്കങ്ങളിൽതണുത്തുറഞ്ഞചായകൾപാട കാട്ടി വിസമ്മതം രേഖപെടുത്തുന്നു. ചില ചായക്കടങ്ങൾതുറന്നു പറയാൻവയ്യാത്തഅനുരാഗങ്ങളാകുന്നുമഞ്ഞു പെയ്യുന്നസായാഹ്‌നങ്ങൾആവി പറത്തുന്നകടും ചായകളിൽനിറഭേദം വരുത്തുന്നുഇത്തിരി തമാശകളുടെ…

ഭയരസം

രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍ ഒരുനിമിഷംനിർത്തുമോ,മാനസവ്യാപാരംമനസ്സിൻ്റെ ഒരു കണം കടം തരുവാൻഎന്നുടെ മാനസയാനത്തിന്നരികിലായിസഹൃദയ നിനക്കു നല്ലയൊരിടമുണ്ട്യാനത്തിലൂടെ നാം പിന്നോട്ടു പിന്നോട്ടു പോകെഇരുളും പകലും വിതാനിച്ച കാലമതാഅദൃശ്യഭയത്തിൻ ഭയരസ വിഹ്വലതേൽമിന്നാമിനുങ്ങുകടെ,ഘോഷമഹായാനവുംമണ്ണട്ടകൾ മീളുന്ന ഭൗമസംഗീതികയുംരാത്രി സമ്പൂർണ്ണവുമിരുളുപൊതിയുംനേരംതിരിഞ്ഞും മറിഞ്ഞും കിനാവുകണ്ടൂ പൂർവ്വികൻദേവകിന്നര ഗന്ധർവ്വ ചാരണമഖിലംഎന്നുംനമുക്കുള്ളതായിരുന്നുപകലുകൾരാവുകൾ…

രാഗ നിലാവുകൾ.

രചന : ജയരാജ്‌ പുതുമഠം. ✍ നിദ്രയിൽ നിഴലായ് അനുദിനംഅമൃതസംഗീതം മൊഴിയുംഅഭിരാമി, ചന്ദ്രികേ…അഴക് വിടർന്ന നേരത്ത്നിന്നുടെ മഴവിൽ തടങ്ങളിൽഞാനൊരു മൃദുലസുമത്തിൻലോലമർമ്മരം കേട്ടുണർന്നുഅറിയില്ലെനിക്കതിൽനിറഞ്ഞ വർണ്ണരാജികൾഅറിയുന്നു ഞാനതിൻഅനുരാഗ അവാച്യരാഗങ്ങൾഇന്നലെ അന്തിയിൽ മന്ദമായ്വന്നെന്റെ മന്ദാരശയ്യതൻ സങ്കല്പതീരത്ത്ലജ്ജയിൽ ചിറകൊതുക്കിമിണ്ടാതെ നിന്നതെന്തേഎന്റെ തങ്കനിലാവേ…കാന്തിചൂടിയണഞ്ഞചന്ദനമേഘങ്ങൾമാഞ്ഞുപോയ് തെന്നലോടൊപ്പംതാലമെടുക്കാതെ ശോകരായ്എങ്കിലും നിന്റെ പ്രേമസൗരഭ്യംകുഞ്ഞു…

ഒരാൾ മരിക്കുമ്പോൾ നിങ്ങളെന്തൊക്കെ കഥകളുടെ താളുകളാണ് മറിക്കുന്നത്?

സഫി അലി താഹ ✍ ഒരാൾ മരിക്കുമ്പോൾ നിങ്ങളെന്തൊക്കെ കഥകളുടെ താളുകളാണ് മറിക്കുന്നത്?പിന്നെയും പിന്നെയും എന്തിനാണ് വേദനകളും സ്വപ്നങ്ങളും നഷ്ടങ്ങളും പോസ്റ്റുമോർട്ടം നടത്തുന്നത്?ചിന്തകളുടെയും നെടുവീർപ്പുകളുടെയും ആരുമറിയാതെ കരഞ്ഞുതീർത്ത എത്രയേറെ കണ്ണുനീരിന്റെയും അവസാനമാണ് ഒരാൾ നിത്യശാന്തിയെന്ന് തെറ്റിദ്ധരിക്കുന്ന മരണത്തിന്റെ കൈപിടിയ്ക്കുന്നത്?നമുക്ക് ചുറ്റുമുള്ള ഓരോ…

വിനീത കുട്ടഞ്ചേരിക്ക് ആദരാഞ്ജലിഅർപ്പിച്ചു കൊണ്ട് പ്രിയ എഴുത്തുകാരിയുടെ എഴുത്ത് പങ്കുവെക്കുന്നു…🔺🔻🔺

നിനക്കെന്നെ ഇഷ്‌ടമാണെന്ന് പറഞ്ഞ അന്നേ നിന്നോട് ഞാൻ പറഞ്ഞിരുന്നു“എന്നോട് കൂട്ടുകൂടുകയെന്നാൽ ഏറെ തണുപ്പുള്ള പുഴയിലേക്കിറങ്ങുന്നതു പോലൊന്നാണെന്ന്പിന്നീട് പ്രണയമെന്ന് പറഞ്ഞപ്പോൾ തന്നെ പറഞ്ഞു“എന്നെ പ്രണയിക്കുകയെന്നാ ലേറെ ചുഴികളുള്ള പുഴയിൽ നീന്തുകയെന്നാണെന്ന്…….ഇടയ്ക്കിടെ ഞാനാണു നിൻ്റെ ജീവിതമെന്ന് പറയുമ്പോൾ പിന്നെയും ഞാൻ പറഞ്ഞു,“തണുപ്പും ചുഴിയും മാത്രമല്ല…..…

ഈ വാക്കുകൾ

രചന : ജോര്‍ജ് കക്കാട്ട്✍️ ഈ വാക്കുകൾ ജീവിതത്തിന്റെ ഏത് കോണിൽ നിലനിൽക്കുമെന്ന് എനിക്കറിയില്ല, ഒരു ദിവസം നിങ്ങൾ അവ വായിക്കുമോ എന്ന്, പക്ഷേ ഞാൻ അവ ഉപേക്ഷിക്കണം, കാരണം ഞാൻ അവ എഴുതിയില്ലെങ്കിൽ അവ എന്നെന്നേക്കുമായി എന്നെ ഭാരപ്പെടുത്തും. ഹൃദയം…