അരനിമിഷം

രചന : മോനികുട്ടൻ കോന്നി ✍ അമരൻമാരെപോലെയധികാരികൾവാഴാനായിഅടിമകളാശ്രിതരശക്തരജ്ഞരായിട്ടേഅരനിമിഷംവരുമധികാരത്തിൻകരിമഷിഅറിയാത്തിവരുടെയംഗുലിയിൽ,പാഴായ്പതിക്കെ അരുമ’ക്കഴുതകൾപോലെചുമലിൽഭാരംതാങ്ങിഅരവയറുംമുറുക്കിയുടുത്തും,പാടുംവായ്ത്താരിഅവരെമറക്കുന്നുടനെ യധികാരത്താരങ്ങൾഅളവില്ലാനിധിനിറയ്ക്കുന്നറകളനവധി അണികൾക്കുമുഖങ്ങളില്ലവിടെങ്ങും,കണ്ണാടിയ്ക്കുംഅടിമപ്പെണ്ണിനുമില്ലൊരുപരിഭവമതുപോൽഅടിയാളന്മാരടികൂടുംതെരുവിലങ്ങാദർശംഅഴിയെണ്ണും ചിലരതി നാവാത്തോരങ്ങെമപുരെ അരിവൈര്യമതില്ലാതൊന്നിച്ചത്താഴം, പൊട്ടിച്ചിരിഅരമനരഹസ്യരതിസുഖമോടധികാരംഅടുത്തുവരുംതെരഞ്ഞെടുപ്പുവരെയിതു പതിവ്അളന്നുതൂക്കംനോക്കി വഞ്ചിപ്പാനായിന്നുതുടക്കം അരനിമിഷമതിന്നാണറിയുകയധികാരംഅറിവോടതുനിറവേറ്റൂനിങ്ങൾപിൻമുറയ്ക്കായിഅടിമച്ചങ്ങലപൊട്ടിച്ചെറിയൂ സ്വതന്ത്രരാവൂഅധിനിവേശമതിനി വേണ്ടാത്തതിനായീ, നമ്മൾ! അടരാടുകവേണ്ടിനി തെരുവിൽ, വിരലിൽ വന്നുഅധികാരത്തിൻഖഡ്ഗങ്ങ,ളറിഞ്ഞതുവീശീടുകഅലറിവിളിച്ചോടട്ടെ,തിമിരപ്രമാണികളുംഅലയടിച്ചീടട്ടെ കുളിരു പകർന്നാ മാരുതി

വിടപറയും മുന്നേ

രചന : ജോളി ഷാജി✍ വിടപറയും മുന്നേഒരിക്കൽ കൂടി നോക്കുകഅരുതേയെന്നു മൗനമായ്മൊഴിയുന്ന മിഴികളെഅറിയാതെ പോവരുത്…വിടപറയും മുന്നേ എൻചുണ്ടുകളിലേക്കു നോക്കുകചുംബനങ്ങൾ പകുത്തുനൽകാതെനിർജീവമായ ശകലങ്ങൾ കാണാം..വിടപറയും മുന്നേ എൻവിരൽത്തുമ്പിലൊന്നു തൊടുകപ്രണയാർദ്രശ്വേതബിന്ദുക്കളെതൊട്ടറിയാൻ സാധിക്കും…വിടപറയും മുന്നേഎന്നെയൊന്നു ചേർത്തുപിടിക്കുകജീവനറ്റു പോകുമെൻശരീരത്തിൽ നിൻഗന്ധം നിറയ്ക്കുവാൻ..വിടപറയും മുന്നേനിന്നെ പൂർണ്ണമായിഎന്നിൽ നിറക്കുകഅകലുവാൻ ആഗ്രഹിക്കാത്തഎൻ…

ചാരുശീല

രചന : വർഗീസ് വഴിത്തല✍ സൗദാമിനി അടുക്കളയിലെ ജോലികൾ തിരക്കിട്ടു ചെയ്തു കൊണ്ടിരുന്നു.ചെത്തിതേക്കാത്ത വെട്ടുകല്ലിൻ ചുമരുകൾ നിരന്തരമായി അടുപ്പിലെ പുകയേറ്റ് കരിഞ്ഞു കരുവാളിച്ചു കിടന്നു. മൺതറയിട്ട കല്ലടുപ്പുകളിലൊന്നിൽ അലുമിനിയംകലത്തിൽ അരി തിളയ്ക്കുന്നു. ചെറിയ അടുപ്പിൽവെച്ചിരിക്കുന്ന ദോശക്കല്ലിൽ കുട്ടികൾക്കുള്ള ഗോതമ്പട വെന്തുകൊണ്ടിരിക്കുന്നു.മഴയിൽ നനഞ്ഞറബർമരചുള്ളികൾ…

ബൂത്ത്

രചന : പണിക്കർ രാജേഷ്✍ അവകാശങ്ങൾ പെട്ടിയിലാക്കാൻഅധികാരികളവരണയുന്നുഅവകാശികളോ കൂനിക്കൂടിഅണിവിരൽ ചൂണ്ടിക്കാട്ടുന്നു സേവകരും ചില പിൻതാങ്ങികളുംസേവനതല്പരരാകുന്നുപല്ലുവെളുക്കെക്കാട്ടീയിന്നവർആലയമുറ്റത്തെത്തുന്നു വർഷംപലതായ് വീണുകിടപ്പോർതല്പത്തോടേയെത്തുന്നൂമരണത്തെവരെ തോൽപിച്ചു ചിലർഅവകാശങ്ങളുറപ്പിക്കാൻ അടയാളങ്ങൾ വിരലിൽതേച്ചവർഅവശതയോടെ പിരിയുന്നുസേവകരപ്പോൾ അധികാരികളായ്അവകാശങ്ങൾ ഹനിക്കുന്നു.

ആദ്യരാത്രി

രചന : ബെന്നി വറീത് മുംമ്പെ.✍ പാലപൂമണമൊഴുകിയെത്തുംതാരകരാവിൻസുന്ദരസ്വപ്ന നിമിഷമിതാസ്വർഗ്ഗീയ സമയമിതാ.ചാഞ്ഞും ചെരിഞ്ഞും പൂനിലാവൊളികൺമറയ്ക്കും ചാരുകമ്പളംനിറയുംനീലവാനിൽ നയനമുടക്കി നിശബദ്ധമായിനോക്കി നിൽക്കും തോഴി ;ഇന്നാദ്യരാത്രിയല്ലേനമ്മുടെ സ്നേഹരാത്രിയല്ലേ?സ്വപ്നം പുൽകിയമയക്കം വന്നോ…സുഗന്ധംപരത്തിയമന്ദമാരുതനെത്തി നിന്നോ?.നീയും ഞാനുംകളിച്ചുവളർന്നൊരാമുറ്റത്തെതുളസി കതിരിട്ടുനീനട്ടുവളർത്തിയ കൃഷ്ണതുളസി കതിരിട്ടു .മാമ്പഴമാടുംനാട്ടു മാവിൽകറുത്തകാക്കക്കൾകൂടുകൂട്ടിയക്കാലം.കുയിലുകൾ ക്കുകിനാമെറ്റുപാടിയക്കാലം.സ്വർഗ്ഗതുല്യസുന്ദരസാക്ഷാത്ക്കാരസമയമിതാപാവനയർപ്പണ്ണബന്ധമിതാ.അനുഭൂതിയടുക്കിഒതുക്കിയൊരുക്കിയതരളകുസുമമൊട്ടുകൾവിടരുന്നിതാ.കനകമേനിയിലാകെകമ്പന പുളകമിതാ.രോമാഞ്ചകഞ്ചുകനിമിഷമിതാ.സ്വപ്നസുന്ദരസ്വർഗ്ഗസമയമിതാ.താലിയിൽകോർത്തൊരാപാവന ബന്ധമിതാ.പാൽചുരത്തുംപവിഴമല്ലിപൂക്കുംകാട്ടിൽ പതിയെപതിയെ…

ഗ്രീസിലെ പ്രോക്രസ്റ്റസിന്റെ കുതന്ത്രം

രചന : പ്രൊഫ.ജി.ബാലചന്ദ്രൻ✍ ഗ്രീസിലെ പ്രോക്രസ്റ്റസ് കുപ്രസിദ്ധനായ രാക്ഷസനാണ്. അയാൾ യാത്രക്കാരെ സ്നേഹപൂർവ്വം ക്ഷണിച്ചു വീട്ടിലേക്കു കൊണ്ടുപോകും. മൃഷ്ടാന്നമായ ഭക്ഷണം കൊടുക്കും. ഉപചാര മര്യദകൾ കൊണ്ട് വീർപ്പു മുട്ടിക്കും. രാത്രിയിൽ തന്റെ വസതിയിൽ തങ്ങണമെന്ന ആ രാക്ഷസൻ നിർബ്ബദ്ധിക്കും. രാത്രിയിൽ അയാളെ…

ഹരിണവിലാപം

രചന : കെ.ടി.മുകുന്ദൻ, ചിത്രമഞ്ജുഷ, അഞ്ചരക്കണ്ടി✍ കുതറിത്തെറിച്ചു ഞാൻ പാഞ്ഞു വനങ്ങളിൽകുതികൊൾവൂ പിന്നാലെ വേട്ടനായ്ക്കൾ!!അവയജമാനെൻ്റെ ആജ്ഞാനുവർത്തിയാംനിർദ്ദയ ജീവികൾ മർത്ത്യനതേക്കാൾക്കഷ്ടംനീറിപ്പിടയുമെൻ പ്രാണൻ്റെ രോദന –മാരിന്നു കേൾക്കുവാൻ മാമുനിമാരില്ല!!ഒക്കെയും ക്രൂരമൃഗങ്ങളാണീ കാട്ടിൽ!പച്ചമാംസത്തിനായ് കൊതിപൂണ്ടു നിൽപ്പവർഇരുകാലിനാൽക്കാലി ഭേദമതിന്നില്ല!സകലരും സ്വാർത്ഥന്മാർ നിർദ്ദയന്മാർ!പേറ്റുനോവേറ്റു കിടക്കും തൻ പേടയുടെഉദരം പിളർന്നോമൽമക്കളെ…

നീയെന്ന വേദന

രചന : ഷാഹുൽ ഹമീദ് ✍ നീയെന്ന വേദനയുടെ തെരുവിൽകാത്തുനിൽക്കാൻ തുടങ്ങിയിട്ട്എത്ര നാളായി.ഉണക്കാനിട്ട പഴയൊരു ചേലപോലെയായിട്ടുണ്ട്ഞാനിപ്പോൾ..ഒരു ഭ്രാന്തൻ കാറ്റ് കുന്നിറങ്ങി വന്നത് പോലെയും.ഹുക്ക വലിച്ചുറങ്ങുന്നവരുടെതെരുവിൽ മഞ്ഞു പെയ്യുന്നുണ്ട്മഴ നനയാൻ കാത്തുനിൽക്കുന്ന സൈക്കിൾറിക്ഷകയ്യിൽ ഞാനിരിക്കുന്നു..ഈ രാത്രിയിൽ ഉടമസ്ഥൻ ഉപേക്ഷിച്ചു പോയതാണതിനെ…പക്ഷെ നീയെന്നെ ഉപേക്ഷിക്കുന്നില്ലല്ലോ!വല്ലപ്പോഴും…

നിരുപമം

രചന : പിറവം തോംസൺ✍ പ്രിയങ്കരീ ,ഓരോ ദിനവും നിന്നെ കാണുമ്പോൾഅരുണോദയ നവ്യതയിൽ നിർവൃതനാകുന്നു ഞാൻ.നിന്നെ കാണാതിരിക്കുമ്പോൾ,ചകോരങ്ങൾ ഇണ പിരിയുന്ന അസ്തമയ ശോണിമയിൽഅടിമുടി ഞാനാഴ്ന്നു പോകുന്നു.കാണുന്നതു പോലെയല്ല കാര്യങ്ങൾ എന്നു നീ പറയരുത്.എന്തു കാണുന്നുവെന്നല്ല,എങ്ങനെ നീ കാണുന്നു എന്നതാണ് മുഖ്യം.എന്നെ മറ്റുള്ളവരിൽ…

വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.

ശ്രീകുമാർ ഉണ്ണിത്താൻ✍ വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ ഗോൾഡൻ ജൂബിലി വർഷആഘോഷങ്ങൾക്ക് തുടക്കമായി . . മൗണ്ട് പ്ലെസന്റ് കമ്മ്യൂണിറ്റി ഹാളിലെ നിറഞ്ഞ കവിഞ്ഞ സദസിൽ നടന്ന ഫാമിലി നൈറ്റ് ആഘോഷ പരിപാടികളിൽ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്കും തുടക്കം കുറിച്ച് . ഒരു…