“രാമനാഥന്റെ അമ്മ” ….. Unni Kt
എന്താ ചെയ്യാ…., സമയാവന്നെ വേണ്ടേ, ഇതൊന്നും മനുഷ്യന്റെ കൈയിലിരിക്കണ കാര്യങ്ങളല്ലല്ലോ…? ഇന്നേക്ക് മൂന്നൂസായി വലി തൊടങ്ങീട്ട്…! ഊർധ്വനും ചിന്നനും മാറിമാറി വലിക്ക്യന്നേണ്. ട്ടോ കുട്ടാ…, ഒരു പശുദ്ദാനം കൊടുക്കാൻ ഏർപ്പാടാക്ക്വ…, തലയ്ക്കലിരുന്ന് നാരായണനാമം ജപിക്കാൻ പറയൂ മക്കളോടും മരുമക്കളോടും. ത്തിരി വെള്ളം…