ശാന്തിയുടെ വഴികൾ
രചന : ജീ ആർ കവിയൂർ✍ യുദ്ധത്തിൻ ആരവമില്ലാതെ,നിശബ്ദത പകരും, സ്നേഹം നിറയും അന്തരീക്ഷംനിറയും ശാന്തി മാത്രം।അസ്ത്രങ്ങൾ അഴകോടെ മൂടി വയ്ക്കാം,മനസ്സുകളാൽ നയിക്കട്ടെ ദിശകൾ।ഭൂമി ഏറ്റെടുക്കാൻ ആഗ്രഹമില്ല,നീതിയോടെ തീർക്കാം തർക്കങ്ങൾ।വാക്കുകൾ പെയ്യട്ടെ ഹൃദയത്തിൻ നിന്നും,മനോഹരമായി മാറട്ടെ ബന്ധങ്ങൾ।കരുണയുടെ കരങ്ങൾ നീളട്ടെവൈരം ഉരുകട്ടെ…