മൊഴി
രചന : ജയേഷ് പണിക്കർ✍ കാതിലേക്കൊഴുകിയങ്ങെത്തുന്നിതാകാറ്റേ നിൻ നിശബ്ദമൊഴികളുംകാത്തിരുന്നെന്നോടു ചൊല്ലുന്നു കാടതുംകേട്ടു മടുക്കാത്ത കഥകളെന്നുംനാട്ടുമാവിന്നിലകളങ്ങെന്നോടുകൂട്ടുകൂടി പലതും പറയുവാൻനീട്ടിയങ്ങു ചിലയ്ക്കുന്നൊരാ കുയിൽവീട്ടിലുള്ള വിശേഷങ്ങളോതവേകൊഞ്ചിയങ്ങു പറഞ്ഞു പലതുമേപിഞ്ചു പൈതലും തന്നുടെ ഭാഷയിൽമിണ്ടിയെന്നോടു കൂട്ടുകൂടാനെത്തിമഞ്ഞമന്ദാരപ്പൂക്കളതിന്നലെആകെയങ്ങലറിയടുത്തൊരാആഴിയങ്ങുരയ്ക്കുന്നു നൊമ്പരംനീളെയങ്ങു നിരന്നു കിടക്കുമാപാടമെന്നെയോ കാണാൻ കൊതിക്കുന്നുഓതുവാനുണ്ടതേറെ സഹനത്തിൻഓർമ്മയെന്നോടു പങ്കുവച്ചീടുവാൻ.
